ഏ ആർ നഗർ: ഇരുമ്പുചോല യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണവും ബലിപെരുന്നാൾ ആഘോഷവും സമുചിതമായി സംഘടിപ്പിച്ചു. അമ്മയോടൊപ്പം തൈനടൽ,അക്ഷരമരം ഒരുക്കൽ,പരിസ്ഥിതി നടത്തം എന്നിവ നടന്നു.പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ആശംസ കാർഡുകൾ തയ്യാറാക്കൽ,മൈലാഞ്ചിയിടൽ മത്സരം എന്നിവ നടന്നു.പരിപാടികൾ സ്കൂൾ പ്രധാനധ്യാപിക ജി.സുഹ്റാബി ഉദ്ഘാടനം ചെയ്തു.നുസൈബ കാപ്പൻ പരിസ്ഥിതി ദിന സന്ദേശം നൽകി.ഒന്നാം ക്ലാസിലെ കുരുന്നുകളുടെ നേതൃത്വത്തിൽ നടന്ന ചോല കാണൽ നടത്തം ആവേശമായി. ശിഫാ സീനത്ത്,എൻ. നജ്മ , തസ്ലീമ , സമിയ്യ, സി.എച്ച് മുനീറ, സി. അർഷദ് എന്നിവർ നേതൃത്വം നൽകി.വിജയികൾക്ക് വി.എസ് അമ്പിളി,എം. ഫസീല, പി. ഇസ്മായിൽ,പി.ടി അനസ്, കെ.ടി അഫ്സൽ,തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.