Monday, March 2News That Matters

ഭിന്നശേഷി കുട്ടികൾക്കായി ‘ഒരുമയിൽ ഒരിടം’; നന്നമ്പ്രയിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ ശാരീരിക-ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ‘ഒരുമയിൽ ഒരിടം’ കൂട്ടായ്മയ്ക്ക് രൂപം നൽകി. വോയിസ് ഓഫ് ഡിസേബിൾഡ് നന്നമ്പ്ര, ലെവൽ മൂഞ്ചാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലെവൽ മൂഞ്ചാടി ക്ലബ്ബിൽ വെച്ചാണ് രൂപീകരണ യോഗം നടന്നത്. കുട്ടികളുടെ കലാ-കായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനൊപ്പം അവർക്ക് ആവശ്യമായ തെറാപ്പി സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ കൂട്ടായ്മ മുൻഗണന നൽകും. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ പുരോഗതിക്കായി വിപുലമായ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് വോയിസ് ഓഫ് ഡിസേബിൾഡ് നന്നമ്പ്ര സെക്രട്ടറി റസീന ടീച്ചർ അറിയിച്ചു. രൂപീകരണ യോഗത്തിൽ സംഘടനയുടെ പ്രസിഡന്റ് നൗഷാദ്, ലെവൽ മൂഞ്ചാടി പ്രസിഡന്റ് സലിം, സെക്രട്ടറി ജംഷീ, ജോയിന്റ് സെക്രട്ടറി ഇബ്രാഹിം, എക്സിക്യൂട്ടീവ് അംഗങ്ങളായ മുസ്തഫ, റസാഖ് ഹാജി തുടങ്ങി നിരവധി പേർ സംബന്ധിച്ചു. പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version