തൃശ്ശൂർ: വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ച കേസിൽ ജിം ട്രെയിനർ പിടിയിൽ. കണിമംഗലം ‘എഫ് 2’ (F2) ജിം നടത്തിപ്പുകാരനായ അജ്മലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജിമ്മിൽ പരിശീലനത്തിനെത്തിയ യുവതികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്നാണ് നടപടി. പ്രതി ഇതിനു മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് പീഡനക്കേസുകളിൽ കൂടി ഇയാൾ നേരത്തെ പ്രതിയായിരുന്നു. ഇരയാക്കപ്പെട്ട കൂടുതൽ യുവതികൾ പരാതിയുമായി എത്താൻ സാധ്യതയുള്ളതിനാൽ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
