വയനാട് ദുരിതബാധിതർക്കായ് സ്വരൂപിച്ച ബാക്കി തുക കൈമാറി
തിരൂരങ്ങാടി വയനാട് ദുരിതബാധിതർക്കായി എസ് എം ഒ എൻ എസ് എസ് സ്വരൂപിച്ച ബാക്കി ഒന്നര ലക്ഷം രൂപ പി എസ് എം ഒ കോളേജ് മാനേജർ എം കെ ബാവ സാഹിബ് യൂണിവേഴ്സിറ്റി എൻ എസ് എസ് കോർഡിനേറ്റർ ഡോ. എൻ എ ഷിഹാബിന് കൈമാറി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ആണ് കൈമാറിയത്. നേരത്തെ കോളേജ് എൻ എസ് എസ് യൂണിറ്റ് വയനാട്ടിലേക്കായി ഒരു ലക്ഷം രൂപയും വസ്ത്രങ്ങളും പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകളും നൽകിയിരുന്നു. കോളേജിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി എൻ എസ് എസ് വാങ്ങിയ വീൽ ചെയറുകൾ കോളേജ് മാനേജർ പ്രിൻസിപ്പൽ ഡോ. കെ അസീസ്ന് കൈമാറുകയും കൂടാതെ എൻ എസ് എസ് വിദ്യാർത്ഥികൾ നടത്തി വരുന്ന ജൈവ കൃഷിയിൽ നിന്നുള്ള ലാഭവും നവീകരിച്ച പേനയിൽ നിന്നുള്ള ലാഭവും തിരുരങ്ങാടി യതീംഗാനക്ക് കൈമാറുന്നതിനായി കോളേജ് മാനേജറെ എൻ എസ് എസ് വിദ്യാർത്ഥികൾ ഏൽപ്പിക്കുകയും ചെയ്തു. പി. എസ്.എം.ഒ കോളേജ് മാനേജർ എം.കെ ബാവ സാഹിബ് ഉദ്ഘാടന...