
കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കാർഷിക ഓണച്ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ ഓണച്ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഹുസൈൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റൂഫിയ ചോല, നെടുമ്പള്ളി സൈതു, ഷീന അനൂപ്, കൃഷി ഓഫീസർ ബബിത, ജനപ്രതിനിധികളായ നൗഷാദ് ചേറൂർ, സമീർ പുള്ളാട്ട്, ടി.കെ. റഷീദ്, അരക്കിങ്ങിൽ ഉണ്ണികൃഷ്ണൻ, മങ്ങാട്ടിൽ അബ്ദുല്ലത്തീഫ്, എ. ഉമ്മുസൽമത്ത്, വി.ടി. രഹിയാനത്ത്, എം. ശംസിയ, എം.വി. ഗൗരി, സുബൈദ, പി.പി. മുജീബ്, ടി.കെ. കുഞ്ഞാഹാലസ്സൻ, അബ്ദുറഹിമാൻ പള്ളിയാളി, മുബീന തൈക്കണ്ടി, കൃഷി അസിസ്റ്റന്റ് സലിം ഷാ, അബ്ദുള്ളക്കോയ തങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
