
തിരൂരങ്ങാടി: പൈപ്പ് ലൈൻ പ്രവൃത്തിക്കായി റോഡ് കുഴിച്ചതിനെ തുടർന്ന് പന്താരങ്ങാടി–പാറപ്പുറം റോഡ് പൂർണ്ണമായും ചെളിക്കുളമായി മാറി. ഇന്നലെ രാത്രിയിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ചതെന്നാണ് വിവരം. റോഡിൽ വലിയ തോതിൽ ചെളിയും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കും ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത ദുരവസ്ഥയാണ് നിലവിലുള്ളത്. റോഡിന്റെ നിലവിലെ ശോചനീയാവസ്ഥ നാട്ടുകാർക്കും യാത്രക്കാർക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പൈപ്പ് ലൈൻ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്നും, പ്രവൃത്തി പൂർത്തിയായ ഉടൻ റോഡ് മുൻകാല സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ തിരൂരങ്ങാടി നഗരസഭയ്ക്ക് പരാതി നൽകി. മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത്, അഷറഫ് മനരിക്കൽ, പി.പി. സുബൈർ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിലാണ് അധികൃതർക്ക് പരാതി നൽകിയത്. ജനങ്ങളുടെ യാത്രാദുരിതം ശാശ്വതമായി പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
