Tuesday, March 10News That Matters

അഡ്വ. ധന്യ വി.പി.ക്ക് അഡ്വ. കെ. ഭാസ്കരൻ നായർ ഫൗണ്ടേഷൻ പുരസ്കാരം

2026-ലെ അഡ്വ. കെ. ഭാസ്കരൻ നായർ ഫൗണ്ടേഷൻ ക്യാഷ് അവാർഡിനും സ്വർണ്ണ മെഡലിനും അഡ്വ. ധന്യ വി.പി. അർഹയായി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാരിൽ നിന്നും ധന്യ പുരസ്കാരം ഏറ്റുവാങ്ങി. കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്നും ബി.ബി.എ. എൽ.എൽ.ബി (BBA LLB) ബിരുദത്തിന് ഉന്നത റാങ്ക് കരസ്ഥമാക്കിയ മികവിനാണ് ഈ അംഗീകാരം ലഭിച്ചത്. പഠനരംഗത്തെ മികച്ച പ്രകടനത്തിനുള്ള ഈ പുരസ്കാരം ധന്യയുടെ അഭിഭാഷക ജീവിതത്തിലെ വലിയൊരു നേട്ടമായി മാറി. ചൂലൂർ പാലക്കാടി പൈങ്കടവത്ത് ഇല്ലത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണൻ മാസ്റ്ററുടെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും മകളാണ് ധന്യ. ഈ അഭിമാന നേട്ടത്തിൽ ധന്യയെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version