Thursday, September 18News That Matters

TIRURANGADI

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ ‘ യൂണിറ്റിന്റെ നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം

TIRURANGADI
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ ' യൂണിറ്റിന്റെ നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും മലപ്പുറംജില്ലാ പ്രസിഡണ്ടുമായ പി കുഞ്ഞാവു ഹാജി നിർവഹിച്ചു. സ്വാഗതം യൂണിറ്റ് സെക്രട്ടറി യൂനസ് ലിസ,അധ്യക്ഷൻ യൂണിറ്റ് പ്രസിഡണ്ട് NN മുസ്തഫ കമാൽ പൊതുയോഗം ഉദ്ഘാടനം ചെയ്തത് താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യയൂണിറ്റ് ജനറൽ സെക്രട്ടറി എം സി റഹീം റിപ്പോർട്ട് അവതരിപ്പിച്ചു ചടങ്ങിൽ 28 വർഷക്കാലമായി സേവന മനുഷ്ഠിച്ച് ട വരുന്ന ഓഫീസ് സെക്രട്ടറി മധു മനക്കലിനെ ആദരിച്ചു. പരിപാടിയിൽ സംഘടനയുടെ ജില്ലാ നേതാക്കന്മാരായ മലബാർ ബാവ, പി എ ബാവ അഷറഫ് പന്നി കണ്ടെത്തിൽ പങ്കെടുത്തു കൂടാതെ താനൂർ നഗരസഭയിലെ കൗൺസിലർമാർ വിവിധ കക്ഷിരാഷ്ട്രീയ പ്രമുഖർ താനൂർ യൂണിറ്റ് ഭാരവാഹികളായ Am അലി, ഇക്ബാൽ റോയൽ, kp മനാഫ്, സാബു cv, വിമല വിശ്വനാഥ്, സബിത T,മറ്റ് സംഘടനാ പ്രതിനിധികൾ പങ്കെടുത്തു ആശംസകൾ നേർന്നു...

ഓണ്‍ലൈൻ തട്ടിപ്പ്: എ ആർ നഗർ സ്വദേശി പിടിയില്‍

TIRURANGADI
ഓണ്‍ലൈൻ തട്ടിപ്പിലൂടെ 15 ലക്ഷം രൂപ കബളിപ്പിച്ച്‌ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. ടാറ്റ പ്രൊജക്റ്റ് ഗ്രൂപ്പിന്റെ റപ്രസന്റേറ്റീവ് ആണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തി ഓണ്‍ലൈൻ വഴി സ്റ്റോക്ക് മാർക്കറ്റില്‍ ഇൻവെസ്റ്റ് ചെയ്ത് അതുവഴി ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞാണ് പത്തിയൂർ സ്വദേശിയായ ഐടി പ്രൊഫഷണലിന്റെ കയ്യില്‍നിന്നും 15.11 ലക്ഷം രൂപ തട്ടിയെടുത്തത്. തിരൂരങ്ങാടി, എആര്‍ നഗർ പി ഓയില്‍ ചെന്താപുര നമ്ബൻ കുന്നത്ത് വീട്ടില്‍ അബ്ദുള്‍ സലാം (39) ആണ് പിടിയിലായത്. ടെലഗ്രാം മെസ്സഞ്ചർ വഴി മെസ്സേജ് വന്നതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന് ഷെയർ ട്രേഡിങ് താല്പര്യമുണ്ടെന്ന് അറിയിക്കുകയും ടാറ്റ പ്രൊജക്റ്റിന്റെ പേരിലുള്ള വ്യാജമായ വെബ്സൈറ്റിന്റെ ലിങ്ക് പരാതിക്കാരനു അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരനില്‍ വിശ്വാസം ഉണ്ടാക്കുയെടുക്കുന്നതിനായി യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ പരാതിക്കാരനെ കൊണ്ട് ക്രി...

മമ്പുറം പാലിയേറ്റീവ് യൂണിറ്റിന് വിദ്യാർഥികളുടെ കൈത്താങ്ങ്

TIRURANGADI
എ ആർ നഗർ :പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഇരുമ്പുചോല എയുപി സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച 125500 രൂപ മമ്പുറം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് റഷീദ് ചെമ്പകത്ത് അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ പി അബ്ദുല്ലത്തീഫ് സ്വാഗതം പറഞ്ഞു. മമ്പുറം പാലിയേറ്റീവ് യൂണിറ്റ് ചെയർമാൻ ബഷീർ ചാലിൽ കൺവീനർ റാഫി മാട്ടുമ്മൽ എന്നിവർക്ക് സ്കൂൾ ലീഡർമാരായ മിസിയ, മിൻഹാജ് എന്നിവർ തുക കൈമാറി. ടി പി അബ്ദുൽ ഹഖ്, സി സുലൈഖ ,കെ കെ മിനി,പിടിഎ വൈസ് പ്രസിഡണ്ടുമാരായ അൻദൽ കാവുങ്ങൽ മുനീർ തലാപ്പിൽ, ഇസ്മായിൽ തെങ്ങിലാൻ ഒ,സി അഷ്റഫ് ഖദീജ മംഗലശ്ശേരി അസ്മാബി എംപി ഉസ്മാൻ മമ്പുറം, കുഞ്ഞുമുഹമ്മദ് പള്ളീശ്ശേരി റഫീഖ് കൊളക്കാട്ടിൽ, വിടി സലാം എൻ കെ സുമതി തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി കെ എം ഹമീദ് നന്ദി പറഞ്ഞു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും ...

ന്യുമോണിയ ബാധിച്ചു അഞ്ചു വയസ്സുകാരൻ മരിച്ചു.

TIRURANGADI
പരപ്പനങ്ങാടി: ന്യുമോണിയ ബാധിച്ചു അഞ്ചു വയസ്സുകാരൻ മരിച്ചു. പരപ്പനങ്ങാടി കരിങ്കല്ലത്താണി ക്കുന്നത്ത് ബിജു - അശ്വതി ദമ്പതികളുടെ മകൻ ആദിത്യൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഇരുമ്പുചോല എ യു പി സ്കൂളിൽ സാഹിത്യ ശില്പശാലയും എംടി അനുസ്മരണവും നടത്തി

TIRURANGADI
ഇരുമ്പുചോല എ യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബെഡിങ് റൈറ്റേഴ്സ് സാഹിത്യ ശില്പശാലയും എംടി അനുസ്മരണവും നടത്തി. സീനിയർ അധ്യാപകൻ പി അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ എം ഹമീദ് അധ്യക്ഷത വഹിച്ചു. കെ കെ മിനി ലബീബ പി ഇ നൗഷാദ് കെ ടി മുസ്തഫ എന്നിവർ സംസാരിച്ചു. അധ്യാപക വിദ്യാർത്ഥികളായ ഷാക്കിറ ,റാഷിദ,ഫാസിൽ ,റിഫാ, നിദ ,തസ്ലീന ,റാഹില, ബുശിറിയ, തൻസിയ എന്നിവർ നേതൃത്വം നൽകി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് റിപ്പബ്ലിക് ദിനാഘോഷവും പ്രഥമ ശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

TIRURANGADI
പരപ്പനങ്ങാടി: പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ചുടലപ്പറമ്പ് മൈതാനിയിൽ വച്ച് റിപ്പബ്ലിക് ദിനാഘോഷവും ഗ്രൗണ്ടിൽ വരുന്ന പ്രഭാത സവാരിക്കാർക്ക് പ്രഥമ ശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. ട്രോമാകെയർ വളണ്ടിയർ ഹാഷിം കെ.എം. എ ക്ലാസിന് നേതൃത്വം നൽകുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു. ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുഞ്ഞിമരക്കാർ പി.വി രവീന്ദ്രൻ പി, ഉബൈദ് , യൂനസ് എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

എം.കെ ഹാജിയുടെ ജീവിത ചരിത്ര പുസ്തകം പ്രകാശനം ചെയ്തു

TIRURANGADI
തിരുരങ്ങാടി: എം.കെ ഹാജിയുടെ ജീവിതം ലോകത്തിന് മാതൃകയാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. എം.കെ ഹാജിയുടെ ജീവിത ചരിത്ര പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ചരിത്ര പുരുഷനനാണ് എം.കെ ഹാജി. സത്യസന്ധനായ ബിസിനസുകാരനായിരുന്നു അദ്ധേഹം. സത്യസന്ധത പുലര്‍ത്താന്‍ കഴിയാത്ത ബിസിനസുകള്‍ അദ്ധേഹം ഒഴിവാക്കി. ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്നു വന്ന നേതാവാണ് എം.കെ ഹാജി. മത സൗഹാര്‍ദ്ദത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചു. ഇടകലര്‍ന്ന് ജീവിക്കാന്‍ പഠിപ്പിച്ച എം.കെ ഹാജി ഏറ്റവും മികച്ച മതേതര വാതിയും സാമുദായിക ഐക്യവും പരസ്പര സ്‌നേഹവും കാത്തു സൂക്ഷിച്ച നേതാവുമായിരുന്നു എം.കെ ഹാജിയെന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തിന് വേണ്ടത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള വികസനവും വിദ്യഭ്യാസവുമാണെന്നും എം.കെ ഹാജി അത് മുന്നേ കാണിച്ചു തന്നിട്ടുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. എം.കെ ഹാജിയുടെ മകനും യത്തീംഖാന സെക്രട്...

NFPR ഇടപെടൽ ലൈറ്റുകൾ സ്ഥാപിച്ചു

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ പതിനൊന്നാം വാർഡിലെ അംഗപരിതനായ മുഹമ്മദ് ഷംലിക്കിൻ്റെയും 25 ഓളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയുടെ വിഷയവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ഭാരവാഹികൾ സന്ദർശിച്ചപ്പോഴാണ് രാത്രികാലങ്ങളിൽ നടന്നുപോകുവാൻ ഒന്നര അടി വീതിയുള്ള തോടിന്റെ വശത്ത് ഇലക്ട്രിക് പോസ്റ്റുകൾ ഉണ്ടെങ്കിലും തെരുവ് വിളക്കുകൾ ഇല്ലാതിരുന്നത് ശ്രദ്ധയിൽപ്പെട്ടത് ഇതിനെതിരെ അടിയന്തരമായി ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്തിന്റെ നേതൃത്വത്തിൽ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ വേലായുധൻ ഓ പി യെ സ്ഥലം സന്ദർശിക്കാൻ കൊണ്ടുവരികയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ തോടിനു വശത്തുള്ള ലൈറ്റുകൾ സ്ഥാപിക്കുകയും ആ ഭാഗത്തുള്ള 25 ഓളം വീടുകളിലേക്ക് രാത്രികാലങ്ങളിലുള്ള ദുരിത പൂർണ്ണമായ യാ...

മൊയ്തീൻ മൂന്നിയൂർ പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്,

TIRURANGADI
തിരൂരങ്ങാടി: പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റായി മൊയ്തീൻ മൂന്നിയൂർ നിയമിതനായി, നിലവിൽ കോൺഗ്രസ്സ് സേവാദൾ സംസ്ഥാന സെക്രട്ടറിയും വള്ളിക്കുന്ന് നിയോജക മണ്ഡലം കർഷക കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സ്ഥാനവും ഐ എൻ ടി യു സി വള്ളിക്കുന്ന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനവും വഹിക്കുന്നുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സി സോൺ കലോത്സവത്തിൽ പി.കെ ലിയാനാ മെഹ്‌റിൻ ചിത്ര പ്രതിഭ പുരസ്‌കാരത്തിന് അർഹയായി.

TIRURANGADI
കൊണ്ടോട്ടി : ഇ എം ഇ എ കോളേജിൽ അരങ്ങേറുന്ന സി സോൺ കലോത്സവത്തിൽ ലിയാനാ മെഹ്‌റിൻ പി.കെ ചിത്ര പ്രതിഭ പുരസ്‌കാരത്തിന് അർഹയായി. കാർട്ടൂൺ ഒന്നാം സ്ഥാനം, പെൻസിൽ ഡ്രോയിങ് രണ്ടാം സ്ഥാനം, പെയ്ന്റിങ് വാട്ടർ കളർ മൂന്നാം സ്ഥാനം, ഓയിൽ പെയ്ന്റിങ് രണ്ടാം സ്ഥാനം തുടങ്ങിയ വിഭാഗങ്ങളിലെ വിജയമാണ് ലിയാനയെ ചിത്രപ്രതിഭയിലേക്ക് നയിച്ചത്. തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാന വർഷ ബിരുദത്തിന് പഠിക്കുന്നു. പാലച്ചിറമാട് മുഹമ്മദ് ഷാഫി പി കെ - ഫാരിഷ പി. കെ ദമ്പതിമാരുടെ മകളാണ്. എമിൻഷാ, ളാഹ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തിരൂരങ്ങാടി താലൂക്ക് ആശുപത്രി; ഡോക്ടറുടെ ക്രൂരത വിവരിച്ച്‌ കുട്ടികളുടെ രക്ഷിതാക്കള്‍

TIRURANGADI
ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് മുന്നില്‍ ഡോക്ടറുടെ ക്രൂരത വിവരിച്ച്‌ കുട്ടികളുടെ മാതാവ്. ഒരുവയസ്സുകാരന്‍ മുഹമ്മദ് ഷെഫിന്റെ മാതാവ് ഷക്കീല, ആറ് വയസ്സുകാരന്‍ റസന്റെ മാതാവ് ഉമ്മു ഉദൈഫ എന്നിവരാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ അടങ്ങുന്ന അഞ്ചംഘ സംഘത്തിന് മുന്നില്‍ ഡോക്ടറുടെ ക്രൂരത വിവരിച്ചത്. ഡോക്ടര്‍മാര്‍ക്കെതിരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍നിന്നും നിരന്തരം ഉയരുന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സംഘമാണ് ആശുപത്രിയിലെത്തിയത്. വെളിമുക്ക് ആലുങ്ങല്‍ സ്വദേശി മണക്കടവന്‍ ഷാഹുല്‍ ഹമീദ്-ഷക്കീല ദമ്ബതികളുടെ മകന്‍ ഒരു വയസ്സുള്ള മുഹമ്മദ് ഷെഫിനുമായി എട്ടാം തീയതി രാത്രി എട്ടോടെയാണ് ഇവര്‍ ആശുപത്രിയിലെത്തുന്നത്. വാതിലിനടയിയില്‍പ്പെട്ട് കൈവിരല്‍ മുറിഞ്ഞ് രക്തം ഒഴുകുന്ന തരത്തിലാണ് കുട്ടിയെ കൊണ്ടുവന്നത്. ഇവരോട് മുറിവ് കെട്ടുന്ന മുറിയിലേക്ക് ഇരിക്കാന്‍ പറഞ്ഞു. ഒമ്ബത് മണിയോടെയാണ് വേങ്ങര കൂരിയാട് സ്വദേശിയായ നൗ...

യൂത്ത്‌ലീഗ് ഉപവാസ സമരത്തിന് പിന്തുണയുമായി അബൂബക്കര്‍ സഖാഫി

TIRURANGADI
തിരൂരങ്ങാടി: ഡോക്ടര്‍മാരുടെ മനുഷ്യത്വ രഹിത പെരുപമാറ്റത്തിനെതിരെ മുസ്ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി നടത്തിയ ഏകദിന ഉപവാസത്തിന് പിന്തുണയുമായി അബൂബക്കര്‍ സഖാഫി. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് മുസ്ലിം ജമാഅത്ത് പ്രസിഡന്റായ അബൂബക്കര്‍ സഖാഫിയുടെ കമ്മിറ്റിയിലെ ജനറല്‍ സെക്രട്ടറിയായ അബൂബക്കര്‍ മുസ്ലിയാരുടെ മൃതദേഹമാണ് ഡോക്ടറുടെ അനാസ്ഥ കാരണം പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഏറെക്കാലമായി രോഗിയായിരുന്ന അബൂബക്കര്‍ മുസ്ലിയാര്‍ ഈ മാസം രണ്ടാം തിയ്യതി പുലര്‍ച്ചെയാണ് ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയതുമായി ബന്ധപ്പെട്ടുകൂടിയാണ് യൂത്ത്‌ലീഗ് ഉപവാസ സമരം നടത്തിയത്. എന്റെ സഹപ്രവര്‍ത്തകന് വേണ്ടി യൂത്ത്‌ലീഗ് നടത്തുന്ന സമരത്തലെത്തുക എന്നത് എന്റെ കടമയാണ്. അദ്ധേഹത്തോട് ഡോക്ടര്‍ കാണിച്ച ക്രൂരത ഇനി മാറ്റൊരാള്‍ക്കുമുണ്ടാകരുതെന്ന് പറഞ്ഞു കരയുകയായിരുന്നു സഖാഫി. സദസ...

കേക്ക് വിവാദത്തില്‍ പ്രതികരിച്ച്‌ സാദിഖലി ശിഹാബ് തങ്ങള്‍.

TIRURANGADI
ക്രിസ്മസ് കേക്ക് വിവാദത്തില്‍ പ്രതികരിച്ച്‌ സാദിഖലി ശിഹാബ് തങ്ങള്‍. ആരെങ്കിലും ക്ഷണിച്ചാല്‍ പോകുകയും തരുന്നത് ഭക്ഷിക്കുകയും ചെയ്യണം. കുഴിമന്തി തന്നെ വേണമെന്ന് പറയരുത്. ആരെയും വെറുപ്പിക്കേണ്ടതില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പക്വതയില്ലാത്ത വാക്കുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കരുതിയിരിക്കണം. ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും വേണ്ടിയാകരുത് സംസാരമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. മലപ്പുറം ചെമ്മാട്ട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി റൂബി ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുമുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ബന്ധങ്ങളുടെ കണ്ണി പൊട്ടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. കാര്യങ്ങളോട് വിവേകത്തോടെ പ്രതികരിക്കണം. പക്വതയില്ലാത്ത വാക്കുകള്‍ ഉണ്ടാക്കുന്ന പ്രത്യാ...

അബൂബക്കര്‍ മുസ്ലിയാരുടെ മരണം ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: മുസ്ലിം യൂത്ത്‌ ലീഗ്

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ജനുവരി 2 ന് പുലർച്ചെ മൂന്നിയൂര്‍ സ്വദേശി അബൂബക്കര്‍ മുസ്ലിയാര്‍ ചികില്‍സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തില്‍ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് തിരൂരങ്ങാടി പൊലീസിലും മനുഷ്യാവകാശ കമ്മീഷനും യൂത്ത്‌ലീഗ് പരാതി നല്‍കും. പുലര്‍ച്ചെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ച അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ജീവനുണ്ടായിരുന്നെന്നും വീല്‍ ചെയറിലാണ് അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചതെന്നും ബെഡ്ഡില്‍ കിടത്തിയ ശേഷം നഴ്സിനെയും റസ്റ്റ് റൂമിൽ ഉറക്കത്തിലായിരുന്ന ഡോക്ടറെയും വിളിച്ചു വന്നപ്പഴേക്കും രോഗി മരിച്ചതെന്നും ആ സമയത്ത് സെക്യൂരിറ്റി ജീവനക്കാരാനായിരുന്ന ഹംസ പ്രാദേശിക ചാനലിനും മറ്റു മാധ്യമങ്ങളോടും നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. രോഗിയെ ആ...

മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു.

TIRURANGADI
തിരൂരങ്ങാടി: മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി. കെ. നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് - നസീമ എന്നിവരുടെ മകനും തിരൂരങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8 മണിക്ക് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. ഇവർ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഇതിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ശബ്ദം കേട്ട് വീട്ടുകാർ വന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖബറടക്കം തിരൂരങ്ങാടി വലിയ പള്ളിയിൽ സഹോദരി ഹിബയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ത്യക്കുളം പള്ളിപ്പടി ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ല: ബസ് ഓണര്‍മാരെ വിളിച്ചുവരുത്തി ജോ: ആര്‍ ടി ഒ

TIRURANGADI
തിരൂരങ്ങാടി: ബസ്സുകൾ സ്റ്റോപ്പിൽ നിറുത്താത്തത് കാരണം വിദ്യാർഥികൾ വലയുന്നതായി മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി ( മാപ്സ്) തിരൂരങ്ങാടി ജോ. ആർ.ട്ടി ഒ ക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് ഓണർ മാരെയും പരാതിക്കാരനെയും തിരൂരങ്ങാടി ജോ. ആർടിഒ ഓഫീസിൽ വിളിച്ചുവരുത്തി ഹിയറിങ് നടത്തുകയും. ബസ് ഷോപ്പിൽ നിർത്താത്തത് പെർമിറ്റ് കട്ടാക്കുന്നത് അടക്കമുള്ള ലംഘനമാണെന്നും ബസ്സുകൾ നിർബന്ധമായും സ്റ്റോപ്പുകളിൽ നിർത്തണമെന്നും അല്ലാത്തപക്ഷം നടപടിയെടുമെന്നും പറഞ്ഞു. ബസ്' മാനേജർമാർ പറഞ്ഞത് പരപ്പനങ്ങാടിയിൽ നിന്നും ബസ് എടുത്താൽ മൂന്ന് സ്റ്റോപ്പ് കഴിയുമ്പോഴേക്കും ബസ്സുകൾ സ്കൂൾ കുട്ടികളെ കൊണ്ട് നിറയുകയാണെന്നും . കുട്ടികൾ വീണ്ടും തള്ളിക്കയറിയാൽ ബസ്സിൽ നിന്നും വീഴാൻ സാധ്യതയുള്ളതിനാലാണ് നിർത്താത്തതാണെന്നും ബോധിപ്പിച്ചു. ജോ. ആർ ടി ഒ ശ്രീ വിനു കുമാർ, മാപ്സ് ജില്ലാ സെക്രടറി അബ്ദുറഹീം പൂക്കത്ത്, പരാതിക്കാസ്പദമായ...

തിരൂരങ്ങാടി ഗവ: ഹയർ സ്കൂൾ ‘ശുചിത്വം സുകൃതം’ സമ്പൂർണ്ണ ശുചിത്വ വിദ്യാലയമായി പ്രഖ്യാപിച്ചു

TIRURANGADI
തിരൂരങ്ങാടി : ശുചിത്വം സുകൃതം പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ ശുചിത്വ വിദ്യാലയമായി തിരൂരങ്ങാടി ഗവ : ഹയർസെക്കൻഡറി സ്കൂൾ. തിരുരങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ സി പി പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സ്കൂൾ സമ്പൂർണ്ണ ശുചിത്വ വിദ്യാലയമായി പ്രഖ്യാപിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ സുഹ്റാബി സി പി, നഗരസഭ ക്ലീൻ സിറ്റി മാനേജർ പ്രകാശ് പി കെ, എസ്എംസി ചെയർമാൻ അബ്ദുൽ റഹീം പൂക്കത്ത്, പ്രിൻസിപ്പൽ ലിജോ ജെയിംസ്, സ്കൂൾ ലീഡർ റിൻഷിദ ശഹീദ കെ പി, വിദ്യാർത്ഥി പ്രതിനിധിയായി ഹിഷാം റിഷാൻ, ഹെഡ്മിസ്ട്രസ് മിനി കെ കെ എന്നിവർ സംസാരിച്ചു, ശുചിത്വവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് പ്രോഗ്രാമിൽ വിജയിയായ നഷ് വ തെക്കിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സമ്മാന വിതരണവും നടത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ...

നാരങ്ങ അല്ലി തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

TIRURANGADI
വള്ളിക്കുന്ന്: കോടക്കാട് കൂട്ടുമൂച്ചിയില്‍ മധുരനാരങ്ങയുടെ അല്ലി തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. കോലാക്കല്‍ സാദിഖിന്റെയും ഫൗസിയയുടെയും ഏക മകള്‍ അലിഷ്ബ സാദിഖ്‌ ആണ് മരിച്ചത്. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വോയിസ്‌ ഓഫ് ഡിസേബിൽഡ് കുടുംബ സംഗമവും ഭിന്നശേഷി ദിനാചാരണവും സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: വോയിസ്‌ ഓഫ് ഡിസേബിൽഡ് തിരുരങ്ങാടി ബ്ലോക്ക് കുടുംബ സംഗമവും ഭിന്നശേഷി ദിനാചാരണവും കൊടിഞ്ഞി തിരുത്തി GLP സ്കൂളിൽ വച്ചു നടന്നു. നൗഷാദിന്റെ അധ്യക്ഷതയിൽ തിരുരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി സാജിത ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ എല്ലാ ഭിന്നശേഷിക്കാരെയും ഒരേ കുടകീഴിൽ ചേർത്തി നിർത്തി അവർക്കു വേണ്ടിയുള്ള എന്ന് പ്രസിഡന്റ് വ്യക്തമാക്കി അവകാശങ്ങളും ആവശ്യങ്ങളും ആനുകൂല്യങ്ങളും നേടി കൊടുക്കുന്നതിനും എല്ലാ സ്സപ്പോർട്ടും ബ്ലോക്കിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും കുടുംബത്തിലെ ഒറ്റപ്പെടുത്തലുകൾ സമൂഹത്തിലെ അവഗണനകൾ ഭാവിയിൽ ജീവിതം എന്താകും എന്ന ആശങ്കയിൽ ഭിന്നശേഷിക്കാരായ മക്കളെ കൊന്നു ആത്മഹത്യ ചെയ്യുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരുന്നു. അത് വേദനാ ജനകവും ആശങ്കഭരവും ആണെന്ന്. സ്വാഗത പ്രസംഗം നടത്തിയ ശിഹാബ് ഓർമ്മപ്പെടുത്തിനന്നമ്പ്ര പഞ്ചായത്തിൽ ബഡ്‌സ് സ്കൂളും റീഹാബിലേഷൻ സെന്ററും തുടങ്ങാൻ വേണ്ട നടപടി പഞ്ചായത്ത...

പുതു ചരിത്രം കുറിക്കാൻ ഏ ആർ നഗറിന്റെ മണ്ണ് ഒരുങ്ങുന്നു

TIRURANGADI
ഏ ആർ നഗർ | സാമൂഹിക സാംസ്‌കാരിക ജനോപകാര പ്രവർത്തന മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ കാലത്തോളമായി പ്രർത്തിച്ചു വരുന്ന മലപ്പുറം ജില്ലയിലെ ഏ ആർ നഗർ ഗ്രാമ പഞ്ചായത്തിലെ ഫന്റാസ്റ്റിക് ആർട്സ് & സ്പോർട്സ് ക്ലബ് പുതിയങ്ങാടി ഈ വരുന്ന 29ന് ഞായറാഴ്ച വി എ ആസാദ് സാഹിബ് സ്മാരക സ്റ്റേഡിയം ചെണ്ടപ്പുറായയിൽ 19-ാമത് അഖില കേരള സെവൻസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ഏ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് ഏപി, പഞ്ചായത്ത് വാർഡ് മെമ്പർമാരായ സൈതലവി കോയ ഇകെ, ലൈല പുല്ലൂണി, ഫന്റാസ്റ്റിക് പുതിയങ്ങാടി രക്ഷാധികാരി സമീർ ബാവ പി, പ്രസിഡന്റ് അർഷാദ് പി, സെക്രട്ടറി ഫഹദ് പിടി, പ്രവാസി സെക്രട്ടറി സിറാജ് പികെ, ജോ: സെക്രട്ടറി ജുമീൽ കെടി, മെമ്പർമാരായ സുഹൈൽ കെപി, ഷഹീം, ഫൈസൽ കൂനാരി എന്നിവർ ചേർന്ന് നടത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോ...

MTN NEWS CHANNEL

Exit mobile version