ഹൈക്കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷൻ കൊളപ്പുറത്ത് സ്ഥല പരിശോധന നടത്തി
കൊളപ്പുറം ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നം സ്ഥല പരിശോധന നടത്തി വിലയിരുത്താൻ ഹൈക്കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷൻ ഇന്ന് കൊളപ്പുറത്ത് എത്തി. അഡ്വ. അനിരുദ്ധ്. ജി കമ്മത്ത് ആണ് കമ്മീഷൻ. കൊളപ്പുറം ജംഗ്ഷൻ, എയർപോർട്ട് റോഡ്, പരപ്പനങ്ങാടി റോഡ്, കൂരിയാട് പാടം സർവീസ് റോഡ്, കൊളപ്പുറം ജംഗ്ഷനിലെ സർവീസ് റോഡ് എന്നിവയെല്ലാം സന്ദർശിച്ചു വിലയിരുത്തി. കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് ജെസ്സി ഫിലിപ് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരും യാത്ര പ്രയാസങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു. നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.സമരസമിതി ഫയൽ ചെയ്ത ഇടക്കാല ഹർജി വാദം നടക്കുമ്പോൾ ആണ് കമ്മീഷനെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് .
കൊളപ്പുറം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ താൽക്കാലികമായി ഹൈവേയിലൂടെ ഗതാഗതം അനുവദിച്ചെങ്കിലും സർവീസ് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത് അദ്ദേഹം നേരിൽ കണ്ടു. ...



















