Saturday, May 2News That Matters

TIRURANGADI

സിഗ്നേച്ചർ ഭിന്നശേഷി കർമ്മ ശ്രേഷ്ഠ പുരസ്കാരം ഡോ: കബീർ മച്ചിഞ്ചേരിക്ക്.

TIRURANGADI
തിരൂരങ്ങാടി: ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും നൽകി വരുന്ന സേവനങ്ങൾ പരിഗണിച്ച് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ഏർപ്പെടുത്തിയ പ്രഥമ 'കർമ്മ ശ്രേഷ്ഠ ' പുരസ്കാരത്തിന് ഡോ: കബീർ മച്ചിഞ്ചേരിയെ തെരഞ്ഞെടുത്തു. ഭിന്നശേഷി ശാക്തീകരണത്തിനും സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലക്കും ഡോ: കബീർ നൽകി വരുന്ന സേവനങ്ങൾ മുൻ നിർത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയായ ഡോ: കബീർ മച്ചിഞ്ചേരി പ്രവാസിയും സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന കൻസോ ടെക് കമ്പനിയുടെയും ഇന്ത്യയിൽ പ്രവർത്തിക്കുന്ന കാബ് സൂൾ ഇന്റർ നാഷണൽ കമ്പനിയുടെയും ചെയർമാനുമാണ്. പാലത്തിങ്ങൽ മച്ചി ഞ്ചേരി സൈദലവി ഹാജിയുടെയും നഫീസ ഹജ്ജുമ്മയുടെയും മനാണ്. ഡിസംബർ 7 ന് ശനിയാഴ്ച തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നടക്കുന്ന ഭിന്നശേഷി സ്നേഹ സംഗമത്തിൽ വെച്ച് മന്ത്രി വി.അബ്ദുറഹ്മാൻ പുരസ്കാരം നൽകും. ന...

SKSSF സർഗലയം പൂക്കിപ്പറമ്പ് ക്ലസ്റ്റർ ചാമ്പ്യന്മാർ

TIRURANGADI
SKSSF പൂക്കിപ്പറമ്പ് മേഖല സർഗലയം സമാപിച്ചു. തെന്നല അറക്കൽ കതിരൊളിയിൽ നടന്ന സർഗലയത്തിൽ നൂറിലേറെ മത്സരയിനങ്ങളിൽ അഞ്ചു വേദികളിലായി നാന്നൂറോളം പ്രതിഭകൾ മാറ്റുരച്ചു. ജനറൽ, ത്വലബ, നിസ് വ , സഹ്റ , എന്നി നാല് വിഭാഗങ്ങളിലായി മത്സരം നടന്നു. ജനറൽ വിഭാഗത്തിൽ പൂക്കിപ്പറമ്പ് ക്ലസ്റ്റർ ഓവറോൾ ചാമ്പ്യന്മാരായി, തെന്നല ക്ലസ്റ്റർ , എടരിക്കോട് ക്ലസ്റ്റർ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. ജനറൽ വിഭാഗത്തിൽ പൂക്കിപ്പറമ്പ് യൂണിറ്റിലെ മുഹമ്മദ് അജ്സൽ ടോപ്സ്റ്റാറായി തെരഞ്ഞെടുക്കപ്പെട്ടു. ത്വലഭ വിഭാഗത്തിൽ ആമിയ കോളേജ് പൂക്കിപ്പറമ്പ് ഒന്നാം സ്ഥാനം നേടി. മസ്ലകുൽ അൻവാർ ദർസ് ചെറുശ്ശോല രണ്ടും വസീല ദർസ് കാട്ടിലെ പള്ളി മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. ത്വലബ വിഭാഗത്തിൽ ചെറുശോല ദർസിലെ അൽ അമീൻ ടോപ്സ്റ്റാറായി തെരഞ്ഞെടുക്കപ്പെട്ടു. നിസ് വ വിഭാഗത്തിൽ തെന്നല ക്ലസ്റ്റർ, കോഴിച്ചെന ക്ലസ്റ്റർ, പൂക്കിപ്പറമ്പ് ക്ളസ്റ്റർ യഥാക്രമം ഒന്ന് രണ്...

വീണ് കിട്ടിയ അഞ്ചര പവൻ സ്വർണ്ണാഭരണം ഉടമസ്ഥനെ കണ്ടെത്തി നൽകി മാതൃകയായി.

TIRURANGADI
മൂന്നിയൂർ: കുന്നത്ത് പറമ്പ് അങ്ങാടിയിലെ ഓഡിറ്റോറിയം പരിസരത്തെ റോഡിൽ നിന്നും വീണ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥനെ കണ്ടെത്തി പോലീസിന്റെ സാന്നിധ്യത്തിൽ തിരിച്ച് ഏൽപ്പിച്ച് മാതൃകയായി മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി വാൽ പറമ്പിൽ അബ്ദുറഹ്മാൻ . മൂന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ അഹമ്മദ് എന്ന കുണ്ടിൽ ബാവയുടെ ഭാര്യയുടെ ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയ സ്വർണ്ണാഭരണമാണ് സത്യസന്ധ്യതയുടെ പര്യായമായ അബ്ദുറഹ്മാനിലൂടെ തിരിച്ച് കിട്ടിയത്. കഴിഞ്ഞ ദിവസമാണ് പ്രഭാത സവാരിക്കിടെ കുന്നത്ത് പറമ്പ് അങ്ങാടിയിൽ വെച്ച് അഞ്ചര പവന്റെ സ്വർണ്ണ ചെയിൻ വീണ് കിട്ടുന്നത്. ആദ്യം റെഡിമെയ്ഡ് ആഭരണമാണെന്ന് കരുതിയെങ്കിലും ശ്രദ്ധിക്കാതെയിരിക്കാൻ അബ്ദുറഹ്മാന് കഴിഞ്ഞില്ല. അൽപം മുന്നോട്ട് പോയ അബ്ദുറഹ്മാൻ വീണ്ടും തിരിച്ച് വന്ന് ആഭരണം കയ്യിലെടുത്ത് നോക്കിയപ്പോൾ നല്ല കനം തോന്നിയതോടെ സ്വർണ്ണം തന്നെയെന്ന് അബ്ദുറഹ്മാന് തോന്നുകയും തന്...

യുവതിയെ കാണ്മാനില്ല.

TIRURANGADI
തിരൂരങ്ങാടി മമ്പുറം അരീതോട് എന്ന സ്ഥലത്ത് നിന്നും യുവതിയെ കാണ്മാനില്ല.. ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം തിരൂരങ്ങാടി മമ്പുറം അരീതോട് എന്ന സ്ഥലത്ത് നിന്നും സിപി അസ്മാബി  എന്ന യുവതിയെ 21-11-2024 ഇന്ന് 5:00 മണി മുതൽ കാണാതായിട്ടുണ്ട്.. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെപെടുക Ph:7558000690,  8138815591, 9497987164 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സെക്യൂരിറ്റി ജീവനക്കാരൻ KP മനോജിനെ വി കെ പടി വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു.

TIRURANGADI
കോട്ടക്കൽ: ഡ്രൈവറില്ലാതെ മുന്നോട്ടുനീങ്ങിയ ലോറിയിൽ ചാടി കയറി വാഹനം നിർത്തിയ സെക്യൂരിറ്റി ജീവനക്കാരൻ KP മനോജിനെ വി കെ പടി വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സതീഷ് ബാബു മനോജിന് സ്നേഹാദരവ് നൽകി. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ഹനീഫ പിടി ട്രഷറർ ശിഹാബുദ്ധീൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കെ എം അഷറഫ് തങ്ങൾ ജോ : സെക്രട്ടറി ഉസ്മാൻ കോയ യൂണിറ്റ് അംഗങ്ങളായ. ഉമ്മർ പി ടി. ബിസ്മി മുഹമ്മദ്. അബ്ദു സലൂൺ. ജൗഹർ T നാട്ടുകാരായ റഫീഖ് പി. ഷറഫുദ്ദീൻ. പി പി മുജീബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മയക്കുമരുന്നുമായി എക്സ്സൈസ് പിടിയിൽ

TIRURANGADI
.പരപ്പനങ്ങാടി:ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവിൽ 30ഗ്രാം മാരക മയക്കുമരുന്നായ എം ഡി .എം .എ .യുമായി കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പോലീസ് കാപ്പ ചുമത്തിയ വ്യക്തിയുമായ വേങ്ങര ഗാന്ധിക്കുന്നു സ്വദേശി വീരപ്പൻ മണി (43 )എന്നറിയപ്പെടുന്ന മണ്ണിൽ അനിൽകുമാറിനെയും സംഘത്തെയും പരപ്പനങ്ങാടി എക്സൈസ് സംഘം പിടികൂടി. സംഘത്തിൽപ്പെട്ട ചേറൂർ മിനി കാപ്പിൽ നടമ്മൽ പുതിയകത്ത് മുഹമ്മദ് നവാസ് (30),പറപ്പൂർ എടയാട്ട് പറമ്പ് പഴമഠത്തിൽ രവി (44)എന്നിവരാണ് ഇന്നലെ രാത്രി എക്സ്സൈസിന്റെ പിടിയിലായത് . പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വില വരും.വ്യാജ കഞ്ചാവ് കേസിൽ കുടുക്കിയെന്ന് ആരോപിച്ച് പോലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം നടത്തി വിവാദം സൃഷ്ടിച്ച ആളാണ് ഇപ്പോൾ വൻതോതിൽ മയക്കുമരുന്നുമായി പിടിയിലായ അനിൽകുമാർ.മയക്കുമരുന്ന് കടത്തികൊണ്ടുവരാൻ ഉപയോഗിച്ച KL59 S 73...

മദ്രസ അധ്യാപന രംഗത്ത് 36 വർഷം സേവനം ചെയ്തതിന് ആദരം

TIRURANGADI
തിരൂരങ്ങാടി: മദ്രസ അധ്യാപന രംഗത്ത് 36 വർഷം സേവനം ചെയ്തതിന്സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ പ്രത്യേക ആദരവിന് ഹമീദ് മുസ്ലിയാർ തിരൂരങ്ങാടി അർഹനായി. നിലവിൽ മൂന്നിയൂരിലെ പ്രമുഖ മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ മൂന്നിയൂർ നിബ്രാസുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള നിബ്റാസ് സെക്കൻണ്ടറി മദ്രസയിലെ അധ്യാപകനും സിറാജ് ദിനപത്രത്തിൻ്റെ തിരൂരങ്ങാടി റിപ്പോർട്ടറുമാണ് ഹമീദ് മുസ്ലിയാർ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ തീപിടുത്തം

TIRURANGADI
തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രി ചെമ്മാട് വൈകിട്ട് എട്ടുമണി ക്കാണ് യുപിഎസിന് തീ പിടിച്ചതാണ് കാരണം ഫയർഫോഴ്സ് എത്തി വേറെ എവിടേക്കും തീ പടർന്നിട്ടില്ല എന്നും ആളപായമില്ല അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കുന്നത്ത് പറമ്പ് AMUP സ്ക്കൂൾ 2024 – 2025 പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു.

TIRURANGADI
മൂന്നിയൂർ: കുന്നത്ത് പറമ്പ് എ.എം.യു.പി. സ്ക്കൂൾ പി.ടി.എ യോഗം പ്രസിഡണ്ട് മുസ്ഥഫാ ഹുസൈന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ സാജിത ടീച്ചർ, അഷ്റഫ് കളത്തിങ്ങൽ പാറ, പി.കെ. അലി, അബിദ് പൂത്തട്ടായി ,പി.വി.പി മുസ്ഥഫ,ഗിരീഷ് മാസ്റ്റർ, സഫൂറ കെ പ്രസംഗിച്ചു. 2024 - 2025 അദ്ധ്യായന വർഷത്തേക്കുള്ള പി.ടി.എ ഭാരവാഹികളായി അഷ്റഫ് കളത്തിങ്ങൽ പാറ ( പ്രസിഡണ്ട് ), പി.വി.പി. മുസ്ഥഫ (വൈസ് പ്രസിഡണ്ട് ), സഫൂറ കെ (എം.ടി.എ. പ്രസിഡണ്ട് ) എന്നിവരെ ഐക്യ കൺട്യേന തെരഞ്ഞെടുത്തു. ഹെഡ് മാസ്റ്റർ കെ. പ്രശാന്ത് സ്വാഗതവും എൻ. അബ്ദുള്ള നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി

TIRURANGADI
കൊടിഞ്ഞി മേഖല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹൈദർ ഹാജി പാലക്കാട്ടിന്റെ അധ്യക്ഷതയിൽ തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി യു വി അബ്ദുൽ കരീം ഉൽഘാടനം നിർവഹിച്ചു. മുൻ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ലത്തീഫ് കൊടിഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് പി പി മുനീർ മുഖ്യ പ്രഭാഷണം നടത്തി. ബൂത്ത്‌ പ്രസിഡന്റ്മാരായ പത്തൂർ കുഞ്ഞു മരക്കാർ, ഇപ്പുനഹാ പാലക്കാട്ട്, മുതിർന്ന കോൺഗ്രസ് നേതാവ് ഹംസ പി, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ദാവൂദ് പള്ളിക്കൽ, നന്നമ്പ്ര സർവീസ് സഹകരണ ബാങ്ക് ഡയരക്ടർ കുഞ്ഞു കണ്ണാട്ടിൽ, അബ്ദു വി വി, ബാവ പാലക്കാട്ട്, കാസ്മി പാലക്കാട്ട്, കുഞ്ഞാലി പി, അസൈനാർ വെള്ളിയാമ്പുറം, ഷാക്കിർ പി, അബ്ദു സി കെ, മുനീർ പി പി തുടങ്ങിയവർ പങ്കെടുത്തു നിങ്ങ...

AR നഗർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നിവേദനം നൽകി.

TIRURANGADI
അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്തിലെ ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് വെട്ടി പൊളിച്ച റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിന് എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് AR നഗർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർക്ക് നിവേദനം നൽകി. 20 ദിവസത്തിനകം പണി തുടങ്ങിയ റോഡുകൾ പൂർത്തിയാക്കാം എന്നും, വളരെ പെട്ടെന്ന് തന്നെ മറ്റു റോഡുകൾ ഗതാഗതയോഗ്യമാക്കുമെന്നും അധികൃതർ ഉറപ്പു നൽകി. വേങ്ങര മണ്ഡലം മുസ് ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.ടി ഷംസുദ്ധീൻ , സെക്രട്ടറി മുനീർ വിലാശേരി, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ. കെ സക്കരിയ ട്രഷറർ മുസ്തഫ ഇടത്തിങ്ങൽ, വൈസ് പ്രസിഡന്റ് കെ. കെ മുജീബ് എന്നിവർ സംബധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@g...

KVVS കൊളപ്പുറം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും ധനസഹായ വിതരണവും

TIRURANGADI
കൊളപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊളപ്പുറം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും MDTWFകുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്നവർക്കുള്ള മരണാനന്തര ധനസഹായ വിതരണവും നടന്നു. കൊളപ്പുറം മുന്ന തത്നൂരി ദാബ ഗാർഡനിൽ വച്ചു നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും മലപ്പുറം ജില്ലാ പ്രസിഡന്റുമായ കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. പത്തുലക്ഷം രൂപ മരണാനന്തര ധനസഹായം മരണപ്പെട്ട ഹംസ പാറാടൻ്റെ കുടുംബത്തിന് കുഞ്ഞാവു ഹാജി കൈമാറി. കൊളപ്പുറം യൂണിറ്റ് പ്രസിഡന്റ് മൂസ ചോലക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് മുഖ്യാതിഥി ആയി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ മുഖ്യ പ്രഭാഷണം നടത്തി. വേങ്ങര മണ്ഡലം ഭാരവാഹികളായ കെ.കെ.എസ് തങ്ങൾ, സൈനുദ്ദീൻ ഹാജി, മജീദ് അച്ചനമ്പലം, സംസ്ഥാന സമിതി അംഗം അസീസ് ഹാജി, മുസമ്മിൽ ന്യൂ ലുക...

ബൈക്ക് മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടിച്ച് പോലീസ്.

TIRURANGADI
തിരൂരങ്ങാടി: മൂന്നിയൂർ വെളിമുക്കിൽ നിന്നും മോഷണം പോയ ബൈക്കും മോഷ്ടാവിനെയും മണിക്കൂറുകൾക്കകം പൊക്കി തിരൂരങ്ങാടി പോലീസ് .ജാർക്കന്ത് ഹസൈർബാഗ് ചൽക്കുഷ സ്വദേശി സുരാജ് (18) ആണ് പിടിയിലായത്. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ സൽമാ നിയാസിന്റെ ബൈക്കാണ് ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടടുത്ത സമയത്ത് മോഷണം പോവുന്നത്. മോഷണം പോയി മണിക്കൂറുകൾക്കുള്ളിൽ വൈകുന്നേരം ഏഴ് മണിയോടടുത്ത് ബൈക്കും മോഷ്ടാവിനെയും തിരൂരങ്ങാടി പോലീസ് സി.ഐ. കെ.ടി. ശ്രീനിവാസന്റെ നേത്രത്വത്തിൽ പോലീസ് പൊക്കുകയും ചെയ്തു. മോഷണ വിവരം അറിഞ്ഞ ഉടനെ തന്നെ പരിസരത്തുള്ള സി.സി.ടി.വി. കേമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മോഷ്ടാവ് വാഹനവുമായി പോയ ദിക്ക് മനസ്സിലാക്കുകയും തുടർന്ന് കൺട്രോൾ റൂമിലും സാമൂഹ്യ മാധ്യമങ്ങളിലും വിവരം സി.ഐ. പങ്ക് വെക്കുകയുമായിരുന്നു. അതിനിടെ താനൂർ പോലീസ് സ്റ്റേഷൻ പര...

വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ലാ കലക്ടർക്ക് നിവേദനം നൽകി.

TIRURANGADI
സംസ്ഥാനപാതയായ അരീക്കോട് പരപ്പനങ്ങാടി റോഡിന്റെ ഭാഗമായി കടന്ന് പോകുന്ന കൊളപ്പുറം സൗത്ത് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് കാരണം ഏറെക്കാലമായി പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും, വാഹനങ്ങൾക്കും, കാൽനടയാത്രക്കാർക്കും, ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു ഇത് സർക്കാരിന്റെയും എം.എൽ.എയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും എത്രയും വേഗത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട സർക്കാറിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും പ്രവർത്തി പെട്ടെന്ന് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാർഡ് മെമ്പർ സജ്ന അൻവർ, വിപിന അഖിലേഷ് എന്നിവർ ജില്ലാ കലക്ടർക്ക് നിവേദനം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ൾ അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി സ​ന്ദ​ർ​ശി​ച്ചു

TIRURANGADI
പ​ര​പ്പ​ന​ങ്ങാ​ടി: കു​ടും​ബ​ത്തി​ന് അ​ന്നം​തേ​ടി പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ച​ല​ന​മ​റ്റ് വീ​ട​ണ​ഞ്ഞ​ത് ചെ​ട്ടി​പ്പ​ടി ക​ട​ലോ​ര​ത്ത് സ​ങ്ക​ട ക​ട​ലി​ര​മ്പം തീ​ർ​ത്തു. നാ​ൽ​പ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ചെ​യ്യു​ന്ന കാ​സ​ർ​കോ​ട്ട് പ​ട​ന്ന സ്വ​ദേ​ശി​യു​ടെ ഫൈ​ബ​ർ വ​ള്ള​ത്തി​ലാ​ണ് മ​രി​ച്ച ചെ​ട്ടി​പ്പ​ടി ആ​ലു​ങ്ങ​ൽ ബീ​ച്ചി​ലെ മു​ജീ​ബ് എ​ന്ന മു​നീ​റും അ​രി​യ​ല്ലൂ​ർ ബീ​ച്ചി​ലെ കോ​യ​മോ​നും ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന​ത്. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പ​ടെ മ​റ്റു മു​പ്പ​തി​ലേ​റെ തൊ​ഴി​ലാ​ളി​ക​ൾ മ​റി​ഞ്ഞ വ​ള്ള​ത്തി​ൽ​നി​ന്നും നീ​ന്തി ക​ര​പ​റ്റു​ക​യാ​യി​രു​ന്നു. മ​ത്സ്യ​വു​മാ​യി ക​ര​പ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​നി​ല​യി​ൽ കോ​യ​മോ​നെ ക​ര​ക്കെ​ത്തി​ച്ചെ​ങ്കി​ലും മു​ജീ​ബ് എ​ന്ന മു​നീ​റി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ജീ​വ​നോ​ടെ തി​രി​ച്ചു​കി​ട്ടാ​ൻ നാ​ട് ഒ​ന്ന​...

യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി

TIRURANGADI
ചെമ്മാട് : ചെമ്മാട് നിന്നും കാണാതായ യുവതി യെയും കുഞ്ഞിനേയും കണ്ടെത്തിയാതായി തിരുരങ്ങാടി പോലീസ് അറിയിച്ചു .കാണാതായ വാർത്ത ഇനി ആരും പ്രചരിപ്പിക്കേണ്ടതില്ല. വാർത്ത share ചെയ്ത എല്ലാവർക്കും നന്ദി ചെമ്മാട് : ഈ ഫോട്ടോയിൽ കാണുന്ന പറമ്പിൽപീടിക പൂക്കാടൻ വീട്ടിൽ കുഞ്ഞു മരക്കാരുടെ മകളും തിരൂരങ്ങാടി ഗുണ്ടൂക്കാരൻ ജാഫറിന്റെ ഭാര്യയുമായ ഹാജറ (26), റിസാൻ (മൂന്ന്) എന്നിവരെ 14/10/2024 (തിങ്കൾ) ഉച്ചയ്ക്ക് 1.15 മുതൽ ഇവർ താമസിക്കുന്ന ഭർത്താവിന്റെ ചെമ്മാട് ഉള്ള വീട്ടിൽ നിന്ന് കാണാതായി. കണ്ടുകിട്ടുന്നവർ 9037 043 654 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക...

ഹൈക്കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷൻ കൊളപ്പുറത്ത് സ്ഥല പരിശോധന നടത്തി

TIRURANGADI
കൊളപ്പുറം ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നം സ്ഥല പരിശോധന നടത്തി വിലയിരുത്താൻ ഹൈക്കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷൻ ഇന്ന് കൊളപ്പുറത്ത് എത്തി. അഡ്വ. അനിരുദ്ധ്. ജി കമ്മത്ത് ആണ് കമ്മീഷൻ. കൊളപ്പുറം ജംഗ്ഷൻ, എയർപോർട്ട് റോഡ്, പരപ്പനങ്ങാടി റോഡ്, കൂരിയാട് പാടം സർവീസ് റോഡ്, കൊളപ്പുറം ജംഗ്ഷനിലെ സർവീസ് റോഡ് എന്നിവയെല്ലാം സന്ദർശിച്ചു വിലയിരുത്തി. കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് ജെസ്സി ഫിലിപ് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരും യാത്ര പ്രയാസങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു. നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.സമരസമിതി ഫയൽ ചെയ്ത ഇടക്കാല ഹർജി വാദം നടക്കുമ്പോൾ ആണ് കമ്മീഷനെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് . കൊളപ്പുറം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ താൽക്കാലികമായി ഹൈവേയിലൂടെ ഗതാഗതം അനുവദിച്ചെങ്കിലും സർവീസ് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത് അദ്ദേഹം നേരിൽ കണ്ടു. ...

ലഹരി വിരുദ്ധ ബോധവത്കരണവും ആൻ്റി ഡ്രഗ്സ് ക്ലബ് ഉദ്ഘാടനവും

TIRURANGADI
തിരൂരങ്ങാടി : തിരൂരങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി സഹകരിച്ചു കൊണ്ട് ബോധവൽക്കരണവും ആൻ്റി ഡ്രഗ്‌സ് പ്രതിക്ഷ ദീപം ക്ലബ് ഉദ്ഘാടനവും നടത്തി. എക്സൈസസ് ലെയ്സൺ ഓഫീസർ തിരൂരങ്ങാടി ശ്രീ ബീജു പരോൾ പരിപാടി ലഹരി വിരുദ്ധ ബോധവത്ക്കരണവും പ്രതിക്ഷ ദീപം ക്ലബ് ഉദ്ഘാടനവും ചെയ്തു കൊണ്ട് സംസാരിച്ചു. പ്രധാനാദ്ധ്യാപിക മിനി കെ കെ അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡണ്ട് റഷീദ് ഓസ്കർ , എസ് എം സി ചെയർമാൻ അബ്ദുൽ റഹിം പൂക്കത്ത് , സാബിറ ടിച്ചർ, സഹീറ ടീച്ചർ, എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും കയ്യൊപ്പ് നൽകുകയും ചെയ്തു. ഹിഷാം റിഷാദ് സ്വാഗതവും, സമീറ ടീച്ചർ നന്ദിയും പറഞ്ഞു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

‘ചോലക്കാലം’ പൂർവ വിദ്യാർത്ഥി സംഗമം

TIRURANGADI
എ ആർ നഗർ ഇരുമ്പുചോല എ യു പി സ്കൂളിൽ 1995-96 വർഷം ഏഴാം ക്ലാസ് പൂർവ വിദ്യാർത്ഥികളുടെ സംഗമം 'ചോലക്കാലം' സ്കൂളിൽ വെച്ച് നടന്നു. നൂറിലധികം പൂർവ വിദ്യാർഥികൾ അവരുടെ അധ്യാപകരോടൊപ്പം പഴയ ക്ലാസ്സ്‌റൂമിൽ ഇരുന്നു സംസാരിച്ചു. ഹെഡ് മാസ്റ്റർ ശാഹുൽ ഹമീദ് തറയിൽ പരിപാടി ഉൽഘടനം ചെയ്തു. പൂർവ വിദ്യാർഥി ഇ കെ മുഹമ്മദ് അലി അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ കാവുങ്ങൽ ലിയാകതലി, ലത്തീഫ് കൊടിഞ്ഞി, മുൻ അധ്യാപകരായ പി കെ അബ്സുറസാഖ്, കെ കെ ജോർജ്, പി അബ്ദുള്ള മൗലവി, പികെ മുഹമ്മദ്‌, ബി ശശിധരൻ പി ുഹമ്മദ്‌ മുസ്തഫ, എം ഫാത്തിമ, ടി പി ഷൌക്കത്തലി, എം പാത്തുമ്മ, ഹംസകോയ, മിനി, അമ്പിളി, സിപി സുജാത, എന്നിവർ സംസാരിച്ചു.പൂർവ വിദ്യാർത്ഥികളുടെ സംഭവനയായി സ്കൂൾ ഓഫീസിന് ഷെൽഫ് നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

‘യൂഫോറിയ’ കലോൽസവത്തിന് തുടക്കം

TIRURANGADI
തിരൂരങ്ങാടി : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കലോൽസവം 'യൂഫോറിയ' തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി പാട്ടുകാരൻ ശരത് ശങ്കർ മുഖ്യാതിഥിയായി. പി.ടി.എ  പ്രസിഡൻറ് ഇ. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി ബാവ, വാർഡ് കൗൺസിലർ സി.പി. സുഹറാബി, എസ്.എം.സി ചെയർമാൻ അബ്ദുറഹീം പൂക്കത്ത്, പ്രിൻസിപ്പൽ ലിജാ ജെയിംസ്,  ഹെഡ്മിസ്ട്രസ് ടി.വി. വസന്തകുമാരി എന്നിവർ ആശംസകൾ നേർന്നു. ഡോ. അനു തോട്ടോളി, പി. ഷൈസ എന്നിവർ നേതൃത്വം നൽകി. ശരത് ശങ്കറിൻ്റെ ഗാനപരിപാടികൾ അരങ്ങേറി. അഞ്ചു വേദികളിലായി നടക്കുന്ന കലാമൽസരങ്ങൾ നാളെ സമാപിക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version