Wednesday, September 17News That Matters

TIRURANGADI

യൂത്ത്‌ലീഗ് ഇടപെടല്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിച്ചു

TIRURANGADI
തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഫിസിഷ്യന്‍, കണ്ണ് വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിച്ചതായി ഡി.എം.ഒ അറിയിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നേരിട്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഫിസിഷ്യന്‍ വിഭാഗത്തിലേക്ക് ഇപ്പോള്‍ മലപ്പുറം താലൂക്ക് ആശുപത്രിയിലുള്ള ഡോ.അനൂപിനെയാണ് നിയമിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചാര്‍ജ്ജെടുക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു. ഓഫ്താല്‍മോളജി വിഭാഗത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സൗദക്ക് ചുമതല നല്‍കിയിട്ടുണ്ട്. അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ നിലനില്‍ക്കുന്ന ഒഴിവിലേക്കും അത്യാഹിത വിഭാഗത്തിലെ ഒഴിവിലേക്കും അഡ്‌ഹോക്കില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് സുപ്രണ്ടിനെ ചുമതപ്പെടുത്തിയതായും മുസ്്്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്...

ദാറുൽ ഉലൂം മദ്രസ കമ്മിറ്റി പൊതുപരീക്ഷ വിജയികൾക്കുള്ള ആദരവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

TIRURANGADI
മൂന്നിയൂര്‍: കളിയാട്ടുമുക്ക് ദാറുൽ ഉലൂം മദ്രസ കമ്മിറ്റിക്ക് കീഴിൽ കെ.എൻ.എം പൊതുപരീക്ഷ വിജയികൾക്കുള്ള ആദരവും രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. സംഗമത്തിൻ്റെ ഉദ്ഘാടനം മദ്രസ കമ്മിറ്റി പ്രസിഡണ്ട് പി.പി. സലീം റഷീദ് ഉദ്ഘാടനം ചെയ്തു. മദ്രസ കോംപ്ലക്സ് വർക്കിംഗ് പ്രസിഡണ്ട് മുനീർ താനാളൂർ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സെടുത്തു. പ്രതിഭകൾക്കുള്ള സമ്മാന വിതരണം മദ്രസ കമ്മിറ്റി സെക്രട്ടറി കെ.ഇബ്രാഹീം കുട്ടി ഹാജി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.നൗഷാദ് അധ്യക്ഷത വഹിച്ചു. സദർ മുദരിസ് ടി. സുൽഫീക്കർ ആമുഖ ഭാഷണം നിർവ്വഹിച്ചു. ഷാഹിദ് സുല്ലമി മുഖ്യപ്രഭാഷണവും പി.ആദിൽ മുബാറക് നന്ദിയും പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായ പി.പി. അബ്ബാസലി, പി.പി. ബഷീർ, കെ. അബ്ദുൽ നാസർ സംബന്ധിച്ചു. പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പ...

പരപ്പനങ്ങാടി PES സ്കൂളിൽ കുട്ടികൾക്കായി ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു.

TIRURANGADI
പരപ്പനങ്ങാടി : പരപ്പനങ്ങാടി പി ഇ എസ് സ്കൂളിൽ കുട്ടികൾക്കായി ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം ബുധനാഴ്ച വൈകീട്ട് സ്കൂൾ പ്രിൻസിപ്പൽ ഉഷാ ബാബു നിർവഹിച്ചു.സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം കുട്ടികൾക്കാണ് ക്യാമ്പ്. എല്ലാ ബുധനാഴ്ചയും വൈകീട്ട് സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉത്ഘാടന ചടങ്ങിന് മഞ്ജുഷ ടീച്ചർ അധ്യക്ഷത വഹിച്ചപ്പോൾ, ദേവി ടീച്ചർ നന്ദി പറഞ്ഞു.പി ടി എ പ്രസിഡന്റ്‌ വിപിൻ മേനോൻ, മാനേജ്മെന്റ് പ്രധിനിധി ആസിഫലി,പരിശീലകൻ വിബീഷ് വിക്രം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

പരപ്പനങ്ങാടി സബ്ജില്ല അറബിക് അധ്യാപക ശിൽപശാല സംഘടിപ്പിച്ചു

TIRURANGADI
പരപ്പനങ്ങാടി: സമുദായത്തിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് അറബി അധ്യാപകരാണെന്നും അറബി ഭാഷക്ക് വേണ്ടി രക്തസാക്ഷികളായവരെ അപ്പോഴും നന്ദിയോടെ സ്മരിക്കണമെന്ന് പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ പി പി ഷാഹുൽ ഹമീദ് അഭിപ്രായപ്പെട്ടു. ഉപജില്ലാ അറബിക് അധ്യാപക കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻസ്പെക്ടർ ഓഫ് മുസ്ലിം എജുക്കേഷൻ മലപ്പുറം വി ഷൗക്കത്ത് അധ്യക്ഷനായിരുന്നു. എടിസി അറബിക് ആപ്പ് ലോഞ്ചിംഗ് ജി യു പി സ്കൂൾ അരിയല്ലൂർ പ്രധാന അധ്യാപകൻ ഫസലുൽ റഹിമാൻ മാടമ്പാട്ട് നിർവഹിച്ചു. എസ് എൻ എം എച്ച് എസ് പരപ്പനങ്ങാടി പ്രധാനാധ്യാപകൻ ഫൈസൽ ഇ. ഒ., എ ടി സി സെക്രട്ടറി മുസ്തഫ അരിയല്ലൂർ, മുഹമ്മദ് അബ്ദുനാസർ മാസ്റ്റർ ബി ഇ എം ഹൈസ്കൂൾ പരപ്പനങ്ങാടി, മുജാഹിദ് പരപ്പനങ്ങാടി, അബ്ദുൾ നാസർ പാലപ്പെട്ടി, സുഹൈൽ മാസ്റ്റർ തിരുരങ്ങാടി, റനീസ് പാലത്തിങ്ങൽ, അദീബ് മാസ്റ്റർ പരപ്പനങ്ങാടി, അബ്ദുൽ റഊഫ് മാസ്റ്റർ വെന്നിയൂർ തുടങ്ങിയവർ സംസാരി...

തിരുരങ്ങാടി ലയൺസ് ക്ലബ് പുതിയ വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു

TIRURANGADI
തിരുരങ്ങാടി: ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടിയുടെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ക്ലബ് ഡിസ്ട്രിക് വൈസ് ഗവർണർ ബാബു ദിവാകരൻ ഉൽഘാടനം ചെയ്തു. തിരൂരങ്ങാടി ലയൺസ് ക്ലബിൻ്റെ പുതിയ പ്രസിഡൻ്റായി ജാഫർ ഓർബിസ്, സെക്രട്ടറിയായി ഡോ. അനി പീറ്റർ ട്രഷററായി ജഹാംഗീർ എന്നിവർ ചുമതല ഏറ്റെടുത്തു. കുരിയാട് ജെംസ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ നിർവഹിച്ചു. പി.സ്.എം.ഒ കോളേജ് അലുംനി അസോസിയേഷൻ്റെ സഹകരണത്തോടേ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി ആൻ്റി നാർക്കോട്ടിക് ബോധവൽക്കരണം ഫസ്റ്റ് എയിഡ് മെഡിക്കൽ ക്യാമ്പ്, ഓറൽ കാൻസർ ബോധവൽക്കരണം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. അകാലത്തിൽ പൊലിഞ്ഞ് പോയ മുൻ ലയൺസ് ക്ലബ് ഭാരവാഹി Dr. അബ്ദുറഹിമാൻ അമ്പാടി യുടെ സ്മരണാർത്ഥം വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരേ ആദരിച്ചു. പ്രസിഡൻ്റ് എം.പി സിദ്ധീഖിൻ്റെ...

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം: ഓറിയൻ്റെൽ ഹയർ സെക്കണ്ടറി സ്കൂളിന് ജില്ലാതല അവാർഡ് തിളക്കം

TIRURANGADI
തിരൂരങ്ങാടി: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കെ ഡിസ്ക്, സമഗ്ര ശിക്ഷ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി ശാസ്ത്രപഥത്തിൽ തിരൂരങ്ങാടി ഓറിയൻ്റെൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർഥികൾ ജില്ലതല ജേതാക്കളായി. പത്താം ക്ലാസിൽ പഠിക്കുന്ന ശാസ്ത്രപ്രതിഭകളായ എൻ.പി. അൻഷിദ, ആയിശ ഫെല്ല എന്നിവരാണ് നേട്ടത്തിനർഹരായത്. സംസ്ഥാന സർക്കാറിൻ്റെ കീഴിലുള്ള കെ ഡിസ്കിൻ്റെ യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിലാണ് ആശയം അവതരിപ്പിച്ചത്. വിജയികൾക്ക് 25,000 രൂപയു ടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ലഭിക്കും. സ്കൂളിലെ വൈ.ഐ.പി. ക്ലബ് കൺവീനർ ഡോ: ടി.പി. റാഷിദ് മാസ്റ്ററാണ് വിദ്യാർ ഥികൾക്കാവശ്യമായ പിന്തുണ നൽകുന്നത്. സ്കൂൾ മാനേജർ എം.കെ. ബാവ സാഹിബ്,പ്രിൻസിപ്പൽ ഒ.ഷൗക്കത്തലി, പ്രധാനധ്യാപകൻ കെ.കെ. ഉസ്മാൻ കൊടിയത്തൂർ, മുൻ ഹെഡ്മാസ്റ്റർ ടി. അബ്ദുറഷീദ് , പി.ടി.എ പ്രസിഡന്റ് എം.ടി. അയ്യൂബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്...

ABC സെന്ററുകൾ തുടങ്ങാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി ചിഞ്ചു റാണി

TIRURANGADI
പരപ്പനങ്ങാടി: തെരുവ് നായ ആക്രമണവും ശല്യവും രൂക്ഷമാവുന്ന സാഹചര്യത്തിൽ അത് നിയന്ത്രിക്കപ്പെടുന്നതിന് അനിമൽ ബെർത്ത് കൺട്രോൾ സെന്ററുകൾ (എ.ബി.സി.) ആരംഭിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മൃഗ സംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി പി. ചിഞ്ചുറാണി പറഞ്ഞു.കേരളത്തിൽ തെരുവ് നായ ശല്യം രൂക്ഷമാവുകയും ആക്രമണത്തിൽ കൂടുതൽ പേർക്ക് പരിക്കേൽക്കുകയും കുട്ടികളടക്കം മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയെ സന്ദർശിച്ച ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് തിരൂരങ്ങാടി താലൂക്ക് കമ്മറ്റി ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പല തദ്ദേശ സ്ഥാപനങ്ങൾക്കും എ.ബി.സി. സെന്ററുകൾ തുടങ്ങാനുള്ള സ്ഥല സൗകര്യമുണ്ടായിരിക്കെ സർക്കാർ എല്ലാ സഹായങ്ങളും നൽകാമെന്നേറ്റിട്ടും സെന്ററുകൾ തുടങ്ങാതെ മാറി നിൽക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയ...

കുന്നുംപുറം ചെങ്ങാനി താമസിക്കുന്ന മുഹമ്മദ്‌ എന്ന വെക്തിയേ കാണ്മാനില്ല

TIRURANGADI
കുന്നുംപുറം കൊണ്ടോട്ടി റൂട്ടിൽ ചെങ്ങാനി താമസിക്കുന്ന ഈ ഫോട്ടോയിൽ കാണുന്ന മുഹമ്മദ്‌ എന്നയാളെ (18/7/2025) ഉച്ചക്ക് ഒരു മണിക്ക് മുതൽ കാണ്മാനില്ല. ഇന്നലെ പടിക്കലിൽ നിന്നും ചേളാരി ബസ്സിൽ കയറിയത് ആയിട്ടാണ് അവസാന റിപ്പോർട്ട്. ആർക്കെങ്കിലും വല്ല വിവരവും കിട്ടിയാൽ താഴെകാണുന്ന നമ്പറിൽ വിവരം അറിയിക്കേണ്ടതാണ്. +919633664731, +919947461289 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

ഫിനിക്സ് ക്ലബ് കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലേക്ക് സ്മാർട്ട് ടിവി നൽകി

TIRURANGADI
കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂൾ എൽ പി ക്ലാസ് റൂമിലേക്ക് സ്മാർട്ട് ടിവി നൽകി. കൊളപ്പുറം ഫിനിക്സ് ക്ലബ് സ്പോൺസർ ചെയ്ത സ്മാർട്ട് ടിവി സ്ക്കൂൾ പ്രധാന അധ്യാപിക ഗീത ടീച്ചറും സ്റ്റാഫ് സെക്രട്ടറി എ കെ രജിത ടീച്ചറും കുട്ടികളും ചേർന്ന് ഫിനിക്സ് ക്ലബ് ഭാരവാഹികളായ സൈദ് മുഹമ്മദ് പി പി, ഇബ്രഹിം കെ എം, ഷറഫു ടി എന്നിവരിൽ നിന്ന് ഏറ്റുവാങ്ങുന്നു. പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ സി, മുസ്തഫ എടത്തിങ്ങൽ, പി രവികുമാർ, ഷാഫി ഷാരത്ത് തുടങ്ങിയവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടഷൻ നൽകിയ സഹോദരനടക്കം മൂന്ന് പേർ തിരൂരങ്ങാടി പോലീസ് പിടിയിൽ

TIRURANGADI
തിരൂരങ്ങാടി: സ്വത്ത്‌ തർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടഷൻ നൽകിയ സഹോദരനടക്കം മൂന്ന് പേർ പിടിയിൽ. ചെമ്മാട് കമ്പത്ത് റോഡ് ചെമ്പൻതൊടിക നൗഷാദ് (36), ക്വട്ടേഷൻ സംഘാംഗങ്ങളായ മുഹമ്മദ് അസ്‌ലം (20), സുമേഷ് (35) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ ആറിന് മലപ്പുറം തിരൂരങ്ങാടിയിലാണ് കേസിനസ്പദമായ സംഭവം നടന്നത്. സഹോദരനായ മുഹമ്മദലിയെ (43) വധിക്കാനാണ് നൗഷാദ് ക്വട്ടേഷൻ നല്‍കിയത്. പുലർച്ചെ 4.50ന് പ്രഭാത നിസ്കാരത്തിനായി ബൈക്കില്‍ പോകവേ റോഡില്‍ വെച്ച്‌ മുഹമ്മദ് അസ്‌ലം, സുമേഷ് എന്നിവർ മുഹമ്മദലിയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച ശേഷം കത്തിയും വടിയും ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ആക്രമണത്തില്‍ മുഹമ്മദലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുഹമ്മദലിയുടെ പിതാവിൻ്റെ രണ്ടാം ഭാര്യയിലുള്ള മകനാണ് നൗഷാദ്. ഇ...

റുഖിയ തിരോധനം: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിർദേശം നൽകി

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി പനമ്പുഴ റോഡിലെ വടക്കെ തല മൊയ്തീന്റെ ഭാര്യ റുഖിയയുടെ തിരോധനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. റുഖിയ തിരോധനം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.റുഖിയയെ കാണാതായിട്ട് ഒരു വർഷം കഴിഞ്ഞു. 2024 ജൂൺ 21നാണ് 75 വയസ്സുകാരിയായ റുഖിയയെ വീട്ടിൽ നിന്നും കാണാതാവുന്നത്. കാണാതാ വിവരമറിഞ്ഞ് മകൻ യാസർ അറഫാത്ത് തിരൂരങ്ങാടി പോലീസിൽ പരാതി നൽകുകയും നാട്ടുകാരും ബന്ധുക്കളും പോലീവും സന്നദ്ധ പ്രവർത്തകരും നാട്ടിലും തൊട്ടടുത്ത പുഴയിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയിരുന്നെങ്കിലും റുഖിയയെ കണ്ടെത്താനായില്ല. റുഖിയയ കാണാതായി രണ്ട് ദിവസം...

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലൻ്റ് പരീക്ഷ സംഘടിപ്പിച്ചു.

TIRURANGADI
തിരൂരങ്ങാടി: സംസ്ഥാന വ്യാപകമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ് )ൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരപ്പനങ്ങാടി സബ്ജില്ല അലിഫ് അറബിക് ടാലൻ്റ് പരീക്ഷ തൃക്കുളം ഗവ:ഹൈസ്ക്കൂളിൽ വെച്ച് വിപുലമായ രീതിയിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ വനിതാവിംഗ് കൺവീനർ കെ.കെ. ഹബീബ ടീച്ചർ മെന്നിയൂർ നിർച്ചഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും മുനിസിപ്പൽ കൗൺസിലർ മുസ്തഫ പാലത്ത് നിർവ്വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന ഭാഷാസമര അനുസ്മരണ പ്രഭാഷണം പി.പി.അബ്ദുൽ നാസർ മാസ്റ്റർ മൂന്നിയൂർ നടത്തി. സബ്ജില്ലാ പ്രസിഡണ്ട് ടി.പി.മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസജില്ല പ്രസിഡണ്ട് മുസ്തഫ മാസ്റ്റർ, സബ്ജില്ലാ സെക്രട്ടറി മുജാഹിദ് പനക്കൽ, മുഹമ്മദ് റനീഷ് പാലത്തിങ്ങൽ, ഹഫ്സത്ത് ടീച്ചർ പാറക്കടവ്, ഷിഫാസ് ചേലേമ്പ്ര ,ഉമ്മുകുൽസു ടീച്ചർ, മുസ്തഫ അബൂബക...

പന്താരങ്ങാടി പള്ളിപ്പടി സ്വദേശിയേ കാപ്പ നിയമ പ്രകാരം അറസ്റ്റു ചെയ്തു.

TIRURANGADI
തിരൂരങ്ങാടി: പന്താരങ്ങാടി പള്ളിപ്പടി സ്വദേശിയേ കാപ്പ നിയമ പ്രകാരം അറസ്റ്റു ചെയ്തു. തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പന്താരങ്ങാടി പള്ളിപ്പടി താമസക്കാരനായ പൂച്ചേങ്ങൽ കുന്നത്ത് വീട്ടിൽ അമീൻ 40 വയസ്സ് എന്നയാളെ തിരൂരങ്ങാടി പോലീസ് ഇൻസ്പെക്ടർ പ്രദീപ്കുമാർ. ബി, എസ്.ഐ ബിജു കെ, സിപി ഓ ദീലീപ്, അഹമ്മദ് കബീർ കെ, മുഹമ്മദ് ജലാൽ എന്നിവരടങ്ങിയ സംഘം കാപ്പ നിയമ പ്രകാരം അറസ്റ്റുചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ശിപാർശയിൽ മലപ്പുറം ജില്ലാ കളക്ടർ വിനോദ് IAS ൻെറ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ 6 വർഷ കാലയളവിൽ മാത്രം മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി, കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കഠിന ദേഹോപദ്രവ മേൽപ്പിൽ, കുറ്റകരമായ നരഹത്യാശ്രമം, സ്വർണ്ണ കവർച്ച തുടങ്ങിയ ആറോളം കുറ്റകൃത്യങ്ങളിൽ പ്രതിയായ അമീൽ നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവര്ഴത്തനങ്ങളിൽ ഏർപ്പെട്ട് വരികയായതിനാൽ പൊതുസമാധാനത്തിന് ഭീഷണിയുണ്ടാക്കുന്ന പ്രവര്ഴ...

ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ ജനസംഖ്യ ദിനം ആചരിച്ചു.

TIRURANGADI
ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജനസംഖ്യ ദിനം ആചരിച്ചു. ക്വിസ് മത്സരം, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് വേങ്ങര ബോധ വൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ എം.കെ ഫാത്തിമ തസ്നീം , സി. ഹനൂന, ജെ.ബി ശ്രീ വിഷ്ണു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ഫാസിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസൈനാർ എടരിക്കോട് സ്വാഗതവും ധനേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു....

തലപ്പാറ വാഹനാപകടത്തിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

TIRURANGADI
തലപ്പാറ വാഹനാപകടത്തിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി തിരൂരങ്ങാടി; തലപ്പാറ കഴിഞ്ഞദിവസം വാഹനപകടത്തിൽ തോട്ടിലേക്ക് വീണ് മരണപ്പെട്ട സഹോദരന്റെ മയ്യത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് പോലീസിന് ഇൻക്വസ്റ്റ് നടപടികൾ കഴിഞ്ഞ് പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ബന്ധുക്കൾ കൊണ്ടു പോയി. ഞായറാഴ്ച വൈകിട്ട് 6.30ഓടെ തിരൂരങ്ങാടി തലപ്പാറ കിഴക്കൻ തോടിന്റെ പാലത്തിലാണ് അപകടം നടന്നത് ഇടിയുടെ ആഘാതത്തില്‍ യുവാവ് പാലത്തില്‍ നിന്ന് തോട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിവരെ ഫയർഫോഴ്സും സന്നദ്ധ സംഘടനകളും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്തിയില്ല. രാവിലെ തലപ്പാറ മുട്ടിച്ചിറക്കു സമീപം മൃതദേഹം പൊങ്ങുകയായിരുന്നു....

പനി ബാധിച്ച് ഒമ്പത് വയസ്സുകാരന്‍ മരിച്ചു

TIRURANGADI
പരപ്പനങ്ങാടി: അമ്പാടി നഗറില്‍ താമസിക്കുന്ന പഴയ ഒറ്റയില്‍ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകന്‍ മുഹമ്മദ് റസ്സല്‍(9) ആണ് പനി മൂലം മരണപ്പെട്ടത്. ഉമ്മ:റസീന. സഹോദരങ്ങള്‍: റിഹാന്‍, റിസാന്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

കാരുണ്യ സ്നേഹസാന്ത്വനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും സംഘടിപ്പിച്ചു.

TIRURANGADI
കോഴിക്കോട്: കാരുണ്യ സ്നേഹസാന്ത്വനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും സംഘടിപ്പിച്ചു. കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി .അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു . സാമൂഹ്യ സേവനം എല്ലാവരുടെയും കർത്തവ്യമാണെന് ഓരോരുത്തരും മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അശരണരെ ചേർത്ത് പിടിക്കാനും അവർക്ക് സാന്ത്വനമേകാനും ശ്രമിക്കുമ്പോൾ മാത്രമെ നമ്മൾ മാനുഷിക മൂല്യങ്ങളുള്ളവരാകൂ എന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ചാരിറ്റി കൂട്ടായ്മ പ്രസിഡൻറ് കബീർ വെളിമുക്ക് അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗം കബീർ സലാല കെഎംസിടി നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ കെ മൊയ്തു, മലബാർ ഡെവലപ്മെൻറ് കൗൺസിൽ പ്രസിഡണ്ട് സി ഇ ചാക്കുണ്ണി, കേരള ഹെൽത്ത് സർവീസ് അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ പി പി പ്രമോദ് കുമാർ, സിനിമ പ്രൊഡക്ഷൻ കൺട്രോൾ റഹ്മാൻ പോക്കർ, ലൈല തൃശ്ശൂർ, സാമൂഹ്യപ്രവർത്തകനായ സലാം മച്ചിങ്ങൽ, ഷാഫി കോഴിക്കോട്, ഫൈസൽ ചേളാരി...

SYS തേഞ്ഞിപ്പലം സോൺ യുവ കർഷക സംഗമം നടത്തി

TIRURANGADI
തേഞ്ഞിപ്പലം: നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം എന്ന പ്രമേയത്തിൽ എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ സാമൂഹികം ഡയറക്ടറേറ്റിനു കീഴിൽ യുവ കർഷക സംഗമവും കൃഷി പരിശീലനവും നൽകി. വെളിമുക്ക് വാദീബദ്ർ ഇസ്ലാമിക്ക് സെന്ററിൽ നടന്ന പരുപാടിയിൽ മികച്ച കർഷകൻ മുഹമ്മദ് ക്ലാരി പരിശീലനം നൽകി. ചടങ്ങിൽ എ.പി മുഹമ്മദ് ഫസ്ൽ സഖാഫി അധ്യക്ഷത വഹിച്ചു.നാസർ കെ.കെ,നിസാർ കെ.വി,നിസാർ.കെ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പ്രവർത്തകരുടെ വീടുകളിൽ വിഷ രഹിത അടുക്കളത്തോട്ടം, സർക്കിൾ കേന്ദ്രങ്ങളിൽ കൃഷി ഭവനുമായി സഹകരിച്ചു സംഘ കൃഷി എന്നിവ ആരംഭിക്കാൻ ധാരണയായി....

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ വിവരാവകാശ ശില്പശാല സംഘടിപ്പിച്ചു.

TIRURANGADI
തിരൂരങ്ങാടി: ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം വിവരാവകാശ നിയമത്തിന്റെ ചിറകരിയാനും കൂട്ടിലടക്കാനും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ നടന്ന വിവരാവകാശ സെമിനാറും ക്ലബ് ഓഫ് ആർടിഐ ഓർഗനൈസേഷൻ , (കോറോ) എന്ന ആർ ടി ഐ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല ഉദ്യോഗസ്ഥർക്കും പ്രത്യേക അജണ്ടകൾ സംരക്ഷിക്കാനുണ്ടെന്ന് എല്ലാവർക്കും അറിയാം. ജനങ്ങൾ എത്ര കൂടുതൽ ജനാധിപത്യ സർക്കാറിനോട് അടുത്തു വരുന്നുവോ അതിലധികം അവരിൽ നിന്ന് അകലം പാലിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഈ നിയമത്തിൽ വിവരം പുറത്ത് നൽകേണ്ടതില്ല എന്ന് വിവരിക്കുന്ന വകുപ്പുകൾക്കാണ് ഇതിനകം ഏറെ പ്രചാരവും പ്രയോഗവും ലഭിച്ചിട്ടുള്ളത്. ആകെ 31 വകുപ്പുകളുള്ള ആർ ടി ഐ ആക്‌ടിൽ എട്ടാം വകുപ്പിൽ പറയുന്ന പത്തിനങ്ങളാണ് നൽ കേണ്ടതില്ലാത്തത്. ആ നിർദ്ദേശങ്ങൾ വളരെ ആവേ...

പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

TIRURANGADI
പരപ്പനങ്ങാടി: ജൂൺ 21 അന്താരാഷ്ട്ര യോഗദിനം വളരെ വിപുലമായ രീതിയിൽ ആചരിച്ച് വാക്കേഴ്സ് ക്ലബ്ബും പരപ്പനങ്ങാടി ബി. ഇ. എം. ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി സ്റ്റുഡൻസും. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ. ലിപ്സൺ മാസ്റ്റർ സ്വാഗതം പറയുകയും പ്രധാനാധ്യാപിക ശ്രീമതി. ആൻസി ജോർജജ് അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം പരപ്പനങ്ങാടി എസ് എച്ച്. ഒ. ശ്രീ. വിനോദ് വലിയാട്ടൂർ നിർവഹിച്ചു. ചടങ്ങിലെ മുഖ്യ അതിഥിയായി മുൻ കേരള പോലീസ് ഫുട്ബോൾ താരം കെ.ടി. വിനോദ് പങ്കെടുത്തു. വാക്കേഴ്സ് ക്ലബ് പ്രസിഡണ്ട് ശ്രീ ഉണ്ണികൃഷ്ണൻ കേലച്ചൻ കണ്ടി കുട്ടികൾക്ക് യോഗ പരിശീലനം നൽകി. എസ്പിസി കോഡിനേറ്റർമാരായ ശ്രീമതി അയന ടീച്ചർ, ശ്രീമതി നവ്യ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു....

MTN NEWS CHANNEL

Exit mobile version