Sunday, July 26News That Matters

വയോജന-ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾ: വേങ്ങര ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണ

വേങ്ങര: വയോജന-ഭിന്നശേഷി ക്ഷേമ മേഖലയിൽ വേങ്ങര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും പൂർണ പിന്തുണ. മലപ്പുറം സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ഐ.എ.എസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ എന്നിവരാണ് ഗ്രാമപഞ്ചായത്തിന് എല്ലാവിധ സഹകരണവും ഉറപ്പുനൽകിയത്. വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം മുൻനിർത്തി പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനും പിന്തുണ തുടർന്നും നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലാ ഭരണകൂടത്തിൽ നിന്നും ലഭിച്ച ഈ ഉറപ്പ് വേങ്ങര ഗ്രാമപഞ്ചായത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും പ്രചോദനവുമാകുമെന്ന് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശബ്ന ഇബ്രാഹിം എ.കെ. വ്യക്തമാക്കി.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version