പരപ്പനങ്ങാടി: എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ ഡ്രൈവിന്റെ ഭാഗമായി അഡീഷണൽ എക്സൈസ് കമ്മീഷണറുടെ ഉത്തരവിനെ തുടർന്ന് പരപ്പനങ്ങാടി എക്സൈസ് വൻ മദ്യവേട്ട നടത്തി. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ടി. ഷൺമുഖന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇന്ന് (25.07.2026) പുലർച്ചെ നടത്തിയ പരിശോധനയിലാണ് 36 കുപ്പി പുതുച്ചേരി മദ്യവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായത്. അബ്ദുൾ കാസിം മകൻ ഐസക് നൂട്ടൻ എസ്.കെ (30/2026) ആണ് എക്സൈസിന്റെ പിടിയിലായത്. ട്രെയിനിൽ നിന്നിറങ്ങി വലിയൊരു ട്രാവൽ ബാഗിൽ മദ്യവുമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കയറി പോകാൻ ശ്രമിക്കവേയാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. പ്രതി മാഹിയിൽ നിന്നും വൻതോതിൽ മദ്യം വാങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുകൊടുക്കുന്ന വൻ സംഘത്തിലെ കണ്ണിയാണെന്നും, ഈ സംഘത്തെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ പി.വി. ജയകൃഷ്ണൻ, എൻ. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ, അനൂപ് എന്നിവരും പങ്കെടുത്തു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
