Thursday, September 18News That Matters

മമ്പുറം കുന്നംകുലം ക്ഷേത്ര ഉത്സവം നാളെ

മമ്പുറം : മമ്പുറം കുന്നംകുലം ശ്രീ കുറുമ്പ (ഭദ്രകാളി) ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നാളെ. 2025 ഏപ്രിൽ 25 (മേടം 12) വെള്ളിയാഴ്ചയാണ് താലപ്പൊലി മഹോത്സവം. ആശ്രയിക്കുന്നവർക്കെന്നും അഭയവരാധാനിയും മനമുരുകി പ്രാർത്ഥിക്കുന്നവർക്ക് ആനന്ദപ്രദായിനിയുമാണ് കുന്നംകുലത്തമ്മ. മൂന്നാം വിഷുവിന് ക്ഷേത്രം ആവേൻ കുന്നംകുലത്ത് മോഹനൻ കോടിയേറ്റ് നടത്തിയതോടെ നാടും നാട്ടുകാരും ഭക്തജനങ്ങളും നാളെ നടക്കുന്ന ഉത്സവത്തിനായി കാത്തിരിക്കുകയാണ്.ക്ഷേത്രം തന്ത്രി ചിറമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകർമികത്വത്തിലാണ് ഉത്സവം നടത്തപ്പെടുന്നത്. ഗണപതിഹോമം, വിശേഷാൽപൂജകളും വഴിപാടുകളും, വാദ്യമേളങ്ങൾ, അന്നദാനം, കലശം എഴുന്നള്ളത്ത്, പാണ്ടി – പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെ മഞ്ഞതാലപ്പൊലി, തയമ്പക ഉത്തസവത്തിന് മറ്റേകികൊണ്ട് മമ്പുറം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരകളിയും കൈകൊട്ടികളിയും തുടർന്ന് ദേവരഥ മമ്പുറം അണിയിച്ചൊരുക്കുന്ന ഗംഭീര ദേശവരവ്, സർഗ്ഗം കാലിക്കറ്റ്‌ യാണിവേഴ്സിറ്റി അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറുന്നതാണെന്ന് ഉത്സവഘോഷകമ്മിറ്റി അറിയിച്ചു.
നാളിതുവരെ ക്ഷേത്ര പ്രവർത്തനങ്ങളുമായി സഹകരിച്ച മുഴുവൻ ഭക്തജനങ്ങളെയും നാട്ടുകാരെയും നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം തുടർന്നും എല്ലാവരുടെയും സാനിധ്യവും സഹകരിക്കാനുള്ള സന്മനസും ആയുരാരോഗ്യവും ദേവി പ്രദാനം ചെയ്യട്ടെ എന്ന് ഉത്സവഘോഷകമ്മിറ്റി പ്രാർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version