ഇരുമ്പുചോല എ.യു.പി സ്കൂളിൽ നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
എ.ആർ. നഗർ: ഇരുമ്പുചോല എ.യു.പി സ്കൂളിൽ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ജി. സുഹറാബി നിർവ്വഹിച്ചു. കെ.പി.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി പി. അബ്ദുല്ലത്തീഫ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സി. അർഷദ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ സി. സുലൈഖ, സി. നജീബ്, എം. ശശീന്ദ്രൻ, എൻ. നജീമ, എ. സുഹറ, എം. ഫസീല, നുസൈബ കാപ്പൻ, സി. ശബാന, വി. സലീന, താഹിറ, ഇ.കെ. ബബില ഫർസാന, ഫാത്തിമ മിന്ന, ആയിശാബി, ഫഹദ് തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...



















