
തിരൂരങ്ങാടി: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് സ്തുത്യർഹ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് വളണ്ടിയർമാർക്ക് ആദരവ്. ഇതിനൊപ്പം എൻ.എസ്.എസ് യൂണിറ്റിന്റെ പാലിയേറ്റീവ് ഹോം കെയറിലേക്ക് ആവശ്യമായ വീൽചെയറുകളും വാക്കറുകളും വിതരണം ചെയ്തു. “സേവനമാണ് മഹത്തായ കരുണ, കരുണയുടെ കൈകളിൽ ജീവന്റെ പ്രകാശം” എന്ന സന്ദേശമുയർത്തി സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് തിരൂർ ഡി.വൈ.എസ്.പി സുനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി രക്ഷാധികാരി ഡോ. എം.എ കബീർ അധ്യക്ഷത വഹിച്ചു. പി.എസ്.എം.ഒ കോളേജ് മാനേജർ എം.കെ ബാവ മുഖ്യാതിഥിയായി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വിവിധ ഘട്ടങ്ങളിൽ സേവനം അനുഷ്ഠിച്ച എൻ.എസ്.എസ് വളണ്ടിയർമാർക്ക് ചടങ്ങിൽ പ്രശസ്തി പത്രം നൽകി ആദരിച്ചു. എൻ.എസ്.എസ് യൂണിറ്റിന് വീൽ ചെയർ നൽകിയ മൂന്നിയൂർ അരീപറ പൂളക്കൽ ഭഗവതി ക്ഷേത്ര ട്രസ്റ്റികളായ പുന്നശ്ശേരി അയ്യപ്പൻ, പുന്നശ്ശേരി മനീഷ്, പരിപാടിയിൽ ഗാനവിരുന്നൊരുക്കിയ ബി. മ്യൂസിക് പരപ്പനങ്ങാടി, പങ്കെടുത്തവർക്ക് ഗിഫ്റ്റുകൾ നൽകിയ ‘കിടിലൻ ഡോട്ട് കോം’ എന്നിവർക്കുള്ള ഉപഹാരങ്ങളും ഡി.വൈ.എസ്.പി വിതരണം ചെയ്തു. കോളേജ് മുൻ പ്രിൻസിപ്പൽ നിസാമുദ്ദീൻ, പ്രോഗ്രാം ഓഫീസർമാരായ ഡോ. നൗഫൽ, ഡോ. റഊഫ്, ഡോ. വി.പി ശബീർ, അലി അക്ഷദ് എം, സലാം ഹാജി മച്ചിങ്ങൽ, പ്രൊഫ. സലീന, സമീറ കൊളപ്പുറം, ജംഷി കൂട്ടായി, എൻ.എസ്.എസ് ലീഡർ അഫ്‌ലഹ് എന്നിവർ പ്രസംഗിച്ചു. അഷ്റഫ് കളത്തിങ്ങൽ പാറ സ്വാഗതവും അക്ഷയ് നന്ദിയും പറഞ്ഞു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
