Thursday, September 18News That Matters

ലഹരി വിരുദ്ധ ബോധവല്‍ക്കരണവും ലഹരിവിരുദ്ധ കൂട്ട പ്രതിജ്ഞയും സംഘടിപ്പിച്ചു.

മലപ്പുറം: മുണ്ടക്കോട് മസ്ജിദുല്‍ ഹുദാ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘നാടിനെ ലഹരി മുക്തമാക്കാന്‍ നമുക്കൊരു മിക്കാം’ എന്ന ആശയം മുന്‍നിര്‍ത്തി മീനാര്‍കുഴി എം.ഇ. എ ഓഡിറ്റോറിയത്തില്‍ വെച്ച് ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും ലഹരിക്കെതിരെയുള്ള കൂട്ട പ്രതിജ്ഞയും സംഘടിപ്പിച്ചു.മഹല്ല് പ്രസിഡന്റ് പി.സി.എച്ച് മാനു മുസ്ല്യാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മഹല്ല് ഖത്തീബ് അസ്ലം ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു.പെരിന്തല്‍മണ്ണ എക്‌സൈസ് ഓഫീസിലെ പി.എസ് പ്രസാദ് ‘ലഹരിയുടെ കാണാപ്പുറങ്ങള്‍’ എന്ന വിഷയവും ഗ്രന്ഥകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ എം.പി. ഫൈസല്‍ വാഫി കാടാമ്പുഴ ‘ലഹരി എന്ന അധാര്‍മ്മികത’ എന്ന വിഷയവും അവതരിപ്പിച്ചു. ഡോ .എം.ഉസ്മാന്‍ ലഹരിവിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. മഹല്ല് ജനറല്‍ സെക്രട്ടറി എം.ഉമ്മര്‍, സെക്രട്ടറിമാരായ അജ്മല്‍ .ടി, അബ്ദുള്ള.എന്‍, അബ്ദുള്ള. വി., വൈസ് പ്രസിഡന്റ് കൂളത്ത് അബ്ബാസ് ഹാജി, ട്രഷറര്‍ ടി.പി.അബു ഹാജി, മെമ്പര്‍ തറയില്‍ മൊയ്തീന്‍ ഹാജി, എം.ഇ.എ കണ്‍വീനര്‍ ടി.റസാഖ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version