Sunday, August 23News That Matters
Shadow

സ്വാതന്ത്ര്യത്തിന്റെ സന്ദേശവുമായി ഓറിയന്റൽ എച്ച്.എസ്.എസ്.

തിരൂരങ്ങാടി: ദേശീയബോധത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും സന്ദേശമുയർത്തി തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം പ്രൗഢമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ കെ. കെ. ഉസ്മാൻ മാസ്റ്റർ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മുനീർ താനാളൂർ അധ്യക്ഷത വഹിച്ചു.സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളും ഉത്തരവാദിത്വങ്ങളും പുതുതലമുറ തിരിച്ചറിയണമെന്ന് ചടങ്ങിൽ ഓർമിപ്പിച്ചു. രാജ്യസ്നേഹം, ഭരണഘടനാ മൂല്യങ്ങളോടുള്ള ആദരം, സഹിഷ്ണുത, സാമൂഹിക സേവനം, പരസ്പര ബഹുമാനം എന്നിവ വിദ്യാർത്ഥികളുടെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും സന്ദേശം നൽകി.എൻ.എസ്.എസ്. വളണ്ടിയർമാരും സ്കൗട്ട് വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. ദേശീയഗാനം, ദേശഭക്തിഗാനം എന്നിവയ്ക്കു പുറമെ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്കൂൾ ക്യാമ്പസ് ശുചീകരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ടി. വി. ആയിഷാബി സ്വാഗത പ്രസംഗം നടത്തി. സ്കൗട്ട് മാസ്റ്റർ പി. അബ്ദുസ്സമദ് നന്ദി പറഞ്ഞു. പി. ഇസ്മായിൽ, ഷംസുദ്ദീൻ കാനാഞ്ചേരി, എം. മുഹമ്മദ് ഷാഫി മാസ്റ്റർ, വി. പി. ബഷീർ, പി. ഫഹദ്, വി.പി. മൊയ്തീൻ അധ്യാപക വിദ്യാർത്ഥികളായ എ.സി. ഉമ്മുകുൽസു , കെ. ഷിനു ഷഹന , ടി.ബിൻസി, കെ.ടി. ഹസനത്ത് എന്നിവർ സംസാരിച്ചു.സ്വാതന്ത്ര്യം അവകാശത്തിനൊപ്പം ഉത്തരവാദിത്വവുമാണെന്നും രാജ്യത്തിന്റെ നന്മയ്ക്കായി പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പൗരന്മാരായി വിദ്യാർത്ഥികൾ വളരണമെന്നും ആഹ്വാനം ചെയ്താണ് പരിപാടികൾ സമാപിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL