എ ആർ നഗർ: എ ആർ നഗർ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് ഭാരവാഹികൾക്കായുള്ള ഏകദിന പ്രശിക്ഷണം ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 മണിവരെ പുകയൂർ വ്യാസ വിദ്യാ നികേതൻ കൊടുവായൂരിൽ വെച്ച് നടന്നു. സേവാഭാരതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ലക്ഷ്യമിട്ടുള്ള പരിശീലനത്തിൽ തേഞ്ഞിപ്പലം സൗത്ത്, മലപ്പുറം, തിരൂർ നോർത്ത്, തിരൂർ സൗത്ത് എന്നീ ഖണ്ടുകളിലെ യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു. അടിയന്തിരാവസ്‌ഥക്കെതിരെ പ്രവർത്തിച്ച് ആറുമാസം ജയിൽവാസം അനുഷ്ഠിക്കേണ്ടിവന്ന ശ്രീ മേലെപുറത്ത് വേലായുധൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത പ്രശിക്ഷണത്തിൽ ദേശീയ സേവഭാരതി മലപ്പുറം ജില്ല വൈസ് പ്രസിഡൻറ്റ് റിട്ട.വില്ലേജ് ഓഫീസർ AS നിർമൽ കുമാർ അധ്യക്ഷത വഹിച്ചു. സേവാഭാരതി മലപ്പുറം ജില്ലാ സെക്രട്ടറി എം.വി കൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻ്റ് നിർമൽ കുമാർ, ജില്ലാ വിദ്യാഭ്യാസ ആയാം കൺവീനർ സി.പി വിനോദ് കുമാർ, ജില്ലാ ആരോഗ്യം കൺവീനർ കെ. ഉദയകുമാർ, ജില്ലാ വിദ്യാഭ്യാസ ആയാം കോ. കൺവീനർ ശ്രീ ഒ.ഹരിദാസ്, പെരുവള്ളൂർ യൂണിറ്റ് മുൻ അധ്യക്ഷൻ ശ്രീ തുളസീധരൻ മാസ്റ്റർ, A.R.നഗർ യൂണിറ്റ് സെക്രട്ടറി ശ്രീ രവീന്ദ്രൻ തെരുവത്ത് എന്നിവർ സംഘടനയുടെ പ്രവർത്തനം, ഘടന, പുതിയ പദ്ധതികൾ എന്നിവയെക്കുറിച്ച് പ്രശിക്ഷണം നൽകി. സേവാഭാരതി സംസ്ഥാന സെക്രട്ടറി ശ്രീമതി നിഷി രഞ്ജൻ സേവാ സന്ദേശം നൽകിയ സമാപന സഭയിൽ എംവി കൃഷ്ണൻ അധ്യക്ഷൻ വഹിക്കുകയും ഏ ആർ നഗർ സമിതി പ്രസിഡന്റ് മനമ്മൽ സുരേഷ് ബാബു നന്ദിയും പറഞ്ഞു