കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയിൽ പതങ്കയത്ത് ഇരവഞ്ഞിപുഴയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി തൂലിക്കൽ അബ്ബാസിന്റെ മകൻ റെമീസ് ഷെഹഷാദ് (20) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെ പത്തംഗ സംഘം 5 ബൈക്കുകളിൽ ആണ് ഇവിടേക്ക് എത്തിയത്. രക്ഷാപ്രവർത്തനം നടത്തി ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കടലുണ്ടിയിലെ പെട്രോൾ പമ്പ് ജീവനക്കാരനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.