തിരൂരങ്ങാടി: കൂൾബാറിൽ അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച നാല്പതോളം കുപ്പി മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ. ഊരകം പൂളാപ്പീസ് കരിയങ്ങാട് സ്വദേശി അപ്പുട്ടി (63)യെയാണ് വില്പനയ്ക്കായി മദ്യം ശേഖരിച്ചുവെച്ച കുറ്റത്തിന് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.കെ. സൂരജ് അറസ്റ്റുചെയ്‌തത്. നാട്ടുകാരുടെ പരാതിയിൽ ഇയാളുടെ കരിയാടുള്ള കടയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ചാക്കുകളിൽ ഒളിപ്പിച്ച 39 കുപ്പികളിലായി പതിനെട്ടര ലിറ്റർ മദ്യം കണ്ടെത്തുകയായിരുന്നു. നേരത്തേയും ഇയാളുടെ പേരിൽ സമാനമായ കുറ്റത്തിന് കേസുകളുണ്ട്. ഇയാളെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
