Sunday, August 23News That Matters
Shadow

പറപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനാചരണം സംഘടിപ്പിച്ചു

ചോലക്കുണ്ട്: പറപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യാ ദിനാചരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുഭാഷ് പള്ളിപ്പുറത്ത് പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡണ്ട് നാസർ പറപ്പൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡി.സി.സി അംഗം കെ.എ. റഹീം ക്വിറ്റ് ഇന്ത്യാ ദിന സന്ദേശം നൽകി. യൂത്ത് കോൺഗ്രസ് സെക്രട്ടറിമാരായ അമീൻ, സുഹൈൽ, ഇക്ബാൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി റഹീസ് പങ്ങിണിക്കാട്ട്, യാസർ കെ.സി., ജാബിർ എ.എ., ദിൽകാഷ്, സാദിഖ്, ഡാനിഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL