Sunday, September 13News That Matters
Shadow

TIRURANGADI

കലാലയങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാവണം: മന്ത്രി അഡ്വ. എൻ. ശംസുദ്ദീൻ

കലാലയങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാവണം: മന്ത്രി അഡ്വ. എൻ. ശംസുദ്ദീൻ

TIRURANGADI
തിരൂരങ്ങാടി: ലക്ഷ്യബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളായി കലാലയങ്ങൾ മാറണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ശംസുദ്ദീൻ. സ്കൂൾ, കോളേജ് ലൈബ്രറികൾ ശാക്തീകരിക്കുന്നതിലൂടെ മികച്ച എഴുത്തിന്റെയും വായനയുടെയും സംസ്കാരം രൂപപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച 'വോട്ട് ചരിതം 2026' പുസ്തകം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ലൈബ്രറിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഡോ. വി.പി ജംഷീദ് പുസ്തകം ഏറ്റുവാങ്ങി. മലപ്പുറം എ.ഡി.എം പി.ഒ സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മുന്നിയൂർ, തിരൂരങ്ങാടി നഗരസഭാ വൈസ് ചെയർപേഴ്സൺ എം. അബ്ദുറഹിമാൻ കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ റഷീദ്, കോളേജ് മാനേജർ എം.കെ ബാവ, കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് മേധാവ...
സ്പർശം ചാരിറ്റബിൾ സൊസൈറ്റി എ.ആർ നഗർ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

സ്പർശം ചാരിറ്റബിൾ സൊസൈറ്റി എ.ആർ നഗർ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

TIRURANGADI
എ.ആർ നഗർ: സ്പർശം ചാരിറ്റബിൾ സൊസൈറ്റി എ.ആർ നഗർ ജനറൽ ബോഡി യോഗം ഇ.കെ ഇമ്പിച്ചിബാവ മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ എ. ശിവദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്പർശം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി.കെ ഉബൈദ് അധ്യക്ഷത വഹിച്ചു. സി.പി സലീം യോഗത്തിൽ സംസാരിച്ചു. സെക്രട്ടറി ബാലൻ സ്വാഗതവും ട്രഷറർ കെ.എം നിസാർ നന്ദിയും രേഖപ്പെടുത്തി....
ചെട്ടിയാൻകിണർ ഗവ. വി.എച്ച്.എസ്.എസിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ അധ്യാപകദിനാചരണം ആചരിച്ചു.

ചെട്ടിയാൻകിണർ ഗവ. വി.എച്ച്.എസ്.എസിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ അധ്യാപകദിനാചരണം ആചരിച്ചു.

TIRURANGADI
ചെട്ടിയാൻകിണർ: ഗവ. വി.എച്ച്.എസ്.എസ് ചെട്ടിയാൻകിണറിലെ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ചടങ്ങിൽ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക പ്രീതി ശ്രീധരനെ ആദരിച്ചു. ശിഹാബുദ്ദീൻ കാവപ്പുര വിദ്യാർത്ഥികൾക്ക് അധ്യാപകദിന സന്ദേശം നൽകി. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ ശ്രിയ കൃഷ്ണ, അനുഷ്ക, വൈഗ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് ചടങ്ങിന് സ്വാഗതം ആശംസിച്ചു. അശ്വതി നന്ദി രേഖപ്പെടുത്തി. അധ്യാപകരോടുള്ള ആദരവും ഗുരു-ശിഷ്യബന്ധത്തിന്റെ മഹത്വവും ഓർമ്മിപ്പിക്കുന്നതായിരുന്നു വിദ്യാലയത്തിൽ സംഘടിപ്പിച്ച അധ്യാപകദിനാചരണം....
രോഗികൾക്ക് ആശ്വാസമായി കൊളപ്പുറം-അത്താണിക്കൽ സൗഹൃദ കൂട്ടായ്മ

രോഗികൾക്ക് ആശ്വാസമായി കൊളപ്പുറം-അത്താണിക്കൽ സൗഹൃദ കൂട്ടായ്മ

TIRURANGADI
കൊളപ്പുറം: ഗ്രീൻ ഫൗണ്ടേഷൻ്റെ മെഡിക്കൽ സേവനങ്ങൾക്കായി കൊളപ്പുറം - അത്താണിക്കൽ പ്രദേശത്തെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓക്സിജൻ ബീപാപ്പ് മെഷീൻ കൈമാറി. ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളുള്ള രോഗികൾക്ക് ശ്വാസോച്ഛ്വാസം എളുപ്പമാക്കാൻ ഉപയോഗിക്കുന്ന പ്രധാന മെഡിക്കൽ ഉപകരണമാണിത്.​സൗഹൃദ കൂട്ടായ്മക്ക് വേണ്ടി ജമാൽ കാടേങ്ങൽ മെഷീൻ കൈമാറുകയും, ഗ്രീൻ ഫൗണ്ടേഷൻ മെഡിക്കൽ കെയർ ചെയർമാൻ കെ.എം റിയാസ് ഏറ്റുവാങ്ങുകയും ചെയ്തു. കൂട്ടായ്മ അംഗങ്ങളായ ജമാൽ കാടേങ്ങൽ, അബ്ബാസ് ചാലിൽ, ശിഹാബ് പുതുക്കുടി, ശബീർ കാടേങ്ങൽ, സഈദ് കെ.ടി, നൗഷാദ് തെങ്ങിലാൻ എന്നിവരുടെ സഹകരണത്തിലാണ് നിരവധി രോഗികൾക്ക് ആശ്വാസമാവുന്ന ഈ മെഡിക്കൽ ഉപകരണം ലഭ്യമാക്കിയത്.​ചടങ്ങിൽ ഗ്രീൻ ഫൗണ്ടേഷൻ ഭാരവാഹികളായ കെ.സി മുഹമ്മദ് കുട്ടി, സത്താർ കുറ്റൂർ, ഫൈസൽ മാലിക് വി.എൻ, റസാഖ് അരീക്കൻ, അഷ്റഫ് പാവിൽ, പി.കെ ഉസ്മാൻ, പി.വി മുനീർ എന്നിവർ സംബന്ധിച്ചു....
ഓട്ടോ ഡ്രൈവർ മരണം:MVD ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ

ഓട്ടോ ഡ്രൈവർ മരണം:MVD ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ

TIRURANGADI
കൊണ്ടോട്ടി: ഓട്ടോയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 10 മാസത്തോളം പുതുക്കി നൽകാത്തതിനെ തുടർന്ന് കീഴിശേരി സ്വദേശിയായ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. അബ്ദുറഹീം പൂക്കത്ത്, നിയാസ് അഞ്ചപുര, എ.പി അബൂബക്കർ, റസാക്ക് (കുഞ്ഞാക്ക) കരാപറമ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ദുഃഖിതരായ കുടുംബത്തെ സന്ദർശിച്ചു. കുടുംബാംഗങ്ങളിൽ നിന്നും, പഞ്ചായത്ത് പ്രസിഡന്റ് പി.ടി മഹമൂദ്, മെമ്പർ ഷറഫുദ്ദീൻ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച സംഘം കുടുംബത്തിന് പൂർണ്ണ നിയമസഹായം വാഗ്ദാനം ചെയ്തു. നിലവിലെ അതേ രൂപമാറ്റങ്ങളോടെ (modification) മുൻപ് രണ്ട് തവണ ഫിറ്റ്നസ് നൽകിയിട്ടും ഇത്തവണ സർട്ടിഫിക്കറ്റ് നിഷേധിച്ചത് ഷൗക്കത്തിന് വലിയ സാമ്പത്തിക-മാനസിക പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് കുടുംബം ആരോപിച്ചു. ആർ.ടി.ഒ ഓഫീസുകളിലെ ഏജൻറ് സംവിധാന...
2.68 ​ഗ്രാം MDMA യുമായി യുവാവ് തിരൂരങ്ങാടി പോലീസിന്റെ പിടിയിൽ

2.68 ​ഗ്രാം MDMA യുമായി യുവാവ് തിരൂരങ്ങാടി പോലീസിന്റെ പിടിയിൽ

TIRURANGADI
തിരൂരങ്ങാടി: 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായി തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ വലിയപറമ്പിൽ വെച്ച് 2.68 ​ഗ്രാം എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് പിടികൂടി. വെളിമുക്ക് കൂഫയിൽ താമസിക്കുന്ന മുഹമ്മദ് സഹൽ പള്ളിയാളി ആണ് പോലീസിന്റെ പിടിയിലായത്. തിരൂരങ്ങാടി സി.ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്.ഐ സഫ്‌വാൻ, എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ അനീഷ് ബാബു, രാജേഷ്, ഷബിൻ എന്നിവരും പരിശോധന നടത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്നു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
പന്താരങ്ങാടി–പാറപ്പുറം റോഡ് ചെളിക്കുളമായി; നഗരസഭയിൽ പരാതി നൽകി നാട്ടുകാർ

പന്താരങ്ങാടി–പാറപ്പുറം റോഡ് ചെളിക്കുളമായി; നഗരസഭയിൽ പരാതി നൽകി നാട്ടുകാർ

TIRURANGADI
തിരൂരങ്ങാടി: പൈപ്പ് ലൈൻ പ്രവൃത്തിക്കായി റോഡ് കുഴിച്ചതിനെ തുടർന്ന് പന്താരങ്ങാടി–പാറപ്പുറം റോഡ് പൂർണ്ണമായും ചെളിക്കുളമായി മാറി. ഇന്നലെ രാത്രിയിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ചതെന്നാണ് വിവരം. റോഡിൽ വലിയ തോതിൽ ചെളിയും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കും ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത ദുരവസ്ഥയാണ് നിലവിലുള്ളത്. റോഡിന്റെ നിലവിലെ ശോചനീയാവസ്ഥ നാട്ടുകാർക്കും യാത്രക്കാർക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പൈപ്പ് ലൈൻ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്നും, പ്രവൃത്തി പൂർത്തിയായ ഉടൻ റോഡ് മുൻകാല സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ തിരൂരങ്ങാടി നഗരസഭയ്ക്ക് പരാതി നൽകി. മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത്, അഷറഫ് മനരിക്കൽ, പി.പി. സുബൈർ, നിയാസ് അഞ്ചപ...
പെരുമണ്ണ എ.എം.എൽ.പി സ്കൂളിൽ ‘ആരവം’ ഓണാഘോഷം  സംഘടിപ്പിച്ചു

പെരുമണ്ണ എ.എം.എൽ.പി സ്കൂളിൽ ‘ആരവം’ ഓണാഘോഷം സംഘടിപ്പിച്ചു

TIRURANGADI
പെരുമണ്ണ: കേരളത്തിന്റെ തനിമയും ഓണത്തിന്റെ സന്തോഷവും വിളിച്ചോതി പെരുമണ്ണ എ.എം.എൽ.പി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “ആരവം” എന്ന പേരിൽ വളരെ വിപുലമായും ആവേശകരമായും സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ ഒരുക്കിയ മനോഹരമായ പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് കുട്ടികൾക്കായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വിദ്യാർത്ഥികൾക്കായി വിവിധ വിനോദ മത്സരങ്ങളും സംഘടിപ്പിച്ചു. കസേരകളി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ലെമൺ സ്പൂൺ റേസ്, വടംവലി തുടങ്ങിയ മത്സരങ്ങളിൽ കുട്ടികളും അധ്യാപകരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്തു. ഓണത്തിന്റെ കലാസാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ഓണപ്പാട്ടുകളും തിരുവാതിരയും ആഘോഷത്തിന് കൂടുതൽ മിഴിവേകി.ആഘോഷത്തിന്റെ ഓർമ്മകൾ മനോഹരമായി സൂക്ഷിക്കുന്നതിനായി പ്രത്യേകമായി ഒരുക്കിയ ഫോട്ടോ ഫ്രെയിമിൽ വിദ്യാർത്ഥികളും അധ്യാപകരും ചിത്രങ്ങൾ പകർത്തി. കൂട്ടായ്മയുടെയും സൗഹൃദത്...
ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ച് OSMO വിദ്യാർത്ഥികൾ

ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ച് OSMO വിദ്യാർത്ഥികൾ

TIRURANGADI
തിരൂരങ്ങാടി: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് സ്തുത്യർഹ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് വളണ്ടിയർമാർക്ക് ആദരവ്. ഇതിനൊപ്പം എൻ.എസ്.എസ് യൂണിറ്റിന്റെ പാലിയേറ്റീവ് ഹോം കെയറിലേക്ക് ആവശ്യമായ വീൽചെയറുകളും വാക്കറുകളും വിതരണം ചെയ്തു. "സേവനമാണ് മഹത്തായ കരുണ, കരുണയുടെ കൈകളിൽ ജീവന്റെ പ്രകാശം" എന്ന സന്ദേശമുയർത്തി സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് തിരൂർ ഡി.വൈ.എസ്.പി സുനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി രക്ഷാധികാരി ഡോ. എം.എ കബീർ അധ്യക്ഷത വഹിച്ചു. പി.എസ്.എം.ഒ കോളേജ് മാനേജർ എം.കെ ബാവ മുഖ്യാതിഥിയായി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വിവിധ ഘട്ടങ്ങളിൽ സേവനം അനുഷ്ഠിച്ച എൻ.എസ്.എസ് വളണ്ടിയർമാർക്ക് ചടങ്ങിൽ പ്രശസ്തി പത്രം നൽകി ആദരിച്ചു. എൻ.എസ്.എസ് യൂണിറ്റിന് വീൽ ചെയർ നൽകിയ മൂന്നിയൂ...
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്.

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്.

TIRURANGADI
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് വിപുലമായ പരിപാടികളോടെ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ചുടലപ്പറമ്പ് മൈതാനിയിൽ രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ ശൗര്യ സമ്മാൻ അവാർഡ് ജേതാവ് റിട്ട. സുബേദാർ മേജർ ശ്രീ. കൃഷ്ണൻ ടി. ദേശീയ പതാക ഉയർത്തി.ക്ലബ്ബ് കൺവീനർ കെ.ടി. വിനോദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കേലച്ചൻകണ്ടി അധ്യക്ഷത വഹിച്ചു. കലാ-കായിക താരങ്ങളും ക്ലബ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.ചന്ദ്രൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജോയിന്റ് കൺവീനർ മനോജ് ടി. നന്ദി രേഖപ്പെടുത്തി.ദേശസ്നേഹവും കായിക കൂട്ടായ്മയുടെ ഐക്യവും വിളിച്ചോതിയ ആഘോഷം ആവേശകരമായി സമാപിച്ചു....
സ്വാതന്ത്ര്യത്തിന്റെ സന്ദേശവുമായി ഓറിയന്റൽ എച്ച്.എസ്.എസ്.

സ്വാതന്ത്ര്യത്തിന്റെ സന്ദേശവുമായി ഓറിയന്റൽ എച്ച്.എസ്.എസ്.

TIRURANGADI
തിരൂരങ്ങാടി: ദേശീയബോധത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും സന്ദേശമുയർത്തി തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം പ്രൗഢമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ കെ. കെ. ഉസ്മാൻ മാസ്റ്റർ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മുനീർ താനാളൂർ അധ്യക്ഷത വഹിച്ചു.സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളും ഉത്തരവാദിത്വങ്ങളും പുതുതലമുറ തിരിച്ചറിയണമെന്ന് ചടങ്ങിൽ ഓർമിപ്പിച്ചു. രാജ്യസ്നേഹം, ഭരണഘടനാ മൂല്യങ്ങളോടുള്ള ആദരം, സഹിഷ്ണുത, സാമൂഹിക സേവനം, പരസ്പര ബഹുമാനം എന്നിവ വിദ്യാർത്ഥികളുടെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും സന്ദേശം നൽകി.എൻ.എസ്.എസ്. വളണ്ടിയർമാരും സ്കൗട്ട് വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. ദേശീയഗാനം, ദേശഭക്തിഗാനം എന്നിവയ്ക്കു പുറമെ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്കൂൾ ക്യാമ്പസ് ശുചീക...
മലപ്പുറം അസിസ്റ്റന്റ് കലക്ടർ പി.ഒ. സാദിഖിന് കേരള ഡെവലപ്മെന്റ് ഫോറത്തിന്റെ ആദരവ്

മലപ്പുറം അസിസ്റ്റന്റ് കലക്ടർ പി.ഒ. സാദിഖിന് കേരള ഡെവലപ്മെന്റ് ഫോറത്തിന്റെ ആദരവ്

TIRURANGADI
തിരൂരങ്ങാടി: മലപ്പുറം ജില്ല അസിസ്റ്റന്റ് കലക്ടറായി (അസിസ്റ്റന്റ് ജില്ലാ മജിസ്ട്രേറ്റ്) നിയമിതനായ പി.ഒ. സാദിഖിന് കേരള ഡെവലപ്മെന്റ് ഫോറത്തിന്റെ (കെ.ഡി.എഫ്) ആദരവ്. പൊതുസേവന രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും ഉത്തരവാദിത്തപരമായ ഔദ്യോഗിക സേവനവും പരിഗണിച്ചാണ് കെ.ഡി.എഫിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ ആദരിച്ചത്.സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ ആനങ്ങാടി, ഷൈനി പട്ടാളത്തിൽ എന്നിവർ ചേർന്ന് അദ്ദേഹത്തിന്റെ ചേമ്പറിൽ നേരിട്ടെത്തിയാണ് ആദരവ് കൈമാറിയത്. സാമൂഹിക, സാംസ്കാരിക, ഭരണ മേഖലകളിൽ മലപ്പുറത്തിന് മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ ഉത്തരവാദിത്തത്തിലൂടെ പി.ഒ. സാദിഖിന് സാധിക്കുമെന്ന് കെ.ഡി.എഫ് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.പുതിയ പദവിയിൽ ജനോപകാരപ്രദമായ മികച്ച സേവനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ കഴിയട്ടെയെന്നും കെ...
KNM മദ്റസാ കോംപ്ലക്സ് അധ്യാപക പരിശീലന ക്യാമ്പ്

KNM മദ്റസാ കോംപ്ലക്സ് അധ്യാപക പരിശീലന ക്യാമ്പ്

TIRURANGADI
തിരൂരങ്ങാടി: കെ.എൻ.എം. തിരൂരങ്ങാടി മണ്ഡലം മദ്റസാ കോംപ്ലക്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്റസാ അധ്യാപകർക്കായി സംഘടിപ്പിച്ച ടീച്ചേഴ്സ് ട്രെയിനിംഗ് ക്യാമ്പ് കരുമ്പിൽ സലഫി മദ്റസയിൽ നടന്നു. ഞായറാഴ്ച (ആഗസ്റ്റ് 9) രാവിലെ 7 മണിക്ക് ആരംഭിച്ച ക്യാമ്പിൽ മദ്റസാ കോംപ്ലക്സിന് കീഴിലെ നിരവധി അധ്യാപകർ പങ്കെടുത്തു. തജ്‌വീദ് വിഷയത്തിൽ അധ്യാപകരുടെ അറിവും അധ്യാപന മികവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കിയത്. ഖുർആൻ പാരായണത്തിലെ തജ്‌വീദ് നിയമങ്ങൾ, ഉച്ചാരണ ശുദ്ധി, അധ്യാപനത്തിലെ പ്രായോഗിക രീതികൾ തുടങ്ങിയ വിഷയങ്ങളിൽ നടന്ന പരിശീലന ക്ലാസുകൾക്ക് മുഹമ്മദ് ബിൻ അലി നേതൃത്വം നൽകി. കെ.എൻ.എം. മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുവിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. മദ്റസാ കോംപ്ലക്സ് സെക്രട്ടറി സി.വി.എം. ശരീഫ് സ്വാഗതം പറഞ്ഞു. മുഹമ്മദ് മാസ്റ്റർ വലിയോറ, സുൽഫിക്കർ അലി, സാനിയ ടീ...
SSF തേഞ്ഞിപ്പലം ഡിവിഷൻ ‘അനലൈസ’ സമാപിച്ചു

SSF തേഞ്ഞിപ്പലം ഡിവിഷൻ ‘അനലൈസ’ സമാപിച്ചു

TIRURANGADI
ചേലേമ്പ്ര: ചേലേമ്പ്ര ചക്കുളങ്ങരയിൽ നടന്ന എസ്.എസ്.എഫ് തേഞ്ഞിപ്പലം ഡിവിഷൻ 'അനലൈസ' സമാപിച്ചു. ഡിവിഷൻ പ്രസിഡൻ്റ് മുഹ്സിൻ ശാമിൽ ഇർഫാനിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ജില്ലാ പ്രസിഡണ്ട് ജഅ്ഫർ ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനസ് നുസ്‌രി, എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിം ഫാസിൽ എന്നിവരാണ് പരിപാടികൾ നിയന്ത്രിച്ചത്. ചടങ്ങിൽ ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുൽ മജീദ്, എക്സിക്യൂട്ടീവ് അംഗം ഇസ്മായിൽ ഹാഷിമി തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് ജാബിർ ടി.കെ. സ്വാഗതവും ആദിൽ അമീൻ നന്ദിയും പറഞ്ഞു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A...
KSRTC പ്രിയദർശിനി സർവ്വീസുകൾ അനുവദിക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

KSRTC പ്രിയദർശിനി സർവ്വീസുകൾ അനുവദിക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

TIRURANGADI
പരപ്പനങ്ങാടിയിൽ നിന്ന് കോഴിക്കോട്ടേക്കും മലപ്പുറം, മഞ്ചേരി ഭാഗത്തേക്കും കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവ്വീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് നിവേദനം നൽകി. മൂന്നിയൂർ സൗഹൃദ വേദി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ, സെക്രട്ടറി മുഹമ്മദ് കോയ കൊല്ലഞ്ചേരി എന്നിവർ സി.എം.പി. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമലയുടെ സാന്നിധ്യത്തിലാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. നിവേദനത്തിൽ ആവശ്യപ്പെട്ട പ്രധാന റൂട്ടുകൾ: പരപ്പനങ്ങാടിയിൽ നിന്ന് പുത്തിരിക്കൽ, തയ്യിലപ്പടി, കുണ്ടംകടവ്, കുന്നത്ത് പറമ്പ് ആലിൻചുവട് വഴി കോഴിക്കോട്ടേക്കും തിരിച്ചും. പരപ്പനങ്ങാടിയിൽ നിന്ന് കുണ്ടംകടവ് ആലിൻചുവട്, ചെമ്മാട്, കോട്ടക്കൽ വഴി മലപ്പുറത്തേക്കും മഞ്ചേരിയിലേക്കും തിരിച്ചും. കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലേക്കും മറ്റ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്...
തിരൂരങ്ങാടി കുടിവെള്ള പദ്ധതി: പി.വി.സി പൈപ്പുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

തിരൂരങ്ങാടി കുടിവെള്ള പദ്ധതി: പി.വി.സി പൈപ്പുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി–ചെറുമുക്ക്–കുണ്ടൂർ പൊതുമരാമത്ത് വകുപ്പ് (BM&BC) റോഡിൽ കുടിവെള്ള പദ്ധതിക്കായി പി.വി.സി പൈപ്പുകൾ സ്ഥാപിച്ചതിന്റെ ഗുണനിലവാരവും സാങ്കേതിക അനുയോജ്യതയും പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി. മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ജില്ലാ ജനറൽ സെക്രട്ടറിയും വിവരാവകാശ പ്രവർത്തകനുമായ അബ്ദുൽ റഹീം പൂക്കത്ത്, അഷറഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിലാണ് പൊതുമരാമത്ത് വകുപ്പിനും കേരള വാട്ടർ അതോറിറ്റിക്കും പരാതി നൽകിയത്. താഴച്ചിന മുതൽ കുണ്ടുചിന വരെയുള്ള ഭാഗത്ത് ഭാരമേറിയ ബസുകളും ടോറസ്, ലോറി തുടങ്ങിയ വാഹനങ്ങളും ദിവസേന സഞ്ചരിക്കുന്ന റോഡിലാണ് നിയമവിരുദ്ധമായി പി.വി.സി പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം റോഡുകളിൽ ദീർഘകാല ഉപയോഗത്തിന് പി.വി.സി പൈപ്പുകൾ അനുയോജ്യമാണോയെന്ന് സാങ്കേതികമായി പരിശോധിക്കണം. പദ്ധതി പൂർ...
യുദ്ധവിരുദ്ധ സന്ദേശമുയർത്തി ചെട്ടിയാൻകിണർ GVHSS ൽ ഹിരോഷിമ ദിനാചരണം

യുദ്ധവിരുദ്ധ സന്ദേശമുയർത്തി ചെട്ടിയാൻകിണർ GVHSS ൽ ഹിരോഷിമ ദിനാചരണം

TIRURANGADI
ചെട്ടിയാൻകിണർ: ചെട്ടിയാൻകിണർ ജി.വി.എച്ച്.എസ്.എസിൽ ജൂനിയർ റെഡ്ക്രോസിന്റെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ യുദ്ധവിരുദ്ധ സദസ്സ്, റാലി, പ്രതിജ്ഞാടുക്കൽ, സഡാക്കോ കൊക്കുകളുടെ നിർമ്മാണം, പോസ്റ്റർ പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപിക പ്രീതി ശ്രീധരൻ നിർവഹിച്ചു. വിദ്യാർത്ഥികളായ ആദർശ്, ശ്യാംലാൽ എന്നിവർ യുദ്ധവിരുദ്ധ റാലിക്ക് നേതൃത്വം നൽകി. ശിഹാബുദ്ദീൻ കാവപ്പുര, ടി. നാജിറ, പി. രഞ്ജുഷ, ജൂനിയർ റെഡ്ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് തുടങ്ങിയവർ പരിപാടികളിൽ സംബന്ധിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
ഡോ. അലി അക്ഷദ് മികച്ച NSS പ്രോഗ്രാം ഓഫീസർ

ഡോ. അലി അക്ഷദ് മികച്ച NSS പ്രോഗ്രാം ഓഫീസർ

TIRURANGADI
തിരൂരങ്ങാടി:കാലിക്കറ്റ് സർവ്വകലാശാലയുടെ 2024-25 അധ്യയന വർഷത്തെ മികച്ച എൻ.എസ്.എസ് (NSS) പ്രോഗ്രാം ഓഫീസറായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അലി അക്ഷദ് എം. നെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജ് എൻ.എസ്.എസ് യൂണിറ്റ് നമ്പർ 26 മികച്ച എൻ.എസ്.എസ് യൂണിറ്റായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, മികച്ച എൻ.എസ്.എസ് വളന്റിയർമാർക്കുള്ള അവാർഡുകൾ ഇതേ യൂണിറ്റിലെ മുഹമ്മദ്‌ മുനീഷ് വി.കെ., നാഫില പി. എന്നിവർ കരസ്ഥമാക്കി.വിദ്യാർത്ഥികളെയും പ്രദേശവാസികളെയും ഏകോപിപ്പിച്ച് നടത്തിയ മാതൃകാപരമായ സാമൂഹിക സേവന പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് അർഹമാക്കിയത്. വീടില്ലാത്ത സഹപാഠികൾക്കായി ആറ് വീടുകൾ നിർമ്മിച്ച് നൽകിയ 'സൗഹൃദ ഭവനം' (അഭയം - കാലിക്കറ്റ് യൂണിവേഴ്സിറ്റി) പദ്ധതി, ഗ്രാമീണ മേഖലയിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി എ.ആർ. നഗർ പഞ്ചായത്തിലെ പുകയൂരിലും പൊൻമുണ്ട...
ഓട്ടോ ഡ്രൈവറുടെ സത്യസന്ധത; ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോണുകൾ ഉടമയ്ക്ക് തിരികെ നൽകി

ഓട്ടോ ഡ്രൈവറുടെ സത്യസന്ധത; ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോണുകൾ ഉടമയ്ക്ക് തിരികെ നൽകി

TIRURANGADI
മൂന്നിയൂർ: വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൂന്ന് പുതിയ ഐഫോണുകൾ ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. വെളിമുക്ക് ബൈത്തുറഹ്മ വില്ലേജിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ അബ്ദുസ്സലാമാണ് തന്റെ സത്യസന്ധതയിലൂടെ നാടിന് അഭിമാനമായി മാറിയത്. ഒരാഴ്ച മുൻപ് പടിക്കലിനും പാലക്കലിനും മധ്യേ വെച്ചാണ് അബ്ദുസ്സലാമിന് ഫോണുകൾ ലഭിച്ചത്. ഉടൻ തന്നെ അദ്ദേഹം വാർഡ് മെമ്പർ സി.പി. അസീസ്, പാലക്കൽ എറക്കുത്ത് സലാം, എറക്കുത്ത് നാസർ എന്നിവരെ വിവരം അറിയിച്ചു. തുടർന്ന് ഇവർ ഈ വിവരം സമൂഹമാധ്യമങ്ങൾ വഴി പൊതുസമൂഹത്തിൽ പങ്കുവെക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തെത്തുടർന്ന് ചെമ്മാട് ഗൾഫ് ബസാറിലെ മൊബൈൽ വ്യാപാരി ഫോണിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പൂർണ്ണ തെളിവുകളുമായി ഇന്ന് പഞ്ചായത്തിൽ എത്തുകയായിരുന്നു. നൽകിയ രേഖകളും തെളിവുകളും കൃത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ജനപ്രതിനിധികളുടെയും മറ്റ് ...
തിരൂരങ്ങാടിയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; അന്വേഷണം നടത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്

തിരൂരങ്ങാടിയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; അന്വേഷണം നടത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ ടൗണിൽ വെച്ച് പതിവായി നടക്കുന്ന സംഘർഷങ്ങളിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്. 'ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ' നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോടും (ഡി.ഡി.ഇ) ജില്ലാ പോലീസ് മേധാവിയോടുമാണ് കളക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. വിദ്യാർത്ഥികൾക്കിടയിൽ ചേരിതിരിഞ്ഞ് നടക്കുന്ന ഇത്തരം സംഘർഷങ്ങൾ പ്രദേശവാസികൾക്കും വ്യാപാരികൾക്കും യാത്രക്കാർക്കും കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മിക്ക ദിവസങ്ങളിലും റോഡിൽ നടക്കുന്ന കൂട്ടത്തല്ല് സമീപത്തെ പള്ളിയുടെ കോമ്പൗണ്ടിലേക്ക് വരെ എത്തിയത് പ്രാർത്ഥനയ്ക്ക് എത്തുന്നവർക്കും വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. റോഡിലൂടെ സഞ്ചരിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ട് നേരിടുന്നതിന് പുറമെ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനു...

MTN NEWS CHANNEL