Saturday, July 25News That Matters
Shadow

ഡ്രൈനേജിൽ കക്കൂസ് മാലിന്യം തള്ളി; മലിനജലം പാടത്തേക്ക് ഒഴുകി നെൽകൃഷി നശിച്ചു

മൂന്നിയൂർ: മൂന്നിയൂർ ഗ്രാമപഞ്ചായത്ത് 22-ാം വാർഡിൽ പടിക്കൽ ഈങ്ങലത്ത്–പെരുമ്പിലാവ് ഇടവഴിക്ക് സമീപം ദേശീയപാതയുടെ വശത്തെ ഡ്രൈനേജിൽ അജ്ഞാതർ കക്കൂസ് മാലിന്യവും മണ്ണെണ്ണയും തള്ളി. ഡ്രൈനേജിലൂടെ ഒഴുകിയെത്തിയ ഈ മലിനജലം സമീപത്തെ പാടത്തേക്ക് വ്യാപിച്ചതിനെ തുടർന്ന് നെൽകൃഷിക്ക് നാശനഷ്ടം സംഭവിച്ചു. വിവരമറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള രവീന്ദ്രൻ, വാർഡ് അംഗം അഷ്റഫ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദീപ്തി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെയും ദേശീയപാതയിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും, മാലിന്യം തള്ളിയവരെ കണ്ടെത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ഡ്രൈനേജുകളിലും പൊതുസ്ഥലങ്ങളിലും മനുഷ്യവിസർജ്യവും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് പൊതുജനാരോഗ്യത്തിനും കൃഷിക്കും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് പഞ്ചായത്ത് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL