Sunday, July 26News That Matters
Shadow

പി.എസ്.എം.ഒ. കോളേജിൽ ‘ഉള്ളറിഞ്ഞൊരു വായന’ പരിപാടി സംഘടിപ്പിച്ചു

​തിരൂരങ്ങാടി: പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്, സർഗ്ഗവേദി, ജനറൽ ലൈബ്രറി ആൻഡ് ഡിജിറ്റൽ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ഉള്ളറിഞ്ഞൊരു വായന’ പരിപാടി സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സർഗ്ഗവേദി കൺവീനർ മുഹമ്മദ് ഫഹദ് സ്വാഗതം ആശംസിച്ചു. മലയാളവിഭാഗം മേധാവി ഡോ. ഷരീഫ് അധ്യക്ഷത വഹിച്ച ചടങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ. ജംഷീദ് വി.പി. ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ ജി.എച്ച്.എസ്.എസ്. മലയാളം അധ്യാപകൻ ബിജു കെ. മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മലയാള വിഭാഗം അധ്യാപിക ഡോ. സജ്നമോൾ അമിയൻ, ചരിത്രവിഭാഗം മേധാവി ഡോ. റഹൂഫ്, കോളേജ് ലൈബ്രേറിയൻ അബ്ദുൽ ഹസീബ് എം. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL