
തിരൂരങ്ങാടി: മലപ്പുറം ജില്ല അസിസ്റ്റന്റ് കലക്ടറായി (അസിസ്റ്റന്റ് ജില്ലാ മജിസ്ട്രേറ്റ്) നിയമിതനായ പി.ഒ. സാദിഖിന് കേരള ഡെവലപ്മെന്റ് ഫോറത്തിന്റെ (കെ.ഡി.എഫ്) ആദരവ്. പൊതുസേവന രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും ഉത്തരവാദിത്തപരമായ ഔദ്യോഗിക സേവനവും പരിഗണിച്ചാണ് കെ.ഡി.എഫിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ ആദരിച്ചത്.സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ ആനങ്ങാടി, ഷൈനി പട്ടാളത്തിൽ എന്നിവർ ചേർന്ന് അദ്ദേഹത്തിന്റെ ചേമ്പറിൽ നേരിട്ടെത്തിയാണ് ആദരവ് കൈമാറിയത്. സാമൂഹിക, സാംസ്കാരിക, ഭരണ മേഖലകളിൽ മലപ്പുറത്തിന് മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ ഉത്തരവാദിത്തത്തിലൂടെ പി.ഒ. സാദിഖിന് സാധിക്കുമെന്ന് കെ.ഡി.എഫ് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.പുതിയ പദവിയിൽ ജനോപകാരപ്രദമായ മികച്ച സേവനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ കഴിയട്ടെയെന്നും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ അസീസ് കടലുണ്ടി ആശംസിച്ചു.
