Thursday, September 18News That Matters

പത്മശ്രീ റാബിയക്ക് ജൻമനാട്ടിൽ സ്മാരകം ഉണ്ടാക്കണം.

തിരൂരങ്ങാടി:സാക്ഷരതാ പ്രസ്ഥാനത്തിലൂടെയും ചലനം എന്ന വേദിയിലൂടെ ഭിന്നശേ ശേഷി – സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും കേരളത്തിന്റെ അഭിമാനവും രാജ്യം പത്മശ്രീയും ഇന്ത്യൻ യൂത്ത് അവാർഡും നൽകി ആദരിക്കുകയും യു.എൻ അവാർഡിലൂടെ രാജ്യത്തിന്റെ അഭിമാനം അന്താരാഷ്ട്ര വേദിയിലെത്തിക്കുകയും ചെയ്ത പത്മശ്രീ കെ.വി. റാബിയക്ക് ജൻമനാട്ടിൽ ഉചിതമായ സ്മാരകം ഉണ്ടാക്കണമെന്ന് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ആവശ്യപ്പെട്ടു.
തന്റെ പരിമിതികൾക്കപ്പുറത്ത് നിന്ന് വീൽചെയറിലിരുന്ന് കൊണ്ട് മാതൃകാ പ്രവർത്തനങ്ങളായിരുന്നു അവർ നടത്തിയിരുന്നത്. അവരുടെ ജീവചരിത്രം പാഠപുസ്തകമാക്കിയതുൾപ്പെടെ എടുത്ത് പറയേണ്ടതാണ്. രോഗപീഠകൾ ഒട്ടേറെ ഉണ്ടായിട്ടും എഴുത്തുത്തും വായനയും വിദ്യാഭ്യാസ -സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഏറെ സജ്ജീവമായിരുന്നു റാബിയ.
ഒട്ടേറെ അവാർഡുകളും പുരസ്കാരങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ വീടിനോട് ചേർന്ന് പ്രത്യേകം പണിത കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രവർത്തനം . സാക്ഷരതാ പ്രവർത്തനം, കുട്ടികൾക്ക് ട്യൂഷൻ, ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം, നിരാശ്രയരായ സ്ത്രീകൾക്ക് വേണ്ടിയുള്ള ശാക്തീകരണ പ്രവർത്തനം എല്ലാം ഇവിടെയായിരുന്നു . ഒട്ടേറെ ശേഷിപ്പുകൾ ബാക്കിയാക്കിയാണ് അവർ വിട പറഞ്ഞിരിക്കുന്നത്.
കെ.വി. റാബിയയുടെ ഓർമ്മകളും പ്രവർത്തനങ്ങളും ഭാവി തലമുറക്ക് പഠന വിധേയമാക്കുവാനും ഓർമ്മകൾ നിലനിർത്തുന്നതിനും വേണ്ടി റാബിയയുടെ പ്രവർത്തന കേന്ദ്രമായിരുന്ന വീടിനോട് ചേർന്ന കെട്ടിടം റാബിയ സ്മാരക മ്യൂസിയമാക്കി അവരുടെ ശേഷിപ്പുകൾ സംരക്ഷിച്ച് നിലനിർത്തുന്നതിനും ഭാവി തലമുറക്ക് കാണുവാനും പഠിക്കുവാനും ഉതകുന്ന ഉചിതമായ സ്മാരകം ആക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ മുഖ്യമന്ത്രി പിണറായി വിജയൻ , സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ,ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ , ന്യൂനപക്ഷ-കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ എന്നിവർക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version