
ചേലേമ്പ്ര: ചേലേമ്പ്ര ചക്കുളങ്ങരയിൽ നടന്ന എസ്.എസ്.എഫ് തേഞ്ഞിപ്പലം ഡിവിഷൻ ‘അനലൈസ’ സമാപിച്ചു. ഡിവിഷൻ പ്രസിഡൻ്റ് മുഹ്സിൻ ശാമിൽ ഇർഫാനിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ജില്ലാ പ്രസിഡണ്ട് ജഅ്ഫർ ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി അനസ് നുസ്‌രി, എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിം ഫാസിൽ എന്നിവരാണ് പരിപാടികൾ നിയന്ത്രിച്ചത്. ചടങ്ങിൽ ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുൽ മജീദ്, എക്സിക്യൂട്ടീവ് അംഗം ഇസ്മായിൽ ഹാഷിമി തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് ജാബിർ ടി.കെ. സ്വാഗതവും ആദിൽ അമീൻ നന്ദിയും പറഞ്ഞു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
