Wednesday, September 17News That Matters

TIRURANGADI

സ്കൂൾ സമയമാറ്റം ആശങ്കകൾ പരിഹരിക്കണം : മദ്രസ കോപ്ലക്സ് മീറ്റ്

TIRURANGADI
തിരൂരങ്ങാടി : സ്കൂൾ സമയമാറ്റം ആശങ്കകൾ പരിഹരിക്കണം. മദ്രസകളെ ബാധിക്കുന്ന ഇത്തരം ഉത്തരവുകൾ സർക്കാർ പുനപരിശോധിക്കണമെന്നും സംയുകത്ത തിരൂരങ്ങാടി മണ്ഡലം മദ്രസ കോപ്ലക്സ് മീറ്റ് അഭിപ്രായം പ്രകടിപ്പിച്ചു. യോഗത്തിൻ്റെ ഉദ്ഘാടനം കെ.എൻ.എം മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ നിർവ്വഹിച്ചു. നൗഷാദ് ചോനാരി അധ്യക്ഷത വഹിച്ചു. മുഫത്തിഷ് ആബിദ് സലഫി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. എൻ.പി. അബു മാസ്റ്റർ , മുനീർ താനാളൂർ, താപ്പി ഉമ്മർ, സി.വി.എം.ഷെരീഫ്, നൗഫൽ അൻസാരി, നബീൽ ചെറുമുക്ക് സംസാരിച്ചു. പുതിയ വർഷത്തേക്കുള്ള ഭാരവാഹികൾ: മുഖ്യ രക്ഷാധികാരി:ഹംസ മാസ്റ്റർ കരുമ്പിൽ, രക്ഷാധികാരികൾ എൻ.പി. അബു മാസ്റ്റർ, ടി. അബ്ദുറഹിമാൻ, റസാഖ് ബാവ, ടി.റഹീബ് സി.കെ.അഷ്റഫ് പ്രസിഡണ്ട് അയ്യൂബ് കുന്നുമ്മൽ, ആക്ടിംങ്ങ് പ്രസിഡണ്ട് : മുനീർ താനാളൂർ ,വൈസ് പ്രസിഡണ്ടുമാർ : ഹംസ പുതുപറമ്പ്, റഫീഖുൽ അക്ബർ കൊടിഞ്ഞി , സുൽഫീക്കർ കളിയാട്ടുമുക്ക്, ജനറൽ സെക്രട്ടറ...

ജി.എം.യു.പി. സ്കൂൾ കൊടിഞ്ഞി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

TIRURANGADI
ജൂൺ 21 ജി.എം.യു.പി. സ്കൂൾ കൊടിഞ്ഞി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. രാവിലെ 9.30 ന് സ്കൂളിലെ കായിക അധ്യാപകൻ ഷമീർ ചപ്പങ്ങത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മുൻ കേരള പോലീസ് ഫുട്ബോൾ താരം കെ.ടി വിനോദ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിൻറെ യോഗാചാര്യൻ സുനിൽകുമാർ പരപ്പനങ്ങാടിയും റിട്ട. റെയിൽവേ പോലീസ് ഉദ്യോഗസ്ഥനായ രവീന്ദ്രൻ. പി യും കുട്ടികൾക്ക് യോഗ പരിശീലനം നൽകി.മധുസൂദനൻ മാസ്റ്റർ നന്ദിയും അറിയിച്ചു....

വായനയും ജീവിതവും സംവാദം സംഘടിപ്പിച്ചു

TIRURANGADI
വായനദിനത്തിന്റെ ഭാഗമായി ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിൽ വായനയും ജീവിതവും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ഡോ. ബിന്ദു നരവത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ അസൈനാർ എടരിക്കോട്, അനിൽകുമാർ എ.ബി., ധനേഷ് സി., ശിഹാബുദീൻ കാവപ്പുര, സറീന തിരുനിലത്ത്, മേഖ രാമകൃഷ്ണൻ, രൺജിത്ത് എൻ.വി. എന്നിവർ സംസാരിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 16 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് വിദ്യാലയത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. വായനദിന സന്ദേശം, ഇഷ്ടപുസ്തകം (ആസ്വാദനക്കുറിപ്പ് തയാറാക്കൽ), പദപ്രശ്നം, സ്കൂൾ ലൈബ്രറിയിലെ കൂടുതൽ പുസ്തകം വായിച്ച കുട്ടികൾക്ക് ആദരം, വായനമൂല ആരംഭം, അമ്മ വായന, വായന മത്സരം, ക്വിസ് മത്സരം, എഴുത്തുകാരുമായി അഭിമുഖം, വാർത്ത വായന മത്സരം, ക്ലാസ് ലൈബ്രറി തയാറാക്കൽ, ഗണിത ക്വിസ് തുടങ്ങിയ പരിപാടികൾ തുടർന്നുള്ള ദിവ...

കിഡ്നി രോഗിക്ക് മലയിൽ ബസ്സിന്റെ കാരുണ്യ യാത്ര

TIRURANGADI
കൊളപ്പുറം സൗത്ത് പാറമ്മൽ ഷൈജുവിന്റെ കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയക്കായി ഫണ്ട് സമാഹരിക്കുന്നതിന് കാരുണ്യ യാത്ര നടത്തി. പരപ്പനങ്ങാടി കൊണ്ടോട്ടി റൂട്ടിൽ ഓടുന്ന മലയിൽ ബസ്സിന്റെ ഒരുദിവസത്തെ കളക്ഷനാണ് ഷൈജുവിന്റെ കിഡ്നി സഹായ ഫണ്ടിലേക്ക് നൽകുന്നത്. ഭാര്യയും ഒരു പെൺകുട്ടിയും അമ്മയും അടങ്ങുന്ന നിർധന കുടുംബത്തിലെ അംഗമാണ് ഷൈജു. പതിനഞ്ച് ലക്ഷം രൂപയാണ് സമാഹരിക്കേണ്ടത് അതിനുവേണ്ടി നാട്ടുകാർ സഹായ ഷൈജു ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ബസ് ഡ്രൈവർ ജാബിർ, കണ്ടക്ടർ അസ്കർ, മലയിൽ ബസ് ഓണർ നാസർ മലയിൽ,സഹായ സമിതി ചെയർമാൻ റിയാസ് കല്ലൻ, സിദ്ദിഖ് ബാഖവി, ചെറുവത്തു മൊയ്തീൻ, മദാരി അബുക്ക, ഷാരത് സൈതലവി, സൈതു പറാടൻ, ടി അബ്ദുറഹ്മാൻ തുടങ്ങിയ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

ഉയരം കൂടുതലുള്ള വാഹനങ്ങൾ തിരിച്ചു വിടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു

TIRURANGADI
പരപ്പനങ്ങാടി : ദേശീയപാത കൂരിയാടുള്ള അപകടങ്ങളെ തുടർന്ന് വലിയ വാഹനങ്ങൾ കടന്നുപോകുന്ന നാടുകാണി പരപ്പനങ്ങാടി പാതയിലെ തിരൂരങ്ങാടി പരപ്പനങ്ങാടി വരെയുള്ള ഭാഗങ്ങളിൽ ഉയരെ കൂടുതലുള്ള വാഹനങ്ങൾ സർവീസ് വയറുകളിൽ തട്ടി ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു വ്യാഴാഴ്ച വൈകുന്നേരം ചെമ്മാട് നിന്നും കടന്നുവന്ന വാഹനങ്ങൾ ചെമ്മാട് മുതൽ പരപ്പനങ്ങാടി വരെ ഗതാഗതക്കുരുവിന് കാരണമാവുകയും പലഭാഗങ്ങളിലും കെഎസ്ഇബിയുടെ സർവീസ് വയറുകളിൽ തട്ടി അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു ഇതിനെതിരെ പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകി ട്രാഫിക് ചുമതലയുള്ള ഭാഗങ്ങളിലുള്ള പോലീസുകാരുടെ ശ്രദ്ധയിൽ ഇത് പെടുത്തണമെന്നും ആവശ്യപ്പെട്ടു പരപ്പനങ്ങാടി യിൽ ലൈൻ പൊട്ടിയ ലോക്കേഷനിൽ ഗ്രൗണ്ട് ക്ലിയറൻസ് 7 മീറ്റർ ഉണ്ട് എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ഹ...

ഇരുമ്പുചോല UP സ്കൂളിൽ പരിസ്ഥിതി ദിനാചരണവും ബലിപെരുന്നാൾ ആഘോഷവും സംഘടിപ്പിച്ചു.

TIRURANGADI
ഏ ആർ നഗർ: ഇരുമ്പുചോല യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണവും ബലിപെരുന്നാൾ ആഘോഷവും സമുചിതമായി സംഘടിപ്പിച്ചു. അമ്മയോടൊപ്പം തൈനടൽ,അക്ഷരമരം ഒരുക്കൽ,പരിസ്ഥിതി നടത്തം എന്നിവ നടന്നു.പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ആശംസ കാർഡുകൾ തയ്യാറാക്കൽ,മൈലാഞ്ചിയിടൽ മത്സരം എന്നിവ നടന്നു.പരിപാടികൾ സ്കൂൾ പ്രധാനധ്യാപിക ജി.സുഹ്റാബി ഉദ്ഘാടനം ചെയ്തു.നുസൈബ കാപ്പൻ പരിസ്ഥിതി ദിന സന്ദേശം നൽകി.ഒന്നാം ക്ലാസിലെ കുരുന്നുകളുടെ നേതൃത്വത്തിൽ നടന്ന ചോല കാണൽ നടത്തം ആവേശമായി. ശിഫാ സീനത്ത്,എൻ. നജ്മ , തസ്ലീമ , സമിയ്യ, സി.എച്ച് മുനീറ, സി. അർഷദ് എന്നിവർ നേതൃത്വം നൽകി.വിജയികൾക്ക് വി.എസ് അമ്പിളി,എം. ഫസീല, പി. ഇസ്മായിൽ,പി.ടി അനസ്, കെ.ടി അഫ്സൽ,തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

വരുംതലമുറക്ക് തണലേകാൻ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ട് പരപ്പനാട് വാക്കേഴ്സ് ക്ലബ്

TIRURANGADI
പരപ്പനങ്ങാടി: ലോക പരിസ്ഥിതി ദിനത്തിൽ വരുംതലമുറക്ക് തണലേകാൻ പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയിൽ ക്ലബ്ബിലെ മെമ്പർമാർ വിവിധയിനം വൃക്ഷത്തൈകൾ നട്ടു. ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കേലച്ചൻ കണ്ടി അധ്യക്ഷത വഹിച്ചു. തുടർന്ന് 2025 പരിസ്ഥിതി ദിനത്തിൻ്റെ സന്ദേശമായ "സേ നോ ടു പ്ലാസ്റ്റിക് " - കളിയാണ് ലഹരി ജീവിതമാണ് ലഹരി എന്ന വിഷയങ്ങളിൽ റിട്ടയേർഡ് അധ്യാപകൻ ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ഗ്രാൻഡ് അഷ്റഫ്, റഹ്മത്ത് . പി , സഹൽ .കെ പി , യൂനുസ് കെ , റാഫി മാസ്റ്റർ , രാജേഷ് എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

റോഡിൽ നിൽക്കുന്ന കമ്പികൾ അടിയന്തരമായി മാറ്റണം

TIRURANGADI
തിരൂരങ്ങാടി : നഗരസഭയുടെ അധീനതയിൽ പൊതുമരാമത്ത് പണി നടന്നുകൊണ്ടിരിക്കുന്ന തിരൂരങ്ങാടിയിൽ നിന്നും വെള്ളിന കാട്ടിലേക്ക് പോകുന്ന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നുള്ള റോഡ് പണിയുമായി ബന്ധപ്പെട്ട പഴയ ഇരുമ്പ് കമ്പികൾ നീക്കിയിട്ടിരിക്കുന്നത് സ്കൂൾ തുറന്നതിനാൽ അപകടങ്ങൾക്ക് കാരണമാകുമെന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നും തിരൂരങ്ങാടി നഗരസഭക്ക് പൊതു പ്രവർത്തകനും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ റഹീം പൂക്കത്ത് പരാതി നൽകി. ഫോട്ടോ : സ്കൂളിൻറെ മതിലിനോട് ചേർന്ന് കൂട്ടിയിരിക്കുന്ന ഇരുമ്പ് കമ്പികൾ അപകടകരമായ രീതിയിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

കെസി വേണുഗോപാൽ എംപി കൊളപ്പുറം പുതിയ പാലം സന്ദർശിച്ചു

TIRURANGADI
കൊളപ്പുറം: എഐസിസി ജനറൽ സെക്രട്ടറിയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനുമായ കെസി വേണുഗോപാൽ എംപി കൊളപ്പുറം പുതിയ പാലം സന്ദർശിച്ചു. അരീക്കോട്- പരപ്പനങ്ങാടി സംസ്ഥാന പാതയായ കൊളപ്പുറം ജംഗ്ഷനിലെ ജനങ്ങളുടെ യാത്ര പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് കെ സി വേണുഗോപാലിന് സമരസമിതി ചെയർമാൻ മുസ്തഫ പുള്ളിശ്ശേരിയും കൺവീനർ നാസർ മലയിലും നിവേദനം നൽകി. കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് എ പി അനിൽ കുമാർ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്, ഡി സി സി സെക്രട്ടറി കെ എ അറഫാത്ത്, ബ്ലോക്ക് പ്രസിഡൻ്റ് നാസർ പറപ്പൂർ, മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, പിസി ഹുസൈൻ ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ, കരീം കാംബ്രൻ, ഷെമീർ കാംബ്രൻ, മൊയ്ദീൻ കുട്ടി മാട്ടറ, സുലൈഖ മജീദ്, പി കെ ഫിർദൗസ്, നിയാസ് പി സി എന്നിവർ സംബന്ധിച്ചു. സ്ഥലം എം പി യുമായി സംസാരിച്ച് വോഡ് ഗാതാഗത ദേശീയപാത ചുമതലയുള്ള കേന്ദ്ര കാബിനറ്റ്...

അറബി അധ്യാപക നിയമനം ത്വരിതപ്പെടുത്തണം : KATF

TIRURANGADI
തിരൂരങ്ങാടി: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അറബി പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഭാഷാ പഠനം മുടങ്ങാതിരിക്കാൻ വിദ്യാലയത്തിലെ അറബി തസ്തികയിൽ അറബി അധ്യാപകരെ നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പരപ്പനങ്ങാടി സബ്ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മൂന്ന് പതിറ്റാണ്ട് കാലം അറബി അധ്യാപന മേഖലയിലും സംഘടനാ രംഗത്തും നിറസാന്നിധ്യമായിരുന്ന അധ്യാപകർക്ക് സബ്ജില്ല കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. സംഗമത്തിൻ്റെ ഉദ്ഘാടനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരവും സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട് നിർവ്വഹിച്ചു. സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ അധ്യക്ഷത വഹിച്ചു. സബ്ജില്ലാ സെക്രട്ടറി മുജാഹിദ് പനക്കൽ, പ്രസിഡണ്ട് ടി.പി. മുഹമ്മദ് അസ്‌ലം, ട്രഷറർ പി.പി.അബ്ദുൽ നാസർ, ടി.പി. അബ്ദുറഹീം മോങ്ങം , കെ.എം.സിദ്ധീഖ് വള്ളിക്കുന്ന്, എ. അബ്ദുസ്സലാം നീറാട് , കെ. അ...

സിവിൽ സർവീസ് ഓറിയന്റേഷൻ സംഘടിപ്പിച്ചു

TIRURANGADI
മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്തിലെ പ്രതിഭാധനരായ വിദ്യാർഥികൾക്ക് സിവിൽ സർവീസ് മേഖലയിലേക്ക് മാർഗ്ഗദർശനം നൽകുന്നതിനായി പഞ്ചായത്തിലെ എൽഎസ്എസ് /യുഎസ്എസ് വിജയികൾ, പത്താം ക്ലാസ് ഫുൾ എ പ്ലസ് നേടിയവർ, മറ്റ് താൽപരരായ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി പി എസ് എം ഒ കോളേജ് സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പിഎസ്എംഒ കോളേജ് സിവിൽ സർവീസ് അക്കാഡമി കോഡിനേറ്റർ ഡോ. എൻ മുഹമ്മദ് ഫസീബ്, മലപ്പുറം ജില്ല കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൻറർ മുൻ കോർഡിനേറ്ററും പി എസ് എം ഒ കോളേജ് മാനേജ്മെൻറ് സ്റ്റഡീസ് വിഭാഗം മേധാവിയുമായ ഡോ. ഷബീർ വി പി എന്നിവർ ക്ലാസുകൾ നയിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ എം സുഹറാബി ഉത്ഘാടനം ചെയ്‌തു, വൈസ് പ്രസിഡന്റ്‌ ഹനീഫ ആചാട്ടിൽ അധ്യക്ഷത വഹിച്ചു. പി എസ് എം ഓ കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ M K ബാ...

സ്‌കൂട്ടറിൽ മദ്യം എത്തിച്ച് വിൽപന നടത്തുന്ന ‘ഐസക് ന്യൂട്ടൻ’ പിടിയിൽ.

TIRURANGADI
തിരൂരങ്ങാടി: സ്‌കൂട്ടറിൽ മദ്യം എത്തിച്ച് വിൽപന നടത്തുന്ന 'ഐസക് ന്യൂട്ടൻ' പിടിയിൽ. വെസ്റ്റ് ബംഗാൾ ബർദ്ദമാൻ ഹമീദ്പൂർ ഐസക് ന്യൂട്ടൻ (30) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളിയായ ഇയാൾ കൊടിഞ്ഞി ചെറുപാറയിലും പരിസരപ്രദേശങ്ങളിലുമുള്ള അതിഥി തൊഴിലാളികൾക്കും മറ്റും സ്‌കൂട്ടറിൽ മദ്യം എത്തിച്ചു കൊടുക്കലാണ് ഇയാളുടെ തൊഴിൽ. പോണ്ടിച്ചേരിയിൽ മാത്രം വിൽപന നടത്താനും ഉപയോഗിക്കാനും അനുവാദമുള്ള ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

24 മത് വിവാഹ വാർഷിക ദിനത്തിൽ രക്തദാനം ചെയ്തു ദമ്പതികൾ

TIRURANGADI
24 മത് വിവാഹ വാർഷിക ദിനത്തിൽ രക്തദാനം ചെയ്തു ദമ്പതികൾ മാതൃകയായി. ഇഷ ഗോൾഡ് & ഡയമണ്ട് മാനേജിംഗ് ഡയറക്ടറും, പരപ്പനങ്ങാടിമുൻസിപ്പാലിറ്റി മുൻ കൗൺസിലറും, റെഡ് ഈസ് ബ്ലഡ് കേരള മലപ്പുറം ജില്ല വൈസ് പ്രസിഡൻ്റും, കലാ- സാംസ്കാരിക - ജീവകാരുണ്യ രംഗത്ത് നിറസാനിധ്യമായ നൗഫൽ ഇല്ലിയൻ തൻ്റെ 37 മത്തെ തവണ രക്തദാനം വിവാഹ വാർഷികദിനത്തിൽ നടത്തിയപ്പോൾ ഭാര്യ തസ്നയുടെ ആദ്യ ഘട്ട രക്തദാനവുമായി മാറി. പരപ്പനങ്ങാടി മർച്ചൻ്റെസ് അസോസിയേഷൻ, എം.വി.ആർ ക്യാൻസർ സെൻ്റർ& റിസർച്ച് ഇൻസ്റ്റിറ്റൂട്ട്, നഹാസ് ഹോസ്പിറ്റൽ പരപ്പനങ്ങാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നഹാസ് ഹോസ്പിറ്റലിൽ വെച്ച് നടന്ന രക്തദാന ക്യാമ്പിലാണ് ഈ ദമ്പതികൾരക്തം ദാനം നൽകിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

NFPR സമര സംഗമം സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: ഗവ.താലൂക്ക് ആശുപത്രിയിലെ മുടങ്ങിക്കിടക്കുന്ന ഒ.പി.പരിശോധനകൾ (സൈക്യാട്രിസ്റ്റ്, ത്വക്ക് രോഗ വിഗ്ധൻ, കണ്ണ് രോഗവിഗ്ധൻ) പുനരാരംഭിക്കുക ഡോക്ടർമാരുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി ആശുപത്രിക്ക് മുൻപിൽ സമര സംഗമം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അബ്ദുറഹീം പൂക്കത്ത്, ജില്ലാ ജന.സെക്രട്ടറി മുസ്തഫ ഹാജി പുത്തൻതെരു, താലൂക്ക് പ്രസിഡൻ്റ് എം.സി.അറഫാത്ത് പാറപ്പുറം, താലൂക്ക് ജന.സെക്രട്ടറി ബിന്ദു അച്ചമ്പാട്ട്, അഷറഫ് കളത്തിങ്ങൽപാറ, സമീറ കൊളപ്പുറം, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന ഭാരവാഹികളായ അബൂബക്കർ വേങ്ങര, സക്കീർ പരപ്പനങ്ങാടി, പി.എം.ഉമ്മു സമീറ, പി.പി.റഷീദ്, മൊയ്തീൻ കുട്ടി കടവത്ത്, ഹംസക്കുട്ടി ചെമ്മാട്, ഫൈസൽ ചെമ്മാ...

സ്ക്കോളർഷിപ് പരീക്ഷാ ഫലം :ഇരട്ടകൾക്ക് ഇരട്ട മധുരം

TIRURANGADI
വേങ്ങര : ഇഷാറക്കും ഇവാനക്കും ഇത് ഇരട്ടമധുരം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യു. എസ്. എസ് പരീക്ഷ ഫലം വന്നത് ഇരട്ടക്കുട്ടികളുടെ ഇരട്ട വിജയവുമായാണ്. വേങ്ങര ഉപജില്ലയിൽ ഇരുമ്പുചോല എ. യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളും ഇരട്ടകളുമായ ഇഷാറക്കും ഇവാനക്കും സ്ക്കോളർഷിപ് ലഭിച്ചു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ട് പേർക്കും എൽ. എസ്. എസ് സ്ക്കോളർഷിപ്പും ലഭിച്ചിരുന്നു. പഠിക്കാൻ മിടുക്കികളായ ഇഷാറയും ഇവാനയും കലാമേളകളിൽ കഥക്കും കവിതക്കും സ്ഥിരമായി സമ്മാനങ്ങൾ വാരിക്കൂട്ടുന്ന വരുമത്രേ. കൊളപ്പുറത്തെ കെ. എ സുജിത്ത് ഖാൻ ജുമൈല ദമ്പതികളുടെ മക്കളാണിവർ. ഇരുമ്പുചോല എ. യു. പി സ്കൂളിൽ ഈ വർഷം 41 പേര് സ്ക്കോളർഷിപ്പിന് അർഹത നേടി. പി. ടി. എ പ്രസിഡന്റ് ചെമ്പകത്ത് അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ ഈ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു മധുരം കൈമാറി. പ്രധാനധ്യാപകൻ ടി. ഷാഹുൽ ഹമീദ്, കെ. ഹൻളൽ, ടി. മുനീർ, കെ. എം. എ ഹമീദ്, കെ. നുസൈബ, പി. ഇ ...

ഉയരത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു.

TIRURANGADI
കുന്നുംപുറം എ ആർ നഗറിൽ ഉയരത്തിൽ നിന്നും വീണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഇന്നലെയാണ് അപകടമുണ്ടായി കുട്ടിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുന്നുംപുറം എ ആർ നഗർ ചെപ്പിയാലം സ്വദേശി എംകെ അൻവറിന്റെ മകൻ മുഹമ്മദ് വാഫി (13 വയസ്സ്) ആണ് മരണപ്പെട്ടത്. അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കുഞ്ഞു മൊയ്തീൻകുട്ടി മാസ്റ്ററുടെ സഹോദര പുത്രനാണ് മരണപ്പെട്ട മുഹമ്മദ് വാഫി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കെ.കെ മൂസ സാഹിബ് കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘടിപ്പിച്ചു

TIRURANGADI
കെ.എം.സി.സി കെ. പി. എം കക്കാടംപുറം അബ്ദുറഹ്മാൻ നഗർ ആരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മൂസ സാഹിബ് കുടിവെള്ള പദ്ധതി ഉദ്ഘാടനം അബ്ദു റഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ റഷിദ് കൊണ്ടണത്ത് നിർവ്വഹിച്ചു. കെ.സി ഹംസ അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ സി.കെ മുഹമ്മദ് ഹാജി, ഇബ്രാഹിം കുട്ടി കുരിക്കൾ, കാരടൻ യുസുഫ് ഹാജി, പഞ്ചായത്ത് മുസ് ലിം യുത്ത് ലീഗ് ഭാരവാഹികളായ കെ.കെ സക്കരിയ , കെ. കെ മുജീബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ .മെമ്പർ മായ പി.കെ ഫിർദൗസ്, കെ.സി ആച്ചുമ്മ കുട്ടി, കെ.എം പ്രദീപ് കുമാർ, സി.കെ ജാബിർ, അരികാടൻ ഷംസുദ്ധീൻ, പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കാടേങ്ങൽ അസീസ് ഹാജി, പെയിൻ പാലൻ്റീവ് ഭാരവാഹികളായ കെ.കെ മെയ്തീൻ കുട്ടി, എ.പി ബാവ, ചെമ്പൻ ഹൈദർ ,പി.ഇ ഹബീബ് ടി.കെ റഷിദ് അലി, ഹോസ്പിറ്റൽ അംഗങ്ങളായ ഡോക്ട്ടർ സി.ടി മുഹമ്മദ് കുട്ടി, ഹെൽത്ത്...

കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുനതിൻ്റെ ഭാഗമായി കൂടിയാലേചന യോഗം സംഘടിപ്പിച്ചു

TIRURANGADI
എ ആർ നഗർ മണ്ഡലം സമ്പൂർണ്ണ കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുനതിൻ്റെ ഭാഗമായി കൂടിയാലേചന യോഗം സംഘടിപ്പിച്ചു . കൊളപ്പുറം . അബ്ദുറഹിമാൻ നഗർ മണ്ഡലത്തിലെ മുഴുവൻ വാർഡിലെയും പ്രവർത്തകരെ ഉൾപ്പെടുത്തി സമ്പൂർണ്ണ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊളപ്പുറം ഇന്ദിരാ ഭവനിൽ കൂടിയാലോചന യോഗം സംഘടിപ്പിച്ചു . മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രെഷെറർ പി കെ മൂസ ഹാജി മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ പിസി ഹുസൈൻ ഹാജി ,മുസ്തഫ പുള്ളിശ്ശേരി, മൈനോറിറ്റി കോൺഗ്രസ് നേതാക്കളായ കെ. സി അബ്ദുറഹിമാൻ , കരീം കാംബ്രൻ ,ഒ ഐ സി സി റീജനൽ കമ്മിറ്റി അംഗം കാവുങ്ങൽ അബ്ദുറഹിമാൻ , മണ്ഡലം ഭാരവാഹികളായ ഉബൈദ് വെട്ടിയാടൻ, ഹസ്സൻ പി കെ , സക്കീർ ഹാജി, അബൂബക്കർ കെ കെ, മജീദ് പൂളക്കൽ, രാജൻ വാക്കയിൽ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഫിർദൗസ് , ദളിത് കോൺഗ്രസ് ഭാരവാഹി കളായ അയ്യപ്പൻ പാലാന്തറ, വേലായു...

പത്മശ്രീ റാബിയക്ക് ജൻമനാട്ടിൽ സ്മാരകം ഉണ്ടാക്കണം.

TIRURANGADI
തിരൂരങ്ങാടി:സാക്ഷരതാ പ്രസ്ഥാനത്തിലൂടെയും ചലനം എന്ന വേദിയിലൂടെ ഭിന്നശേ ശേഷി - സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും കേരളത്തിന്റെ അഭിമാനവും രാജ്യം പത്മശ്രീയും ഇന്ത്യൻ യൂത്ത് അവാർഡും നൽകി ആദരിക്കുകയും യു.എൻ അവാർഡിലൂടെ രാജ്യത്തിന്റെ അഭിമാനം അന്താരാഷ്ട്ര വേദിയിലെത്തിക്കുകയും ചെയ്ത പത്മശ്രീ കെ.വി. റാബിയക്ക് ജൻമനാട്ടിൽ ഉചിതമായ സ്മാരകം ഉണ്ടാക്കണമെന്ന് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ആവശ്യപ്പെട്ടു.തന്റെ പരിമിതികൾക്കപ്പുറത്ത് നിന്ന് വീൽചെയറിലിരുന്ന് കൊണ്ട് മാതൃകാ പ്രവർത്തനങ്ങളായിരുന്നു അവർ നടത്തിയിരുന്നത്. അവരുടെ ജീവചരിത്രം പാഠപുസ്തകമാക്കിയതുൾപ്പെടെ എടുത്ത് പറയേണ്ടതാണ്. രോഗപീഠകൾ ഒട്ടേറെ ഉണ്ടായിട്ടും എഴുത്തുത്തും വായനയും വിദ്യാഭ്യാസ -സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഏറെ സജ്ജീവമായിരുന്നു റാബിയ.ഒട്ടേറെ അവാർഡുകളും പുരസ്കാരങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ വീടിനോട് ചേർന്ന് പ്രത്യേകം പണിത ക...

മകൻ ഇറക്കിവിട്ട വയോധികക്ക് ഹൈകോടതി ഉത്തരവില്‍ വീട് തിരികെ ലഭിച്ചു

TIRURANGADI
തിരൂരങ്ങാടി: മകൻ ഇറക്കിവിട്ട വയോധികക്ക് ഹൈകോടതി ഉത്തരവില്‍ വീട് തിരികെ ലഭിച്ചു. തൃക്കുളം അമ്പലപ്പടി സ്വദേശി പരേതനായ തണ്ടശ്ശേരി വീട്ടില്‍ കുമാരന്റെ ഭാര്യ രാധക്കാണ് (78) കോടതി ഉത്തരവ് തുണയായത്. ഇവരുടെ സ്ഥലത്ത് ഏക മകന്‍ സുരേഷ് കുമാര്‍ പണിത വീടാണ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് അദ്ദേഹത്തെയും കുടുംബത്തെയും പുറത്താക്കി അമ്മക്ക് തിരികെ ലഭ്യമാക്കിയത്. മകന്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടതോടെ രാധ ആര്‍.ഡി.ഒയെ സമീപിക്കുകയും ആര്‍.ഡി.ഒ രാധക്ക് അനുകൂലമായി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത് മകന്‍ ജില്ല കലക്ടറെ സമീപിച്ചു. 2023ല്‍ കലക്ടറുടെ ഉത്തരവും രാധക്ക് അനുകൂലമായതോടെ മകന്‍ ഹൈകോടതിയിലെത്തി. 2025ല്‍ കോടതി ഉത്തരവും രാധക്ക് അനുകൂലമായി. കഴിഞ്ഞ മാസം 28ന് തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ. സാദിഖിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി രാധക്ക് വീട് ലഭ്യമാക്കാന്‍ ശ്രമം നട...

MTN NEWS CHANNEL

Exit mobile version