ഊരകം: വായനാദിനാചരണത്തിന്റെ ഭാഗമായി ഊരകം അത്താണികുണ്ട് അംഗനവാടിയിൽ വനിതകൾക്കായി വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രദേശത്തെ നിരവധി വനിതകൾ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. കടുത്ത പോരാട്ടത്തിനൊടുവിൽ സുപർണ്ണ എ.പി. ഒന്നാം സ്ഥാനവും, അന്നത്ത് ഇ.കെ. രണ്ടാം സ്ഥാനവും, വിനീഷ വേലായുധൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സാഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നൽകിയ ഉപഹാരങ്ങൾ മൂന്നാം വാർഡ് മെമ്പർ അസൈനാർ എൻ.പി. വിതരണം ചെയ്ത് ആദരിച്ചു. അമ്മമാരുടെ വായനാശീലവും സാഹിത്യാഭിരുചിയും വർദ്ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ ‘തൂലിക 2026’ എന്ന കയ്യെഴുത്തു മാഗസിന്റെ പ്രകാശന കർമ്മം വാർഡ് മെമ്പർക്ക് നൽകിക്കൊണ്ട് വിനോദിനി ടീച്ചർ നിർവ്വഹിച്ചു. ചടങ്ങിൽ സോഷ്യൽ കൗൺസിലർ ഫാഷിദ വലീദ് മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. എ.എൽ.എം.എസ്.സി (ALMSC) അംഗങ്ങളായ അന്നത്ത് ഇ.കെ, കമലാവതി പി, ശാന്തി എൻ.പി, വൃന്ദ പി, റസീന എൻ.ടി, ശൈലജ കെ.പി എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*
👉 വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
