Thursday, March 5News That Matters

ചാലിയാർ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ 12 വയസ്സുകാരൻ മുങ്ങിമരിച്ചു

എടവണ്ണ: കുണ്ടുതോട് ചാലിയാർ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 12 വയസ്സുകാരൻ മുങ്ങിമരിച്ചു. എരഞ്ചിക്കോട് കുണ്ടുതോട് സ്വദേശി തിലക്കാട് ജാഫർ എന്ന ബാപ്പുട്ടിയുടെ (കൊട്ടമ്പാറ) മകൻ ഷാമിൽ ആണ് മരണപ്പെട്ടത്. എടവണ്ണ എ.എം.എ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഷാമിൽ. ബുധനാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ ഷാമിൽ അപ്രതീക്ഷിതമായി ചുഴിയിൽ പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ എടവണ്ണ ഇ.എം.സി (EMC) ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ എടവണ്ണ ഇ.എം.സി ഹോസ്പിറ്റലിലുള്ള മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. കളിക്കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ ഷാമിലിന്റെ അപ്രതീക്ഷിത വിയോഗം കുണ്ടുതോട് ഗ്രാമത്തെയും സ്കൂളിനെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version