Wednesday, April 15News That Matters

വേങ്ങരയിൽ പക്ഷികൾക്കായി ‘തണ്ണീർ കുടം’ പദ്ധതി

വേങ്ങര: കടുത്ത വേനൽ ചൂടിൽ കുടിവെള്ളത്തിനായി വലയുന്ന പക്ഷികൾക്ക് ആശ്വാസവുമായി വേങ്ങര പൗരസമിതി. ‘പറവകൾക്ക് ഒരു തണ്ണീർ കുടം’ എന്ന പേരിൽ വേങ്ങരയുടെ വിവിധ ഭാഗങ്ങളിൽ പക്ഷികൾക്കായി കുടിവെള്ളം ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. പൗരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് എം.കെ. റസാക്ക് നിർവ്വഹിച്ചു. എം.ടി. സുജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേനൽ കടുത്തതോടെ ജലാശയങ്ങൾ വറ്റിവരളുന്ന സാഹചര്യത്തിൽ പക്ഷികളുടെ ജീവൻ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വേങ്ങരയുടെ പരിസര പ്രദേശങ്ങളിൽ മൺപാത്രങ്ങളിലും മറ്റും വെള്ളം നിറച്ചു വെക്കുന്ന ഈ കാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ സി.ടി. മൊയ്തീൻ കുഞ്ഞാപ്പ, പത്തുമൂച്ചി കുഞ്ഞലവി, അൻവർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. പി.കെ. ഉമ്മർ കുട്ടി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version