Monday, May 25News That Matters

കേരള മാപ്പിള കലാ അക്കാദമി ഉത്തരമേഖലാ സംഗമം കോഴിക്കോട്ട് നടന്നു

കോഴിക്കോട്: കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ ഉത്തരമേഖലാ സംഗമം കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ പ്രൗഢമായി നടന്നു. ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ഭാരവാഹികളും ചാപ്റ്റർ പ്രതിനിധികളുമാണ് സംഗമത്തിൽ പങ്കെടുത്തത്. അക്കാദമിയുടെ അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തന കർമ്മപദ്ധതി ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് വടകര അവതരിപ്പിച്ചു. ലൂക്മാൻ അരീക്കോട് സംഘാടന വിഷയത്തിൽ അവതരണം നടത്തി.​റംസാൻ ക്വിസ് മത്സരത്തിൽ വിജയികളായ ബെനസീർ ബീഗം, നാസർ കാക്കാടംപുറം, സാബി തെക്കേപ്പുറം, യാക്കൂബ് മമ്പാട് എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വിവിധ ജില്ലകളിലെ പ്രവർത്തന റിപ്പോർട്ടുകൾ അബ്ദുള്ള പടന്ന, നാസർ മാങ്ങാട്, അബ്ദുള്ള മാസ്റ്റർ മുട്ടിൽ, അഷ്‌റഫ് കൊടുവള്ളി, ഹസീബ് റഹ്മാൻ, ബാലകൃഷ്ണൻ ചളവറ എന്നിവർ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആരിഫ് കാപ്പിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിവിധ സംസ്ഥാന ഭാരവാഹികളും ചാരിറ്റി വിംഗ് പ്രതിനിധികളും സംബന്ധിച്ചു. സംഗമത്തോടനുബന്ധിച്ച് യൂസഫ് കട്ടത്തടുക്ക, ഹഫ്‌സത്ത് തിരൂർ, ഇസ്ഹാഖ് കുരിക്കൾ എന്നിവർ അവതരിപ്പിച്ച ഇശൽ വിരുന്നും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version