Sunday, August 23News That Matters
Shadow

പറമ്പിൽപടി യൂണിറ്റിൽ യൂത്ത് കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ ദിനാചരണം സംഘടിപ്പിച്ചു

പറമ്പിൽപടി യൂണിറ്റ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനമായ ഓഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി പി. ഉസ്മാൻ പതാക ഉയർത്തി. പരിപാടിയുടെ ഉദ്ഘാടനം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എ.കെ. ഖസാൻ, പുളിക്കൽ ഹരിദാസൻ, കല്ലൻ അലവി ഹാജി, യൂത്ത് കോൺഗ്രസ് നേതാക്കളായ എസ്. യൂസഫ്, ഫഹദ് പി.കെ., സജാദ് ടി., നൗഫൽ പി. തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. പി. സൈതലവിക്കുട്ടി, ശരീഫ് കുഞ്ഞാവ, ഇസ്മായിൽ പി. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL