Monday, March 2News That Matters

72- മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം – ഫുട്ബോളിൽ സഹകരണ വകുപ്പ് ജേതാക്കളായി

തിരൂരങ്ങാടി :- അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ തിരൂരങ്ങാടി സഹകരണ വകുപ്പ് ജേതാക്കളായി. വേങ്ങര തറയിട്ടാൽ കിംഗ്സ് ടർഫിൽ വച്ച് നടന്ന മത്സരത്തിൽ 14 ടീമുകൾ മാറ്റുരച്ചു. ഫൈനലിൽ എടരിക്കോട് ബാങ്ക് ഉൾപ്പെട്ട ടീം ജാസ്മിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ടൂർണമെൻ്റിലെ മികച്ച താരമായി സഹകരണ വകുപ്പിലെ കെടി വിനോദിനെ തിരഞ്ഞെടുത്തു. വിജയികൾക്ക് സർക്കിൾ യൂണിയൻ ചെയർമാൻ ശ്രീ ഇസ്മായിൽ കാവുങ്ങൽ, എടരിക്കോട് ബേങ്ക് സെക്രട്ടറി ശ്രീമതി ആരിഫ ‘ പറപ്പൂർ ബാങ്ക് സെക്രട്ടറി ശ്രീ. അൻവർ എന്നിവർ ട്രോഫികൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version