Sunday, September 13News That Matters

TIRURANGADI

കൊടിഞ്ഞി പനക്കത്തായം എൽ.പി. സ്കൂൾ വാർഷികാഘോഷം സമാപിച്ചു

TIRURANGADI
കൊടിഞ്ഞി: പനക്കത്തായം എൽ.പി. സ്കൂളിന്റെ 104-ാം വാർഷികാഘോഷങ്ങൾക്കും യാത്രയയപ്പ് സമ്മേളനത്തിനും ആവേശകരമായ സമാപ്തി. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടികളിൽ ആദ്യദിനം വിദ്യാർത്ഥികളുടെ കലാവിരുന്നുകളും രണ്ടാം ദിനം സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ച 'ധ്വനി 2k26' കലാനിശയും അരങ്ങേറി. പ്രമുഖ ചലച്ചിത്ര താരം നിർമ്മൽ പാലാഴി ചടങ്ങ് ഉദ്ഘാടനം ചെയ്തു. 31 വർഷത്തെ സ്തുത്യർഹമായ സർവീസിന് ശേഷം വിരമിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർ ദിനേശ് കുമാറിന് ജന്മനാട് ഹൃദ്യമായ യാത്രയയപ്പാണ് നൽകിയത്. വിവിധ ക്ലബ്ബുകളുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സ്നേഹോപഹാരങ്ങൾ ചടങ്ങിൽ അദ്ദേഹത്തിന് സമ്മാനിച്ചു. പി.ടി.എ. പ്രസിഡന്റ് ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് റിയാസ് ഇല്ലത്ത്, എം.ടി.എ. പ്രസിഡന്റ് സുമയ്യ മറ്റത്ത്, മുൻ പി.ടി.എ. പ്രസിഡന്റ് പാലക്കാട്ട് അബ്ദുൽ ഹമീദ്, അഡ്വ. ഷമീർ, ഫാറൂഖ് പത്തൂർ, വി.കെ. ഷമീന, പി.പി. മൻസൂർ, എം. സക്...

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പുതിയ ഫിസിഷ്യൻ ചാർജ്ജെടുത്തു; ഒ.പി. തിങ്കളാഴ്ച മുതൽ

TIRURANGADI
തിരൂരങ്ങാടി: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിൽ പുതിയ ഫിസിഷ്യൻ ചുമതലയേറ്റു. ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോ. നിസാമുദ്ധീൻ ശനിയാഴ്ചയാണ് ചാർജ്ജെടുത്തത്. ഇതോടെ മൂന്ന് മാസത്തോളമായി മുടങ്ങിക്കിടന്ന ജനറൽ മെഡിസിൻ ഒ.പി. തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. മുൻപുണ്ടായിരുന്ന ഫിസിഷ്യൻ സ്ഥാനക്കയറ്റം ലഭിച്ചു പോയതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം നടന്നിരിക്കുന്നത്.​ദിവസേന രണ്ടായിരത്തിലേറെ രോഗികൾ എത്തുന്ന താലൂക്ക് ആശുപത്രിയിൽ ഫിസിഷ്യന്റെ സേവനം ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികൾ ഇതോടെ ഏറെ പ്രയാസത്തിലായിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകനും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് (എൻ.എഫ്.പി.ആർ) താലൂക്ക് ജനറൽ സെക്രട്ടറിയുമായ അഷ്റഫ് കളത്തിങ്ങൽ പാറ ...

വളപ്പിൽ ഹംസക്കോയ നിര്യാതനായി

TIRURANGADI
മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റും പ്രമുഖ വ്യാപാരിയുമായ വളപ്പിൽ ഹംസക്കോയ (59) നിര്യാതനായി. ചേർന്നൂർ തയ്യിലക്കടവ് കേന്ദ്രീകരിച്ച് മത, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ദാന ബേക്കറി ഗ്രൂപ്പിന്റെ ഉടമ കൂടിയാണ്. ഭാര്യ: സൗദ. മക്കൾ: അൻസീർ, അസ്ന, അൻഫൽ. മരുമക്കൾ: റിയാസ് പാക്കട, ദിൽന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, മൂസ്സ, സൈതലവി, സലാം, ഖദീജ, പാത്തുമ്മു. ഖബറടക്കം നാളെ (ശനി) രാവിലെ 9 മണിക്ക് ചേർന്നൂർ മൂച്ചിക്കൽ പള്ളി ഖബർസ്ഥാനിൽ നടക്കും....

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ളണം സ്വദേശി മരണപ്പെട്ടു

TIRURANGADI
തിരൂരങ്ങാടി: മൂന്നിയൂർ കുന്നത്ത് പറമ്പ് ബിരാൻപടി ടർഫിന് സമീപം കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഉള്ളണം സ്വദേശിയായ സുഫൈക്ക് (24) ആണ് മരിച്ചത്.​അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുഫൈക്കിനെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരൂരങ്ങാടിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നു...

തിരൂരങ്ങാടി പോലീസ് ഇൻസ്പെക്ടറായി അനിഷ് പി ചുമതലയേറ്റു

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷന്റെ പുതിയ ഹൗസ് ഓഫീസറായി (SHO) ഇൻസ്പെക്ടർ അനിഷ് പി. ചുമതലയേറ്റു. നിലവിലുണ്ടായിരുന്ന എസ്.എച്ച്.ഒ.മാറിയ ഒഴിവിലാണ് പുതിയ നിയമനം. ​പ്രദേശത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനും ജനമൈത്രി പോലീസ് സംവിധാനം ശക്തമാക്കുന്നതിനും മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സ്റ്റേഷനിൽ നിന്നാണ് ഇദ്ദേഹം തിരൂരങ്ങാടിയിൽ എത്തുന്നത്....

മമ്പുറത്ത് കുഴഞ്ഞുവീണ് മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു.

TIRURANGADI
തിരൂരങ്ങാടി: മമ്പുറം മക്കാം പരിസരത്ത് ഇന്ന് (21/03/2026) കുഴഞ്ഞുവീണ് മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കളെ കണ്ടെത്താൻ പോലീസ് സഹായം തേടുന്നു. മരിച്ച വ്യക്തി പാലക്കാട് സ്വദേശിയായ കബീർ ആണെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.​നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ തിരിച്ചറിയുന്നവരോ ബന്ധുക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ഉടൻ തന്നെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.​ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ: 0494 2460331​തിരൂരങ്ങാടി താലൂക്ക് ആശുപത്രി: 0494 2460371...

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് മൂന്നിയൂർ സ്വദേശി മരിച്ചു.

TIRURANGADI
പരപ്പനങ്ങാടി : കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെ സ്ലാബ് തകർന്ന് വീണ് മൂന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി മരിച്ചു.ചെട്ടിപ്പടി മാധാവാനാന്തം ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം മൂന്നിയൂർ കുന്നത്ത്പറമ്പ് സ്വദേശി പുള്ളാടൻ അബ്ദുൽ അസീസ് (59) ആണ് അപകടത്തിൽ മരിച്ചത്. വീട് പൊളിക്കുന്ന ജോലിക്കിടെ സൺ സൈഡ് ദേഹത്ത് വീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണപ്പെട്ടത്. ഭാര്യ: അസ്മ. മക്കൾ: ഹബീബ ,ഹന്നത്ത് , ഹസീന, ഹഫ്സത്ത് മരുമക്കൾ: അമീർ മമ്പുറം, ആരീഫ് ചിനക്കൽ ,ഇബ്രാഹിം കൊടിഞ്ഞി , അക്കു പറമ്പിൽ പീടിക. സഹോദരങ്ങൾ: പരേതനായകുഞ്ഞി മുഹമ്മദ്, കമ്മുക്കുട്ടി, സൈതലവി,ആയിശ ബീവി, കുഞ്ഞിപാത്തുട്ടി , ആസ്യ, സുഹ്റ.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .മയ്യത്ത് നമസ്കാരം നാളെ നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽപ്പാറ ജുമാ മസ്ജിദിൽ നടക്കും....

മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ പെരുന്നാൾ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു

TIRURANGADI
തിരൂരങ്ങാടി: കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിലെ കലാകാരന്മാർക്കുള്ള പെരുന്നാൾ സ്നേഹസമ്മാന വിതരണം നടന്നു. അക്കാദമി സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫയിൽ നിന്നും തിരൂരങ്ങാടി ചാപ്റ്റർ പ്രസിഡന്റ് അഷ്റഫ് മനരിക്കൽ സ്നേഹസമ്മാനങ്ങൾ ഏറ്റുവാങ്ങി. ഈദ് ആഘോഷങ്ങളുടെ ഭാഗമായി കലാകാരന്മാർക്ക് ഐക്യദാർഢ്യവും സ്നേഹവും പ്രകടിപ്പിക്കുന്നതിനായി വർഷംതോറും നടത്തിവരുന്ന പദ്ധതിയുടെ ഭാഗമായാണ് വിതരണം സംഘടിപ്പിച്ചത്. ചടങ്ങിൽ അക്കാദമി ഭാരവാഹികളായ ഇബ്രാഹിം ചെമ്മാട്, റഷീദ് വെള്ളിയാമ്പുറം, കെ.പി. നസീമ ടീച്ചർ, അപുട്ടി മമ്പുറം, അലി മനോല, നുഹഖാസിം എന്നിവർ പങ്കെടുത്തു. കലാസാംസ്കാരിക രംഗത്ത് സജീവമായ കലാകാരന്മാരെ ചേർത്തുപിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു....

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഫിസിഷ്യന്റെ ഒഴിവ് തുടരുന്നു: നിയമനം നടന്നിട്ടും ഡോക്ടർ എത്തിയില്ല.

TIRURANGADI
തിരൂരങ്ങാടി: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഫിസിഷ്യന്റെ സേവനം നിലച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. നിലവിലുണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറിപ്പോയതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് പുതിയ ഡോക്ടറെ നിയമിച്ചുവെങ്കിലും, നിയമിതനായ ആൾ ഇതുവരെ ചുമതലയേൽക്കാത്തത് രോഗികളെ വലയ്ക്കുകയാണ്. ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്ന ഈ പ്രധാന ആശുപത്രിയിൽ ഫിസിഷ്യന്റെ അഭാവം ചികിത്സാ സൗകര്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വിഷയം സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ നേരത്തെ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ പുതിയ ഫിസിഷ്യനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും ഡോക്ടർ ആശുപത്രിയിൽ ചാർജെടുക്കാൻ തയ്യാറായിട്ടില്ല. ഫിസിഷ്യന്റെ സേവനം തേടി ദൂരസ്ഥലങ്ങളിൽ നിന്നും ആശുപത്രിയിലെത്തുന്ന സാധാരണക്കാർ ഡോക്ടറില്ലാത്തതിനാൽ ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വരികയാണ്. ജീവിതശൈലീ ര...

പത്താം ക്ലാസ് തുല്യതാ പഠന കേന്ദ്രത്തിൽ വനിതാ ദിനാചരണം; മുതിർന്ന പഠിതാക്കളെ ആദരിച്ചു

TIRURANGADI
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്റെ കീഴിൽ തിരൂരങ്ങാടി തൃക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന പത്താം ക്ലാസ് തുല്യതാ പഠന കേന്ദ്രത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. തിരൂരങ്ങാടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ റിഫ ഫത്താഹ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച കേന്ദ്രത്തിലെ മുതിർന്ന പഠിതാക്കളായ ലീലാവതിയെയും ബേബി ഷാഹിനയെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. നഗരസഭ കൗൺസിലർ എം.എൻ. റജുല അധ്യക്ഷത വഹിച്ച യോഗത്തിൽ, 'നവകേരളവും വനിതകളും' എന്ന വിഷയത്തിൽ നോഡൽ പ്രേരക് എ. സുബ്രഹ്മണ്യൻ ക്ലാസ് എടുത്തു. ചടങ്ങിൽ എൻ.പി. ഗീത, വി.പി. വിജയശ്രീ, കെ. മുംതാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പഠിതാക്കളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം വനിതാ ദിനാചരണത്തെ ശ്രദ്ധേയമാക്കി....

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ മന്ത്രിയുടെ കർശന നിർദേശം

TIRURANGADI
തിരൂരങ്ങാടി: താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ ഡോക്ടർമാരുടെ രൂക്ഷമായ കുറവ് അടിയന്തിരമായി പരിഹരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രതിദിനം രണ്ടായിരത്തിലധികം രോഗികൾ എത്തുന്ന ആശുപത്രിയിൽ ഒന്നര മാസത്തിലേറെയായി ജനറൽ മെഡിസിൻ വിഭാഗത്തിൽ ഫിസിഷ്യൻ ഇല്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) താലൂക്ക് സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ ഫെബ്രുവരി 13-ന് ആരോഗ്യ മന്ത്രിക്ക് ഇ-മെയിൽ വഴിയും ഡി.എം.ഒ-ക്ക് നേരിട്ടും നൽകിയ പരാതിയെത്തുടർന്നാണ് മന്ത്രിയുടെ അടിയന്തിര ഇടപെടൽ. ഫിസിഷ്യന്റെ അഭാവത്തിന് പുറമെ സ്ത്രീരോഗ വിഭാഗത്തിലും നിലവിൽ ഡോക്ടർമാരുടെ ഒഴിവുണ്ട്. ജീവിതശൈലീ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരും ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരും ഫിസിഷ്യൻ ഇല്ലാത്തതിനാൽ കടുത്ത ദുരിതത്തിലാണ്. ...

കിഡ്‌നി രോഗിയെ ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ

TIRURANGADI
​തിരൂരങ്ങാടി: വെളിമുക്കിൽ കിഡ്‌നി രോഗിയെ കാറിൽ വെച്ച് ശ്വാസം മുട്ടിക്കുകയും റോഡിലിട്ട് മർദിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളിമുക്ക് സ്വദേശി പെരികടക്കാട്ട് അലവിക്കുട്ടിയുടെ മകൻ ലുഹൈഫി (35) ആണ് തിരൂരങ്ങാടി പോലീസിന്റെ പിടിയിലായത്.​പാലമുറ്റം സ്വദേശിയായ മുസ്തഫ എന്ന കിഡ്‌നി രോഗിയാണ് ആക്രമണത്തിന് ഇരയായത്. ഇയാളെ കാറിൽ കയറ്റി കഴുത്തിന് പിടിച്ചു ശ്വാസം മുട്ടിക്കുകയും, പിന്നീട് റോഡിലേക്ക് വലിച്ചിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്യുകയായിരുന്നു. ക്രൂരമായ മർദനമേറ്റ മുസ്തഫയുടെ അസ്ഥിക്ക് പൊട്ടൽ ഏൽക്കുകയും, ഡയാലിസിസ് ചെയ്യുന്ന കയ്യിന് ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.​പ്രതി ലുഹൈഫി സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നയാളും അക്രമാസക്തനുമാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനുമുമ്പും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഭയം കാരണം പലരും പരാതി നൽകാൻ മടിച്ചിരുന്നെങ്കിലും, ഇത്തവണ ന...

കോഹിനൂരിൽ മേൽപ്പാലം വേണം; മനുഷ്യാവകാശ സംഘടന ദേശീയപാത അതോറിറ്റി സി.ഇ.ഒയ്ക്ക് പരാതി നൽകി

TIRURANGADI
തേഞ്ഞിപ്പലം: ദേശീയപാതയിലെ കോഹിനൂരിൽ ആറുവരിപ്പാതയ്ക്ക് മുകളിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ സംഘടനയായ കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) രംഗത്ത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) കേരള സി.ഇ.ഒ എ.കെ. ജാൻബാസിന് സംഘടനയുടെ ഭാരവാഹികൾ തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി. കാലിക്കറ്റ് സർവ്വകലാശാല, വിവിധ സ്കൂളുകൾ, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങി അൻപതിനായിരത്തിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ആശ്രയിക്കുന്ന കോഹിനൂരിൽ യാത്രാസൗകര്യം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഭാരവാഹികൾ സി.ഇ.ഒയെ അറിയിച്ചു. കോഹിനൂരിലെ ജനങ്ങളുടെ പരാതി കേൾക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ, പണി പൂർത്തിയായെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അതോറിറ്റി മുന്നോട്ട് പോയതെന്ന് സംഘടന ആരോപിച്ചു. നിലവിലെ ദേശീയപാത, ആരാധനാലയങ്ങൾ, സർവ്വകലാശാല എന്നിവയുടെ സ്...

പരസ്യമായി കഞ്ചാവ് വിൽപ്പന; പടിക്കൽ ജംഗ്ഷനിൽ ജാർഖണ്ഡ് സ്വദേശി എക്സൈസ് പിടിയിൽ

TIRURANGADI
മുന്നിയൂർ: പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ ജാർഖണ്ഡ് സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിലായി. ജാർഖണ്ഡ് കുസുന്ത പോലീസ് സ്റ്റേഷൻ പരിധിയിലെ എം.ഡി രാഹുൽ (26) ആണ് പിടിയിലായത്. പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ.ടി. ഷനൂജും സംഘവും വൈകുന്നേരം ആറര മണിക്ക് പടിക്കൽ ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയിൽ നിന്ന് ഒന്നര കിലോഗ്രാം (1.500 കിലോ) കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജിത് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി.എ. സുനീഷ്, എം. രാകേഷ്, കൃഷ്ണൻ മരുതാടൻ, സിവിൽ എക്സൈസ് ഓഫീസർ എം. ജിഷ്നാദ്, ഡ്രൈവർ അഖിൽ ബാബു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി....

ഇരുമ്പുചോല എ.യു.പി സ്കൂളിൽ ‘കുട്ടിത്തോട്ടം’ വിളവെടുപ്പ് നടത്തി

TIRURANGADI
എ.ആർ. നഗർ: ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുമ്പുചോല എ.യു.പി സ്കൂളിലെ ഉച്ചഭക്ഷണ-ഇക്കോ ക്ലബ്ബുകൾ സംയുക്തമായി ഒരുക്കിയ 'കുട്ടിത്തോട്ടം' ആദ്യഘട്ട വിളവെടുപ്പ് നടത്തി. തോട്ടത്തിൽ നിന്ന് ലഭിച്ച പച്ചക്കറികൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിഭവമാക്കി നൽകി. വരും ദിവസങ്ങളിൽ പച്ചക്കറിത്തോട്ടം കൂടുതൽ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ക്ലബ്ബ് കൺവീനർ അറിയിച്ചു. പ്രധാനധ്യാപിക ജി. സുഹ്റാബി, പിടിഎ ഉപാധ്യക്ഷരായ ബഷീർ കാവുങ്ങൽ, മുനീർ തലാപ്പിൽ, ഫൈസൽ കാവുങ്ങൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ക്ലബ്ബ് അംഗങ്ങളായ ഇസ്ഹാഖ് എ.വി, ഇർഷാദ് പാക്കട, മുനീർ വിലാശ്ശേരി, സമിയ്യ ഹസ്ന, താഹിറ, ഹമീദ് കെ.എം, ഫർഹത്ത്, നസീറ എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി....

ഭിന്നശേഷി കുട്ടികൾക്കായി ‘ഒരുമയിൽ ഒരിടം’; നന്നമ്പ്രയിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു

TIRURANGADI
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ ശാരീരിക-ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 'ഒരുമയിൽ ഒരിടം' കൂട്ടായ്മയ്ക്ക് രൂപം നൽകി. വോയിസ് ഓഫ് ഡിസേബിൾഡ് നന്നമ്പ്ര, ലെവൽ മൂഞ്ചാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലെവൽ മൂഞ്ചാടി ക്ലബ്ബിൽ വെച്ചാണ് രൂപീകരണ യോഗം നടന്നത്. കുട്ടികളുടെ കലാ-കായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനൊപ്പം അവർക്ക് ആവശ്യമായ തെറാപ്പി സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ കൂട്ടായ്മ മുൻഗണന നൽകും. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ പുരോഗതിക്കായി വിപുലമായ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് വോയിസ് ഓഫ് ഡിസേബിൾഡ് നന്നമ്പ്ര സെക്രട്ടറി റസീന ടീച്ചർ അറിയിച്ചു. രൂപീകരണ യോഗത്തിൽ സംഘടനയുടെ പ്രസിഡന്റ് നൗഷാദ്, ലെവൽ മൂഞ്ചാടി പ്രസിഡന്റ് സലിം, സെക്രട്ടറി ജംഷീ, ജോയിന്റ് സെക്രട്ടറി ഇബ്രാഹിം, എക്സിക്യൂട്ടീവ് അംഗങ്ങളായ മുസ്തഫ, റസാഖ് ഹ...

എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ‘എക്സലൻസി ടെസ്റ്റ്’: തേഞ്ഞിപ്പലം ഡിവിഷനിൽ ആയിരത്തോളം പേർ പങ്കെടുത്തു

TIRURANGADI
പെരുവള്ളൂർ: വിസ്ഡം എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മാതൃകാ പരീക്ഷ 'എക്സലൻസി ടെസ്റ്റ്' തേഞ്ഞിപ്പലം ഡിവിഷനിൽ വിജയകരമായി പൂർത്തിയായി. ഡിവിഷന് കീഴിലെ 11 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ ആയിരത്തോളം വിദ്യാർത്ഥികളാണ് പങ്കാളികളായത്. മാതൃകാ പരീക്ഷയ്ക്ക് പുറമെ, പരീക്ഷാപ്പേടി അകറ്റാൻ സഹായിക്കുന്ന 'എക്സാം ടാക്ലിങ് സെഷൻ', സബ്ജക്ട് എക്സ്പോ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. പെരുവള്ളൂർ നടുക്കര ജി.എൽ.പി. സ്കൂളിൽ നടന്ന ഡിവിഷൻ തല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി സയൻസ് വിഭാഗം ഡീൻ പ്രൊഫ. ഡോ. എം.എം. മുസ്തഫ നിർവഹിച്ചു. ആധുനിക വിദ്യാഭ്യാസ കാലഘട്ടത്തിൽ ഇത്തരം പരിശീലന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്ലോബൽ ലോജിക് അസോസിയേറ്റ് കൺസൾട്ടൻ്റ് ഗുൽസാർ അമ്പലവൻ വിദ്യാർത്ഥികൾക്കായി ...

കുട്ടികളുടെ അശ്ലീല വീഡിയോകൾ സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു; മൂന്നിയൂർ സ്വദേശി അറസ്റ്റിൽ

TIRURANGADI
തിരൂരങ്ങാടി: കുട്ടികളുടെ അശ്ലീല വീഡിയോകൾ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂർ കളിയാട്ടമുക്ക് എം.എച്ച് നഗർ സ്വദേശി തെങ്ങിലകത്ത് പെരുവിൽ ഉമ്മർ കോയ (48) ആണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ ഫോണിൽ ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങൾ ഉണ്ടായിരുന്നതായും അവ മറ്റുള്ളവർക്ക് പങ്കുവെച്ചിരുന്നതായും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടികൾക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി നിരീക്ഷണം കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു....

ചെമ്മാട് ഉള്ളി ലോറിയിൽ ഒളിപ്പിച്ച നിലയിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

TIRURANGADI
ചെമ്മാട് ഉള്ളി ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന വൻ സ്ഫോടകവസ്തു ശേഖരം പോലീസ് പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റനേറ്റർ വയറുകൾ എന്നിവയാണ് കണ്ടെടുത്തത്. ചെമ്മാടുള്ള ഒരു ഹോളോ ബ്രിക്സ് കടയ്ക്കുള്ളിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിൽ ബോക്സുകളിലാക്കിയാണ് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ഇന്നലെ രാത്രി ലോറിയിൽ നിന്ന് ഉള്ളി മാറ്റാനായി മറ്റൊരു ചെറിയ ലോറിയും കാറിലും ആളുകളെത്തിയിരുന്നു. ഈ സമയത്ത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ടതോടെ ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ഇവ ക്വാറികളിലെ ഉപയോഗത്തിനായി എത്തിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടകവസ്തുക്കൾ പോലീസ് കസ്റ്റഡ...

തിരൂരങ്ങാടി വില്ലേജ് ഓഫീസ് നിർമ്മാണത്തിൽ അനാസ്ഥ; പരാതി നൽകി

TIRURANGADI
തിരൂരങ്ങാടിയിൽ പുതുതായി നിർമ്മിക്കുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തിയിൽ വ്യാപകമായ അനാസ്ഥ നടക്കുന്നതായി പരാതി. ഫൗണ്ടേഷൻ നിർമ്മാണത്തിൽ സിമന്റിന്റെ അളവ് കുറവാണെന്നും പല ഭാഗങ്ങളിലും ഇതിനോടകം തന്നെ വിള്ളലുകൾ വീണിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുറഹിം പൂക്കത്ത്, പൊതുപ്രവർത്തകൻ പി.എൻ അബ്ദുൽ അസീസ് എന്നിവർ തിരൂരങ്ങാടി തഹസിൽദാർക്ക് പരാതി നൽകി. സാധാരണക്കാരായ പൗരന്മാരുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം മരാമത്ത് പണികളിൽ കോൺട്രാക്ടർ കാണിക്കുന്ന അനാസ്ഥ വലിയ അപകടങ്ങൾക്കും സർക്കാരിന് വൻ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുമെന്ന് പരാതിയിൽ ബോധിപ്പിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും പണികൾ കൃത്യമായി വീക്ഷിക്കുന്നതിനും ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. പരാതി പരിഗണിച്ച് വിഷയം പരിശോധിക്കുമെന്നും വേണ്ട ...

MTN NEWS CHANNEL

Exit mobile version