Monday, August 24News That Matters
Shadow

കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ഓണച്ചന്തയ്ക്ക് തുടക്കമായി

കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത ആരംഭിച്ചു. രണ്ട് കേന്ദ്രങ്ങളിലായി ആറു ദിവസങ്ങളിലായാണ് ഓണച്ചന്ത നടക്കുന്നത്. ചന്തയുടെ ഔപചാരികമായ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുളിക്കൽ സമീറ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈൻ കാര്യവട്ടത്ത് അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈതു, ഷീന അനൂപ്, പഞ്ചായത്ത് മെമ്പർമാരായ നൗഷാദ് ചേറൂർ, ലത്തീഫ് മാങ്ങാട്ടിൽ, യു. സക്കീന, അരക്കിങ്ങൾ ഉണ്ണികൃഷ്ണൻ, എ. ഉമ്മുസൽമത്ത്, വി.ടി. രഹിയാനത്ത് എന്നിവർ സംബന്ധിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ അനില, വൈസ് ചെയർപേഴ്സൺ മുംതാസ് ടി.പി, എം.ഇ കൺവീനർ ബേബി സജ്‌ന, അടിസ്ഥാന വികസന കൺവീനർ മുഹ്സിന, എസ്.ഡി അനിത, ഖൈറുന്നീസ, ലിൻസി, നയന, ഷിൻസി, സുചിത്ര, പ്രിൻസി, രജിത, സൗമ്യ, സിമി, സാവിത്രി, രമ്യ, എം.ഇ.സി സൂര്യ, അഗ്രി സി.ആർ.പി ഉമ്മുകുൽസു, എ.എച്ച് ആർ.പി ശ്രീജിത, ലോകോസ് ആർ.പി, ലിഖ, ചൈതന്യ, വിജില, അനുഷ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL