Monday, March 2News That Matters

ഡി എ കുടിശ്ശിക : മുൻകാല പ്രാബല്യം അനുവദിക്കണം :കെ പി എ സ് ടി എ

വേങ്ങര : കെ പി എസ് ടി എ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 15 ന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന വിദ്യാഭ്യാസ പരിവർത്തന സന്ദേശയാത്ര മാറ്റൊലിയുടെ വേങ്ങരയിൽ നൽകുന്ന സ്വീകരണത്തിൻ്റെ സ്വാഗത സംഘം രൂപീകരണത്തിൻ്റെ ഉദ്ഘാടനം കെ പി സി സി അംഗം പി.എ ചെറീത് നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . കെ പി എസ് ടി എ സംസ്ഥാന പ്രസിഡണ്ട് കെ. അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. സുഭാഷ്, വേങ്ങര മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ. രാധാകൃഷ്ണൻ , എം.കെ വെലായുധൻ ,വി.പി സഫീർ ബാബു , ആസിഫ് പി.വി , സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി എം ജോസഫ് , പി.കെ മനോജ് , ജില്ലാ ഭാരവാഹികളായ സി.പി ഷറഫുദ്ദീൻ, എൻ അബ്ദുല്ല, എവി ഷറഫലി , ഇ.എം ബിജു ,കെ.പി പ്രജീഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version