Sunday, July 26News That Matters
Shadow

TIRURANGADI

തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷം; ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ

തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷം; ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ

TIRURANGADI
തിരൂരങ്ങാടി: വിപുലമായ അധികാരപരിധിയുള്ള തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഒരു പ്രിൻസിപ്പൽ എസ്.ഐയും അഞ്ച് ഗ്രേഡ് എസ്.ഐമാരും ഇല്ലാത്തതാണ് സ്റ്റേഷനെ നിലവിൽ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന പ്രിൻസിപ്പൽ എസ്.ഐ താനൂരിലേക്ക് സ്ഥലംമാറിപ്പോവുകയും, അഞ്ച് ഗ്രേഡ് എസ്.ഐമാർ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷമായത്. ഇത്യും വലിയൊരു പരിധിയിലുള്ള സ്റ്റേഷനിലെ ക്രമസമാധാനപാലനത്തിനായി നിലവിൽ ഒരു എസ്.എച്ച്.ഒയും (ഇൻസ്പെക്ടർ) ഒരു എസ്.ഐയും മാത്രമാണുള്ളത്. പ്രതിസന്ധിക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ: വിപുലമായ അധികാരപരിധി: തിരൂരങ്ങാടി നഗരസഭ, മൂന്നിയൂർ, എ.ആർ. നഗർ ഗ്രാമപഞ്ചായത്തുകൾ, നന്നമ്പ്ര പഞ്ചായത്തിന്റെ പകുതി ഭാഗം എന്നിവ ഉൾപ്പെടുന്നതാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധി.വർദ്ധിക്കുന്ന ജോലിഭാരം: സ്...
ഇരുമ്പുചോല എ.യു.പി സ്കൂളിൽ നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇരുമ്പുചോല എ.യു.പി സ്കൂളിൽ നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

TIRURANGADI
എ.ആർ. നഗർ: ഇരുമ്പുചോല എ.യു.പി സ്കൂളിൽ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ജി. സുഹറാബി നിർവ്വഹിച്ചു. കെ.പി.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി പി. അബ്ദുല്ലത്തീഫ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സി. അർഷദ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ സി. സുലൈഖ, സി. നജീബ്, എം. ശശീന്ദ്രൻ, എൻ. നജീമ, എ. സുഹറ, എം. ഫസീല, നുസൈബ കാപ്പൻ, സി. ശബാന, വി. സലീന, താഹിറ, ഇ.കെ. ബബില ഫർസാന, ഫാത്തിമ മിന്ന, ആയിശാബി, ഫഹദ് തുടങ്ങിയവർ സംസാരിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
തിരൂരങ്ങാടിയിൽ ഈദ് ഇശൽ വിരുന്ന് ശ്രദ്ധേയമായി

തിരൂരങ്ങാടിയിൽ ഈദ് ഇശൽ വിരുന്ന് ശ്രദ്ധേയമായി

TIRURANGADI
തിരൂരങ്ങാടി: കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മിലൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച 'ഈദ് ഇശൽ വിരുന്ന്' ശ്രദ്ധേയമായി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം അക്കാദമി സംസ്ഥാന പ്രസിഡന്റ് എ.കെ മുസ്തഫ നിർവഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ്‌ മനരിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. മാപ്പിളപ്പാട്ട് പഠനത്തിന് അമേരിക്കയുടെ ഫുൾബ്രൈറ്റ് നെഹ്‌റു ഫെലോഷിപ്പ് ലഭിച്ച ഡോ. മുഹമ്മദ്‌ ഹസീബ്, അമേരിക്കയിലെ ലൂസിയാന റിസർച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ കെ.ടി അബ്ദുൽ ഹഖ് എന്നിവർക്ക് പുറമെ കലാ-സാംസ്‌കാരിക-കായിക മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ. സി. അബ്ദുസലാം, മജീദ് ഗുരുക്കൾ, എം.കെ നസ്റുള്ള ഷരീഫ് എന്നിവരെയും ആദരിച്ചു. തിരൂരങ്ങാടി നഗരസഭാ വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി ഇവർക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു.മുക്ക...
‘ഓറിയന്റൽ എഡ്യു വിഷൻ’ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു

‘ഓറിയന്റൽ എഡ്യു വിഷൻ’ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: ഓറിയന്റൽ ഹയർ സെക്കണ്ടറി സ്‌കൂൾ സംഘടിപ്പിച്ച 'ഓറിയന്റൽ എഡ്യു വിഷൻ’ അധ്യാപക ശിൽപശാല നിലമ്പൂർ കെ.ടി.ടി.സി യുടെ ടാമറിൻഡ് റിസോർട്ടിൽ വെച്ച് നടന്നു. ഒരു ദിവസം നീണ്ടുനിന്ന ശിൽപശാല നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാമ്പ്ര ഉദ്ഘാടനം ചെയ്തു.അധ്യാപന രംഗത്ത് പ്രയോജനപ്പെടുത്തേണ്ട എ.ഐ (Artificial Intelligence) ടൂളുകൾ, ചൈൽഡ് സൈക്കോളജി തുടങ്ങിയ വിവിധ വിഷയങ്ങളിലൂന്നിയ സെഷനുകളാണ് ശിൽപശാലയിൽ നടന്നത്. പ്രമുഖ ട്രെയിനർമാരായ കെ. ബാസിൽ, സുഹൈൽ അരീക്കോട് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വരും വർഷത്തേക്കുള്ള സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാനും അധ്യാപകരുടെ ഗ്രൂപ്പ് തല ചർച്ചകളിലൂടെ ചടങ്ങിൽ തയ്യാറാക്കി. രാവിലെ 9 മണിക്ക് ആരംഭിച്ച ശിൽപശാല വൈകുന്നേരം 6 മണിയോടെയാണ് സമാപിച്ചത്. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കെ.ടി.ടി.സി മാനേജർ പി. അബ്ദുൽ സലാം സംസാരിച്ചു. അധ്യാപകരാ...
ചെട്ടിയാംകിണർ ജി.വി.എച്ച്.എസ്.എസിനെ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

ചെട്ടിയാംകിണർ ജി.വി.എച്ച്.എസ്.എസിനെ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

TIRURANGADI
പെരുമണ്ണ ക്ലാരി: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി പത്താം വർഷവും 100 ശതമാനം വിജയം കൈവരിച്ച് ഉജ്ജ്വല നേട്ടം കൊയ്ത ചെട്ടിയാംകിണർ ജി.വി.എച്ച്.എസ്.എസ് സ്കൂളിനെ പെരുമണ്ണ ക്ലാരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. സ്കൂളിനുള്ള മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. വിദ്യാഭ്യാസ രംഗത്ത് സ്കൂൾ കാത്തുസൂക്ഷിക്കുന്ന മികച്ച നിലവാരത്തിനും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പി.ടി.എയുടെയും നിരന്തര പ്രയത്നത്തിനുമുള്ള അംഗീകാരമായാണ് ഉപഹാരം സമർപ്പിച്ചത്. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബുഷുറുദ്ധീൻ തടത്തിൽ, സ്കൂൾ പ്രഥമ അധ്യാപകൻ പി. പ്രസാദ്, പി.ടി.എ വൈസ് പ്രസിഡന്റ് മാലിക്, മണ്ഡലം വൈസ് പ്രസിഡന്റ് അക്‌ബർ ചെമ്മിളി, ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജസ്ന പൂഴിത്തറ, ഫൈസൽ എം.പി, അജു, സൈനുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ...
പ്രൈമറി പാലിയേറ്റീവ് നഴ്സുമാരുടെ പ്രശ്നങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കും: മന്ത്രി കെ.എം. ഷാജി

പ്രൈമറി പാലിയേറ്റീവ് നഴ്സുമാരുടെ പ്രശ്നങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കും: മന്ത്രി കെ.എം. ഷാജി

TIRURANGADI
തിരൂരങ്ങാടി: നിയമനം തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലും ജോലി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആണെങ്കിലും ജോലി സ്ഥിരതയോ മറ്റ് സർക്കാർ ആനുകൂല്യങ്ങളോ ലഭിക്കാത്ത പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാരുടെ പ്രശ്നങ്ങളിൽ പഠനം നടത്തി അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. കേരള പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.പത്തൊമ്പത് വർഷം മുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽ പാലിയേറ്റീവ് കെയർ പ്രൊജക്റ്റ് പ്രകാരം ആരംഭിച്ചതാണ് ഈ സംവിധാനം. ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാടിസ്ഥാനത്തിൽ ഒന്നോ രണ്ടോ പാലിയേറ്റീവ് നഴ്സുമാരെയാണ് നിയമിക്കാറുള്ളത്. കിടപ്പ് രോഗികളെ അവരുടെ വീടുകളിലെത്തി പരിചരിക്കുന്ന വലിയ ദൗത്യമാണ് ഇവർ നിർവഹിക്കുന്നത്. എന്നാൽ കരാറടിസ്ഥാനത്തിലുള്ള നിയമനമായതിനാൽ ഇവർക്ക് തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക...
എസി ആഡംബരമല്ല അതിജീവനമാണ്; പെൻഷൻ മാനദണ്ഡങ്ങൾ മാറ്റിയെഴുതുക.

എസി ആഡംബരമല്ല അതിജീവനമാണ്; പെൻഷൻ മാനദണ്ഡങ്ങൾ മാറ്റിയെഴുതുക.

TIRURANGADI
കേരളത്തിലെ കഠിനമായ ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ, സാമൂഹിക സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജിക്ക് പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് സി.സി. സാഹിറ പരാതി നൽകി. പ്രായമായവർക്കും കിടപ്പുരോഗികൾക്കും ആരോഗ്യാവസ്ഥ മുൻനിർത്തി എയർ കണ്ടീഷണറുകൾ (എസി) ഇന്ന് പല വീടുകളിലും അനിവാര്യതയായി മാറിയിരിക്കുകയാണ്. എന്നാൽ, വീട്ടിൽ എസി ഉണ്ടെന്ന ഒരൊറ്റ കാരണത്താൽ പാവപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെൻഷൻ തടയുന്ന നിലവിലെ അവസ്ഥ മാറണമെന്നും നിയമങ്ങൾ പരിഷ്കരിക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഭർത്താവ് ജീവിച്ചിരുന്ന സമയത്ത് നിർമിച്ച വീടിന്റെ വിസ്തീർണം (സ്ക്വയർ ഫീറ്റ്) മാനദണ്ഡമായി കണക്കാക്കി വിധവ പെൻഷൻ നിഷേധിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും, ഇതിനായി വീടിന്റെ സ്ക്വയർ ഫീറ്റ് പരിധി ഉയർത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. കൂടാതെ, സാങ്...
പാലത്തിങ്ങൽ കീരനല്ലൂർ പാലത്തിന്റെ പൈലിങ് പ്രവൃത്തികൾ പുനരാരംഭിച്ചു

പാലത്തിങ്ങൽ കീരനല്ലൂർ പാലത്തിന്റെ പൈലിങ് പ്രവൃത്തികൾ പുനരാരംഭിച്ചു

TIRURANGADI
തിരൂരങ്ങാടി: പാലത്തിങ്ങൽ കീരനല്ലൂർ ന്യൂ കട്ടിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ നിർത്തിവെച്ചിരുന്ന പൈലിങ് പ്രവൃത്തികൾ പുനരാരംഭിച്ചു. പണി മുടങ്ങിയത് കാരണം മഴക്കാലത്ത് പരിസരപ്രദേശങ്ങളിൽ വലിയ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾ ബ്രിഡ്ജസ് എഞ്ചിനീയർക്ക് പരാതി നൽകിയതിനെ തുടർന്നാണ് അടിയന്തര നടപടിയുണ്ടായത്. പുഴയുടെ പടിഞ്ഞാറ് ഭാഗത്താണ് ഇപ്പോൾ പൈലിങ് ജോലികൾ ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള ചെറിയ പാലത്തിനോട് ചേർന്ന് നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയ വിവരം അസിസ്റ്റന്റ് എഞ്ചിനീയർ ദിരാജ് കുമാർ ഫോറം സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്തിനെ അറിയിച്ചു. മഴക്കാലം തുടങ്ങുന്നതിന് മുൻപായി പുഴയിലെ പൈലിങ് പ്രവൃത്തികൾ പൂർത്തിയാക്കി, അശാസ്ത്രീയമായി നിർമ്മിച്ചതും നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതുമായ തടയണ മാറ്റുന്നതിനുള്ള ജോലികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. എന്നാൽ ...
കെ.എ.ടി.എഫ് പരപ്പനങ്ങാടി സബ്ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ പി.എം.എ സമീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കെ.എ.ടി.എഫ് പരപ്പനങ്ങാടി സബ്ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ പി.എം.എ സമീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

TIRURANGADI
തിരൂരങ്ങാടി: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) പരപ്പനങ്ങാടി സബ്ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പി.എം.എ സമീർ എം.എൽ.എ, ജില്ലാ വൈസ് പ്രസിഡന്റായ മുനീർ താനാളൂരിന് മെമ്പർഷിപ്പ് നൽകിക്കൊണ്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. അധ്യാപക സമൂഹത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മുന്നേറ്റത്തിനും അറബിക് ഭാഷയുടെ പ്രചാരണത്തിനും കെ.എ.ടി.എഫ് നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന് എം.എൽ.എ അനുസ്മരിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ അധ്യാപകർക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതാണെന്നും സബ്ജില്ലാ കമ്മിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അറബിക് അധ്യാപകരുടെ അവകാശ സംരക്ഷണത്തിനും വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മയുള്ള ഇടപെടലുകൾക്കും കെ.എ.ടി.എഫ് വർഷങ്ങളായി നിർണായക പങ്കുവഹിച്ചുവരികയാണ്. അധ്യാപക പരിശീലനം, വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്...
കോഴിക്കോട് നിന്ന് സ്കൂട്ടർ മോഷ്ടിച്ച തിരൂരങ്ങാടി സ്വദേശി ഒരു വർഷത്തിന് ശേഷം പിടിയിൽ

കോഴിക്കോട് നിന്ന് സ്കൂട്ടർ മോഷ്ടിച്ച തിരൂരങ്ങാടി സ്വദേശി ഒരു വർഷത്തിന് ശേഷം പിടിയിൽ

TIRURANGADI
കോഴിക്കോട്: കുന്ദമംഗലത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ ഒരു വർഷത്തിന് ശേഷം പോലീസ് പിടികൂടി. തിരൂരങ്ങാടി എരഞ്ഞിക്കൽ വീട്ടിൽ സഹദി (30) നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 2025 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കുന്ദമംഗലം മുട്ടാഞ്ചേരി സ്വദേശിയായ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 57 കെ 3735 നമ്പർ സ്കൂട്ടർ പടനിലത്തുള്ള ദീനാർ ഹോട്ടലിന് മുൻവശത്ത് നിന്നാണ് മോഷണം പോയത്. ഉടമയുടെ പരാതിയെ തുടർന്ന് കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സഹദിനെ തടഞ്ഞുനിർത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഓടിച്ചിരുന്ന സ്കൂട്ടർ മോഷ്ടിച്ചതാണെന്ന വിവരം പുറത്തുവന്നത്. വാഹനം കുന്ദമംഗലത്ത് നിന്ന് കടത്തിയതാണെ...
തിരൂരങ്ങാടിയിൽ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു.

തിരൂരങ്ങാടിയിൽ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു.

TIRURANGADI
തിരൂരങ്ങാടി: കാരയിൽ, ശാന്തിനഗർ 2 താപ്പി റോഡ് മേഖലകളിലെ രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് ഉടൻ പരിഹാരമാകും. കേരള ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികൾ വൈദ്യുതി മന്ത്രിക്കും കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനീയർക്കും നൽകിയ പരാതിയെത്തുടർന്ന്, പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി അസിസ്റ്റന്റ് എൻജിനീയർ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കേരള ഡെവലപ്‌മെന്റ് ഫോറം സംസ്ഥാന സെക്രട്ടറിയും നാട്ടുകാരനുമായ അബ്ദുൽ റഹീം പൂക്കത്ത്, പ്രസിഡന്റ് അസീസ് കടലുണ്ടി, പി.പി. സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നത്. 'ധൃതി' പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ഇതിനൊപ്പം വടക്കേ മമ്പുറം കാഞ്ഞിരത്തോട് നിവാസികൾ വർഷങ്ങളായി നേരിടുന്ന വോൾട്ടേജ് കുറവ് പരിഹരിക്കാനായി പ്രസ്തുത മേഖലയിലേക്ക് ത്രീ ഫേ...
കെ.എഫ്.സി ഫാറൂഖ് നഗർ പ്രീമിയർ ലീഗ്: ശില്പ പയ്യോളി ചാമ്പ്യന്മാർ

കെ.എഫ്.സി ഫാറൂഖ് നഗർ പ്രീമിയർ ലീഗ്: ശില്പ പയ്യോളി ചാമ്പ്യന്മാർ

TIRURANGADI
കൊടിഞ്ഞി: കൊടിഞ്ഞിയിൽ നടന്ന കെ.എഫ്.സി ഫാറൂഖ് നഗർ പ്രീമിയർ ലീഗ് ടൂർണമെന്റിൽ ശില്പ പയ്യോളി ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിനൊടുവിൽ ചെറുപ്പാറ ടീം റണ്ണേഴ്‌സ് ട്രോഫി സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ജിതേഷ് കൊടിഞ്ഞിയെ തിരഞ്ഞെടുത്തു.വിജയികൾക്കുള്ള ട്രോഫികൾ ലത്തീഫ് കൊടിഞ്ഞി, ഫൈസൽ കുഴിമണ്ണിൽ, ലുബ്‌ന എന്നിവർ ചേർന്ന് സമ്മാനിച്ചു. ചടങ്ങിൽ പി.പി. മൻസൂർ സ്വാഗതവും റിയാസ് ഇല്ലത്ത് നന്ദിയും രേഖപ്പെടുത്തി....
കാക്കത്തടം വെള്ളക്കെട്ട്: സർവ്വേ കല്ലുകൾ പിഴുതുമാറ്റിയവർക്കെതിരെ നിയമനടപടി വേണം; കെ.ഡി.എഫ്.

കാക്കത്തടം വെള്ളക്കെട്ട്: സർവ്വേ കല്ലുകൾ പിഴുതുമാറ്റിയവർക്കെതിരെ നിയമനടപടി വേണം; കെ.ഡി.എഫ്.

TIRURANGADI
തേഞ്ഞിപ്പാലം: കാക്കത്തടം വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി സ്ഥാപിച്ച അതിരടയാള കല്ലുകൾ പിഴുതുമാറ്റിയവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) ആവശ്യപ്പെട്ടു. കയ്യേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിച്ച് മഴക്കാലത്തിന് മുൻപ് പദ്ധതി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ഡി.എഫ് ഭാരവാഹികൾ പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർക്ക് പരാതി നൽകി.നേരത്തെ നിരവധി പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വെള്ളക്കെട്ടിന് പരിഹാരമായി സർവ്വേ നടത്തി അതിരടയാള കല്ലുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ സാമൂഹ്യദ്രോഹികൾ ഈ കല്ലുകൾ എടുത്തുമാറ്റുകയായിരുന്നു. പ്രദേശത്തെ ഒരു കടക്കാരന്റെ (ടയർ പഞ്ചർ, വീൽ അലൈൻമെന്റ് ഷോപ്പ്) മാത്രം ആക്ഷേപത്തിന്റെ പേരിൽ പ്രവൃത്തി തടസ്സപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.താലൂക്ക് സർവ്വേയർ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിൽ, പരാതിക്കാര...
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒ.പി ലിസ്റ്റ് വൈകുന്നു; രോഗികൾ ദുരിതത്തിൽ; നടപടി ആവശ്യപ്പെട്ട് എൻ.എഫ്.പി.ആർ

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒ.പി ലിസ്റ്റ് വൈകുന്നു; രോഗികൾ ദുരിതത്തിൽ; നടപടി ആവശ്യപ്പെട്ട് എൻ.എഫ്.പി.ആർ

TIRURANGADI
തിരൂരങ്ങാടി: ജില്ലയിലെ മറ്റ് താലൂക്ക് ആശുപത്രികളും മെഡിക്കൽ കോളേജും ഒ.പി വിഭാഗം ഡോക്ടർമാരുടെ ലിസ്റ്റ് തലേദിവസം വൈകുന്നേരം ആറ് മണിയോടെ പ്രസിദ്ധീകരിക്കുമ്പോൾ, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മാത്രം ലിസ്റ്റ് വരാൻ പാതിരാത്രി കഴിയുന്നത് രോഗികളെ വലയ്ക്കുന്നു. സോഷ്യൽ മീഡിയ വഴിയും വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും ലഭിക്കുന്ന ലിസ്റ്റ് നോക്കി ഡോക്ടർ ഉണ്ടെന്ന് ഉറപ്പുവരുത്തി ആശുപത്രിയിൽ എത്തുന്നവർക്ക്, ലിസ്റ്റ് വൈകുന്നത് കാരണം പുലർച്ചെ എത്തുമ്പോൾ ടോക്കൺ ലഭിക്കാത്ത അവസ്ഥയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്യൂട്ടി അവസാനിക്കുമെന്നിരിക്കെ, ഒ.പി ലിസ്റ്റ് നേരത്തെ തയ്യാറാക്കാമെങ്കിലും ആർ.എം.ഒ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ആക്ഷേപമുണ്ട്. മുൻപ് ഡോ. പ്രഭുദാസ് സൂപ്രണ്ടായിരുന്ന സമയത്ത് രാത്രി എട്ട് മണിക്ക് മുൻപായി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ നിലവിൽ ലിസ്റ്റ് വൈകുന്നത് വിദൂര സ്ഥലങ്ങളിൽ നിന്നടക്കം എത്തുന്ന പാവപ്...
മമ്പുറം പുഴയിൽ വീണ ഒരു ലക്ഷം രൂപയുടെ ഐഫോൺ സ്കൂബ ടീം കണ്ടെത്തി

മമ്പുറം പുഴയിൽ വീണ ഒരു ലക്ഷം രൂപയുടെ ഐഫോൺ സ്കൂബ ടീം കണ്ടെത്തി

TIRURANGADI
മമ്പുറം പാലത്തിൽ വെച്ച് പുഴയിൽ വീണ ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഐഫോൺ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെടുത്തു. കക്കാടംപുറം സ്വദേശി മുഹമ്മദ് ബാസിൽ മൂനംകാടന്റെ ഉടമസ്ഥതയിലുള്ള ഫോണാണ് പുഴയിൽ നഷ്ടപ്പെട്ടിരുന്നത്. ഫോൺ വീണ ഉടനെ മണൽ തൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് മലപ്പുറത്തുനിന്നുള്ള സ്കൂബ ടീം നടത്തിയ വിശദമായ പരിശോധനയിലാണ് നാല് മീറ്ററോളം താഴ്ചയുള്ള ഭാഗത്തെ കരിങ്കൽ പാളികൾക്കിടയിൽ കുടുങ്ങിയ നിലയിൽ ഫോൺ കണ്ടെത്തിയത്. സ്കൂബ ടീം അംഗങ്ങളായ മുഹമ്മദ് ഷിബിൻ, മുഹമ്മദ് ഫാരിസ് എന്നിവർ ചേർന്നാണ് ഫോൺ പുറത്തെടുത്തത്. ഡ്രൈവർ മനോജ് മുണ്ടക്കാട്, ഹോം ഗാർഡ് സനു, സിവിൽ ഡിഫൻസ് അംഗം നാസർ മലയിൽ എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായി....
മാപ്പിള കലാ അക്കാദമി വാർഷിക സമ്മേളനവും അവാർഡ് ദാനവും മെയ് 30ന് തിരൂരങ്ങാടിയിൽ

മാപ്പിള കലാ അക്കാദമി വാർഷിക സമ്മേളനവും അവാർഡ് ദാനവും മെയ് 30ന് തിരൂരങ്ങാടിയിൽ

TIRURANGADI
തിരൂരങ്ങാടി: കേരള മാപ്പിള കലാ അക്കാദമിയുടെ വാർഷിക സമ്മേളനവും അവാർഡ് ദാന ചടങ്ങും മെയ് 30ന് തിരൂരങ്ങാടിയിൽ നടക്കും. അക്കാദമി ഓഫീസിൽ ചേർന്ന ചാപ്റ്റർ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കല, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രമുഖ ഗായകർ അണിനിരക്കുന്ന ഇശൽ വിരുന്നും ഒപ്പനയും അരങ്ങേറും. അക്കാദമി ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ്‌ മനരിക്കൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫിറോസ്ഖാൻ പരപ്പനങ്ങാടി, മുഹമ്മദ്‌ ഇബ്രാഹിം ചെമ്മാട്, ശബാന ചെമ്മാട്, റഷീദ് വെള്ളിയാമ്പുറം, എം.എ. റഹീം, അഷ്‌റഫ്‌ ടവേര, കബീർ കക്കാട്, എം.വി. റഷീദ്, സി.പി. സിദ്ധീഖ്, പി.കെ. നിസാർ ബാബു, കെ.പി. അസ്‌കർ ബാബു എന്നിവർ സംസാരിച്ചു....
വാൽപ്പാറ ദുരന്തം: ഇരകൾക്ക് സർക്കാർ ധനസഹായം നൽകണമെന്ന് NFPR

വാൽപ്പാറ ദുരന്തം: ഇരകൾക്ക് സർക്കാർ ധനസഹായം നൽകണമെന്ന് NFPR

TIRURANGADI
തിരൂരങ്ങാടി: വാൽപ്പാറ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അടിയന്തരമായി സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണ്ണമായും ഏറ്റെടുക്കണമെന്നും മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (NFPR) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ചെമ്മാട് ചേർന്ന താലൂക്ക് കമ്മിറ്റി യോഗം വാൽപ്പാറ അപകടത്തിൽ മരിച്ചവർക്കും തൃശൂർ വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്കും അനുശോചനം രേഖപ്പെടുത്തി. താലൂക്ക് പ്രസിഡന്റ് എം.സി. അറഫാത്ത് പാറപ്പുറം അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. പാങ്ങ് സ്കൂളിലെ അധ്യാപകരടക്കം 10 പേരുടെ ജീവൻ നഷ്ടപ്പെട്ട വാൽപ്പാറ ദുരന്തം നാടിനെയാകെ ഉലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ചടങ്ങിൽ നസ്റുദ്ദീൻ തങ്ങൾ കൊട്ടന്തല, നിയാസ് അഞ്ചപ്പുര, സുലൈഖ സലാം...
വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീയെയും മകനെയും അപകീർത്തിപ്പെടുത്തി: പ്രതിക്കെതിരെ പോലീസ് കേസെടുത്തു

വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീയെയും മകനെയും അപകീർത്തിപ്പെടുത്തി: പ്രതിക്കെതിരെ പോലീസ് കേസെടുത്തു

TIRURANGADI
വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീയെയും മകനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മൂന്നിയൂർ അംശം പാറക്കാവ് സ്വദേശിനിയായ ആവലാതിക്കാരി നൽകിയ പരാതിയിലാണ് നടപടി. 2024 ഡിസംബർ 15-ന് 'പ്രവാസി മലയാളി സമത' എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 755XXXX63 എന്ന ഫോൺ നമ്പരുപയോഗിച്ച് പ്രതി, ആവലാതിക്കാരിക്കും മകനുമെതിരെ സമൂഹത്തിൽ മാനഹാനി വരുത്തുന്ന തരത്തിലുള്ള വളരെ മോശമായ ശബ്ദസന്ദേശങ്ങളും ടൈപ്പ് ചെയ്ത സന്ദേശങ്ങളും പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ നീതി തേടി ആവലാതിക്കാരി ബഹുമാനപ്പെട്ട പരപ്പനങ്ങാടി കോടതിയെ സമീപിച്ചു. കോടതിയിൽ സമർപ്പിച്ച അന്യായം (CMP.60/2025) പരിഗണിച്ചാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകളായ 356(2), 351(4), 79 എന്നിവ പ്രകാരവും ഐ.ടി ആക്റ്റിലെ സെക്ഷൻ 66 A, 67 എന്നിവ പ്രകാരവുമാ...
മമ്പുറം കുന്നംകുലം ശ്രീ കുറുംമ്പ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി

മമ്പുറം കുന്നംകുലം ശ്രീ കുറുംമ്പ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി

TIRURANGADI
പഴമയുടെ പെരുമകൊണ്ടും ഭക്തിസാന്ദ്രമായ അന്തരീക്ഷം കൊണ്ടും പ്രസിദ്ധമായ മമ്പുറം കുന്നംകുലം ശ്രീ കുറുംമ്പ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറ്റു. ക്ഷേത്രം ആവേൻ കുന്നംകുലത്ത് മോഹനൻ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ക്ഷേത്ര ഊരാളന്മാരുടെയും ഒട്ടേറെ ഭക്തജനങ്ങളുടെയും സാന്നിധ്യത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്.​മഹോത്സവത്തിലെ പ്രധാന ചടങ്ങുകൾ 2026 ഏപ്രിൽ 24 (മേടം 11) വെള്ളിയാഴ്ച നടക്കും. ക്ഷേത്രം തന്ത്രി ചിറമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ഇത്തവണത്തെ ഉത്സവം അതിവിപുലമായി ആഘോഷിക്കുന്നത്. കുന്നംകുലത്തമ്മയുടെ അനുഗ്രഹം തേടി ദേവീസന്നിധിയിലേക്ക് എത്തുന്ന മുഴുവൻ ഭക്തജനങ്ങളെയും നാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.​ഉത്സവദിവസം പുലർച്ചെ 5 മണിക്ക് കാവുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഗണപതി ഹോമം, വിശേഷാൽ പൂജക...
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഈവനിംഗ് ഒ.പി മുടങ്ങിയിട്ട് ആഴ്ചകൾ

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഈവനിംഗ് ഒ.പി മുടങ്ങിയിട്ട് ആഴ്ചകൾ

TIRURANGADI
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈകുന്നേരത്തെ ഒ.പി (ഈവനിംഗ് ഒ.പി) പ്രവർത്തനം മുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുന്നു. ഉച്ചക്ക് ശേഷം ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ നൂറുകണക്കിന് രോഗികൾ ഇതോടെ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 6:30 വരെ പ്രവർത്തിച്ചിരുന്ന ഈ സേവനം ഒട്ടേറെ പേർക്ക് വലിയ ആശ്വാസമായിരുന്നു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി) കരാറടിസ്ഥാനത്തിൽ നിയമിച്ചിരുന്ന ഡോക്ടറുടെ കാലാവധി അവസാനിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പുതിയ ഡോക്ടറെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നടത്തേണ്ടത് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) ആണ്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതാണ് നിയമനത്തിന് തടസ്സമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ആശുപത്രി പോലുള്ള അത്യാവശ്യ സർവീസുകളിൽ നിയമനം നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി തേടാവുന്നതാണെന്നിരിക്കെ, അധിക...

MTN NEWS CHANNEL