AR നഗർ: സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻവശം ഉള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് അബ്ദു റഹ്മാൻ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി സ്ഥലം MLA യും പ്രതിപക്ഷ ഉപനേതാവും ആയ പി.കെ കുഞ്ഞാലികുട്ടി നിവേദനം നൽകി. സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് അദ്ദേഹം അറിയിച്ചു. അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത്, പഞ്ചായത്ത് മുസ് ലിം ലീഗ് ട്രഷറർ സി.കെ മുഹമ്മദ് ഹാജി,പഞ്ചായത്ത് മുസ് ലിം യൂത്ത്ലീഗ് പ്രസിഡൻ്റ് മുനീർ വിലാശേരി, ജനറൽ സെക്രട്ടറി കെ.കെ സക്കരിയ എന്നിവർ സംബന്ധിച്ചു.