Sunday, August 23News That Matters
Shadow

KNM മദ്റസാ കോംപ്ലക്സ് അധ്യാപക പരിശീലന ക്യാമ്പ്

തിരൂരങ്ങാടി: കെ.എൻ.എം. തിരൂരങ്ങാടി മണ്ഡലം മദ്റസാ കോംപ്ലക്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്റസാ അധ്യാപകർക്കായി സംഘടിപ്പിച്ച ടീച്ചേഴ്സ് ട്രെയിനിംഗ് ക്യാമ്പ് കരുമ്പിൽ സലഫി മദ്റസയിൽ നടന്നു. ഞായറാഴ്ച (ആഗസ്റ്റ് 9) രാവിലെ 7 മണിക്ക് ആരംഭിച്ച ക്യാമ്പിൽ മദ്റസാ കോംപ്ലക്സിന് കീഴിലെ നിരവധി അധ്യാപകർ പങ്കെടുത്തു. തജ്‌വീദ് വിഷയത്തിൽ അധ്യാപകരുടെ അറിവും അധ്യാപന മികവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കിയത്. ഖുർആൻ പാരായണത്തിലെ തജ്‌വീദ് നിയമങ്ങൾ, ഉച്ചാരണ ശുദ്ധി, അധ്യാപനത്തിലെ പ്രായോഗിക രീതികൾ തുടങ്ങിയ വിഷയങ്ങളിൽ നടന്ന പരിശീലന ക്ലാസുകൾക്ക് മുഹമ്മദ് ബിൻ അലി നേതൃത്വം നൽകി. കെ.എൻ.എം. മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുവിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. മദ്റസാ കോംപ്ലക്സ് സെക്രട്ടറി സി.വി.എം. ശരീഫ് സ്വാഗതം പറഞ്ഞു. മുഹമ്മദ് മാസ്റ്റർ വലിയോറ, സുൽഫിക്കർ അലി, സാനിയ ടീച്ചർ, നിഹാൽ പി.എം., ഹംസ പുതുപ്പറമ്പ്, ഫഹദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടിക്ക് നബീൽ സ്വലാഹി നന്ദി രേഖപ്പെടുത്തി.

*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*

👉 ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL