സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൻ്റെ എൺപത്തിയൊന്നാം ഓർമ്മ ദിനത്തോടനുബന്ധിച്ച് സാമൂഹിക കൂട്ടായ്മയായ ഗ്രീൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് പ്രൗഢമായി. ‘സാഹിബിനെ കേൾക്കുന്നു’ എന്ന ശീർഷകത്തിൽ കക്കാടംപുറം – ഗ്രീന സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടി കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഗ്രീൻ ഫൗണ്ടേഷൻ പ്രസിഡൻ്റ് അരീക്കൻ ലത്വീഫ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ശരീഫ് കുറ്റൂർ, നാഷണൽ മുസ്ലിം ബ്ലോക്ക് സെക്രട്ടറി അഡ്വ: മുഹമ്മദ് ദാനിഷ്, മാപ്പിള ചരിത്ര ഗവേഷകൻ ശമീർ കരിപ്പൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഖ അബ്ദുൽ മജീദ്, എ കെ എ നസീർ, ഹംസ തെങ്ങിലാൻ, കെ സി അബ്ദുറഹ്മാൻ, എ യു കുഞ്ഞമ്മദ് മാസ്റ്റർ, പി പി ബാവ ചെറാട്ടിൽ എന്നിവർ സംസാരിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൻ്റെ പത്രാധിപത്യത്തിൽ 1924-ൽ പ്രസിദ്ധീകരണം ആരംഭിച്ച ‘അൽഅമീൻ’ പത്രത്തിൻ്റെ പ്രദർശനവും നടന്നു. ഗ്രീൻ ഫൗണ്ടേഷൻ ഭാരവാഹികളായ കെ സി മുഹമ്മദ് കുട്ടി, പി കെ ഉസ്മാൻ, റസാഖ് അരീക്കൻ, അഷ്റഫ് പാവിൽ, അബ്ദുൽ മജീദ് കള്ളിയത്ത്, സലീം കെ സി, കെ കെ അബ്ദുൽ ലത്വീഫ് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ഫൈസൽ മാലിക് വി എൻ സ്വാഗതവും ജന: സെക്രട്ടറി സത്താർ കുറ്റൂർ നന്ദിയും പറഞ്ഞു.
