Wednesday, March 4News That Matters

എഴുത്തിന്റെ കരുത്താണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്: ഡോ. അബു കുമ്മാളി

ഫറോക്ക്: സമൂഹത്തിന്റെ വളർച്ചയ്ക്കും ഇന്ന് നാം ആർജിച്ചിട്ടുള്ള മുഴുവൻ നേട്ടങ്ങൾക്കും പിന്നിൽ എഴുത്ത് എന്ന ക്രിയയുടെ വലിയ പിൻബലമുണ്ടെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. അബു കുമ്മാളി അഭിപ്രായപ്പെട്ടു. എഴുത്തിനെ പരിപോഷിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ആദരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ കിളിയുടെ പുതിയ കഥാസമാഹാരമായ ‘രാശി’യുടെ കവർ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മാപ്പിള കലാ അക്കാദമി ഫറോക്ക് ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ മുൻ നഗരസഭാ അധ്യക്ഷൻ എൻ.സി. അബ്ദുൾ റസാക്ക് അധ്യക്ഷത വഹിച്ചു. കേരള പാഠപുസ്തക സമിതി അംഗം ഡോ. മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ പ്രഭാഷകനും ട്രെയിനറുമായ ലുക്മാൻ അരീക്കോട് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ നഗരസഭാ ഉപാധ്യക്ഷൻ പി.കെ. ഷബീർ അലി, കൗൺസിലർ ഷാജി പറശ്ശേരി, അബ്ദുറഹ്മാൻ കള്ളിത്തൊടി, ജഹാഷലി, അഷറഫ് കോടമ്പുഴ, കുഞ്ഞിക്കോയ ഗുരുക്കൾ, ജയക്കിളി, എൻ.പി.എസ്. അലവി എന്നിവർ സംബന്ധിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ ജയ കിളിയുടെ പുതിയ കൃതിക്ക് ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version