Monday, June 22News That Matters

ജെസിബി കഴുകുന്നതിനിടെ മോട്ടോറില്‍ നിന്ന് ഷോക്ക് അടിച്ച്‌ യുവാവിന് ദാരുണാന്ത്യം

പാലക്കാട് തൃക്കടീരിയില്‍ ജെസിബി കഴുകുന്നതിനിടെ മോട്ടോറില്‍ നിന്ന് ഷോക്ക് അടിച്ച്‌ യുവാവിന് ദാരുണാന്ത്യം. വീരമംഗലം ഒടുവങ്ങാട്ടില്‍ അബൂബക്കർ സിദ്ദീഖാണ്(33) മരിച്ചത്. തൃക്കടീരി ബിഇഎം സ്കൂളിന് സമീപത്ത് വെച്ച്‌ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.ജെസിബി കഴുകുന്നതിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. മൃതദേഹം ചെറുപ്പുളശ്ശേരി മാങ്ങോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version