തിരൂരങ്ങാടി: കെ.ടെറ്റ് യോഗ്യതയുടെ പേരിൽ അധ്യാപകരുടെ ശമ്പള വർധനയും സ്ഥാനക്കയറ്റവും തടഞ്ഞുവെക്കുന്ന നടപടികൾ അധികൃതർ പിൻവലിക്കണമെന്ന് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ആവശ്യപ്പെട്ടു. സംഘടനയുടെ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് മുസ്തഫ മാസ്റ്റർ കോഴിച്ചെന അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ, ജില്ലാ വനിതാ വിംഗ് കൺവീനർ ഹബീബ ടീച്ചർ വെന്നിയൂർ, മുജാഹിദ് പനക്കൽ, പി.പി. അബ്ദുൽ നാസർ, ജമീല ടീച്ചർ കാടപ്പടി, ഷിഹാബ് കഴുങ്ങിൽ, വാഹിദ് മൊറയൂർ എന്നിവർ സംസാരിച്ചു.
