Friday, October 23News That Matters

കോട്ടക്കൽ വലിയപറമ്പ് അങ്കണവാടിയിൽ വിപുലമായ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു

കോട്ടക്കൽ: വലിയപറമ്പ് അങ്കണവാടിയിൽ വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും അങ്കണവാടി ജീവനക്കാരും ചേർന്നാണ് ആഘോഷ പരിപാടികൾ ഒരുക്കിയത്. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉൾക്കൊണ്ട് കുട്ടികളും രക്ഷിതാക്കളും ചേർന്ന് അങ്കണവാടി പരിസരവും ക്ലാസ് മുറികളും ശുചീകരിച്ചു. ഗാന്ധിജിയുടെ കുട്ടിക്കാലത്തെക്കുറിച്ചും സത്യം, അഹിംസ, ശുചിത്വം തുടങ്ങിയ മഹത്തായ ആശയങ്ങളെക്കുറിച്ചും അങ്കണവാടി ടീച്ചർ ലളിതമായ കഥകളിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തി. പരിപാടികൾക്ക് ശേഷം പങ്കെടുത്ത കുട്ടികൾക്കെല്ലാം മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ കൗൺസിലർ സുബൈദ കറുമണ്ണിൽ, ബേബി ടീച്ചർ, മുസ്തഫ, ഇല്യാസ്, ശാഹുൽ ഹമീദ്, റഫീഖ്, ആലിയത്, അലി അക്ബർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version