Sunday, August 23News That Matters
Shadow

KSRTC പ്രിയദർശിനി സർവ്വീസുകൾ അനുവദിക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

പരപ്പനങ്ങാടിയിൽ നിന്ന് കോഴിക്കോട്ടേക്കും മലപ്പുറം, മഞ്ചേരി ഭാഗത്തേക്കും കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവ്വീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് നിവേദനം നൽകി. മൂന്നിയൂർ സൗഹൃദ വേദി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ, സെക്രട്ടറി മുഹമ്മദ് കോയ കൊല്ലഞ്ചേരി എന്നിവർ സി.എം.പി. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമലയുടെ സാന്നിധ്യത്തിലാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.

നിവേദനത്തിൽ ആവശ്യപ്പെട്ട പ്രധാന റൂട്ടുകൾ:
പരപ്പനങ്ങാടിയിൽ നിന്ന് പുത്തിരിക്കൽ, തയ്യിലപ്പടി, കുണ്ടംകടവ്, കുന്നത്ത് പറമ്പ് ആലിൻചുവട് വഴി കോഴിക്കോട്ടേക്കും തിരിച്ചും.

പരപ്പനങ്ങാടിയിൽ നിന്ന് കുണ്ടംകടവ് ആലിൻചുവട്, ചെമ്മാട്, കോട്ടക്കൽ വഴി മലപ്പുറത്തേക്കും മഞ്ചേരിയിലേക്കും തിരിച്ചും.

കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലേക്കും മറ്റ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും ഇത്തരം സർവ്വീസുകൾ ആരംഭിക്കുന്നത് വലിയ ആശ്വാസമാകുമെന്ന് ഭാരവാഹികൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ അനുഭാവപൂർവ്വമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*

👉 ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL