Sunday, July 26News That Matters

മാൻപവ്വർ സർവ്വീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നടത്തി.

ഹോം നേഴ്‌സിംഗ്, പ്ലെയ്‌സ്‌മെൻ്റ്, ലേബർ കോൺട്രാക്ട് തുടങ്ങിയ സേവനങ്ങൾ നൽകുന്ന സ്ഥാപന ഉടമകളുടെ സംഘടനയായ മാൻപവ്വർ സർവ്വീസേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനം തൃപ്പൂണിത്തുറയിൽ വെച്ച് പ്രൗഢമായി നടന്നു. ഗാർഹിക തൊഴിലാളികൾക്കും, തൊഴിലാളികളെ സർവീസ് ചെയ്യുന്ന സ്ഥാപന ഉടമകൾക്കും അനുബന്ധ ജീവനക്കാർക്കും ക്ഷേമ പെൻഷനും മറ്റ് ആനുകൂല്യങ്ങളും അടിയന്തിരമായി നടപ്പിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രധാന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കി. തൃപ്പൂണിത്തുറ എൻ.എം ഓഡിറ്റോറിയത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.ഡി ഹരിദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം കെ.ജെ മാക്സി എം.എൽ.എ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ മുൻ സെക്രട്ടറി ആർ. അജയകുമാറിൻ്റെ നിര്യാണത്തിൽ യോഗം ആദരവോടെ അനുശോചനം രേഖപ്പെടുത്തി. ചടങ്ങിൽ വെച്ച് മേഖലയിലെ മുതിർന്ന സ്ഥാപന ഉടമകളെയും മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെയും ആദരിക്കുകയുണ്ടായി. സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ബേബി, ട്രഷറർ പി.വി രഞ്ചൻ, വൈസ് പ്രസിഡൻ്റ് പി.പി ജോസ്, തമ്പി അമ്പലത്തിങ്കൽ, കെ. റഷീദ, ജേക്കബ് തൊഴുപ്പാടൻ, പി. രാജേഷ്, ജോയി കെ. ജോർജ്, അജിത് വിജയൻ, ബിന്ദു രാജൻ, ഇ.ആർ രമേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version