അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്റെ കീഴിൽ തിരൂരങ്ങാടി തൃക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന പത്താം ക്ലാസ് തുല്യതാ പഠന കേന്ദ്രത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. തിരൂരങ്ങാടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ റിഫ ഫത്താഹ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച കേന്ദ്രത്തിലെ മുതിർന്ന പഠിതാക്കളായ ലീലാവതിയെയും ബേബി ഷാഹിനയെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. നഗരസഭ കൗൺസിലർ എം.എൻ. റജുല അധ്യക്ഷത വഹിച്ച യോഗത്തിൽ, ‘നവകേരളവും വനിതകളും’ എന്ന വിഷയത്തിൽ നോഡൽ പ്രേരക് എ. സുബ്രഹ്മണ്യൻ ക്ലാസ് എടുത്തു. ചടങ്ങിൽ എൻ.പി. ഗീത, വി.പി. വിജയശ്രീ, കെ. മുംതാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പഠിതാക്കളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം വനിതാ ദിനാചരണത്തെ ശ്രദ്ധേയമാക്കി.
