Sunday, July 26News That Matters

Accident

കൊച്ചുപകൻ അപകടത്തിൽപ്പെട്ട വാർത്തയറിഞ്ഞ് വല്യുപ്പയും കുഴഞ്ഞുവീണ് മരിച്ചു.

Accident
തിരൂർ: പുറത്തൂരിൽ സൈക്കിളിൽ സ്വകാര്യ ബസ് ഇടിച്ച് പത്തുവയസ്സുകാരൻ മരിച്ച വാർത്തയറിഞ്ഞ വല്യുപ്പയും കുഴഞ്ഞുവീണ് മരിച്ചു. ചേന്നര എൻ.ഒ.സി. പടിയിലെ പുത്തൻപീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാൻ (10), വല്യുപ്പ ഹനീഫ എന്നിവരാണ് അന്തരിച്ചത്. ഒരു കുടുംബത്തിലെ രണ്ടുപേരുടെ അപ്രതീക്ഷിത വിയോഗം നാടിനെ നടുക്കി. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ എൻ.ഒ.സി. പടി പള്ളിക്ക് സമീപമായിരുന്നു അപകടം. സൈക്കിളിൽ പോവുകയായിരുന്ന റിഹാനെ പുറത്തൂരിൽ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. ഉടൻ തന്നെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിഹാന്റെ മരണവാർത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ വല്യുപ്പ ഹനീഫ അവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെ...

കളിക്കുന്നതിനിടെ ഗെയ്റ്റ് ദേഹത്ത് വീണ് 5 വയസുകാരൻ മരിച്ചു

Accident
കാടാമ്പുഴ: കളിക്കുന്നതിനിടെ ഗെയ്റ്റ് തലയിൽ വീണ് 5 വയസുകാരൻ മരിച്ചു. എടരിക്കോട് പൊട്ടിപ്പാറ കളത്തിങ്ങൽ റഷീദിൻ്റെയും കുന്നത്തൊടി ജസീനയുടെയും മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്. മാറാക്കര ചെറുപറമമ്പിൽ വെച്ചാണ് സംഭവം. തകരാറിലായ ഗെയ്റ്റ് അഴിച്ചു വച്ച സ്ഥലത്ത് മറ്റു കുട്ടികൾക്കൊപ്പം മഹ്സിൻ കളിക്കുമ്പോഴാണ് അപകടം. സമീപത്തെ വീട്ടിലെ ഗേറ്റ് കേടുവന്നതിനെ തുടർന്ന് ചാരി വെച്ചിരുന്നു. ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് വീണാണ് അപകടം. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു....

കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പി.എസ്.എം.ഒ കോളേജ് വിദ്യാർത്ഥി മരണപ്പെട്ടു.

Accident
കൊടിഞ്ഞി കടുവാളൂർ സ്വദേശി പത്തൂർ (മേലേച്ചെറുക്കോട്ടിൽ) മുഹമ്മദ്‌ എന്നവരുടെ മകൻ മുഹമ്മദ് റഹീസ് (22) ആണ് മരിച്ചത്. തിരൂരങ്ങാടി പി എസ് എം ഓ കോളേജിൽ ബി എ ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. കഴിഞ്ഞ ഞായറാഴ്ച ബൈക്കിൽ വരുമ്പോൾ അസ്വസ്ഥ ഉണ്ടായതിനെ തുടർന്ന് ബൈക്ക് നിർത്തി ഇറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു. കബറടക്കം ഇന്ന് രാവിലെ 11.30 ന് കൊടിഞ്ഞി പള്ളിയിൽ നടക്കും. യൂത്ത് ലീഗ് സജീവ പ്രവർത്തകനും എസ് കെ എസ് എസ് എഫ് ട്രെൻഡ് ഭാരവാഹിയും ആയിരുന്നു. മാതാവ്, റസിയ. സഹോദരി, ഫാത്തിമ സുഹ്റ....

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

Accident
മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിറിനാണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം....

ബംഗളൂരുവിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

Accident
ബംഗളൂരു: ബംഗളൂരു-മൈസൂരു ഹൈവേയിലെ സർവിസ് റോഡിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരണപ്പെട്ടു. എടവണ്ണ മുണ്ടെങ്ങര മാലങ്ങാട് സ്വദേശി തനിയാടൻ അബ്ദുൽ റസാക്കിന്റെ മകൻ ടി. റിൻഷിദ് (26) ആണ് മരിച്ചത്. കുമ്പളകോടിന് സമീപം ശനിയാഴ്ച അർധരാത്രിയോടെ റിൻഷിദ് സഞ്ചരിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.​കഴിഞ്ഞ ആറ് വർഷമായി ബംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു റിൻഷിദ്. മൂന്ന് മാസം മുൻപായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം നടന്നത്. മംഗല്യത്തിന്റെ മധുരം മായും മുൻപേ എത്തിയ മരണം നാടിനും കുടുംബത്തിനും വലിയ നോവായി.​അപകടത്തെത്തുടർന്ന് സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സാജിന. ഭാര്യ: ഹാദിയ. സഹോദരങ്...

പുതുപ്പറമ്പ് പുഴ അപകടം: ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി

Accident
പുതുപ്പറമ്പ്: എടരിക്കോട് പുതുപ്പറമ്പ് മുച്ചറാണി പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ടാമത്തെ കുട്ടിയും മരിച്ചു. പറമ്പിൽ ജംഷീറിന്റെ മകൻ ഹാഫിസ് (12) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അല്പസമയം മുൻപ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന അപകടത്തിൽ ഹാഫിസിനൊപ്പമുണ്ടായിരുന്ന മൻസൂറിന്റെ മകൻ സൈഫുൽ മസ്‌നാൻ (7) സംഭവദിവസം തന്നെ മരണപ്പെട്ടിരുന്നു. അഞ്ച് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ ഹാഫിസും സൈഫുലും അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ ഓടിച്ചെന്ന് വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും പുഴയിൽ നിന്ന് കണ്ടെടുത്തത്. ഗുരുതരാവസ്ഥയിലായിരുന്ന ഹാഫിസിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒര...

അസ്ലം അഹ്സനി തലക്കടത്തൂർ വാഹനപകടത്തിൽ മരണപ്പെട്ടു

Accident
മലപ്പുറം മേൽമുറിയിലുണ്ടായ വാഹനാ പകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രമുഖ യുവ പണ്ഡിതനും മഅ്‌ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്‌ലം അഹ്‌സനി തലക്കടത്തൂർ (41) അന്തരിച്ചു. ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ വെച്ചാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ​ദീർഘകാലമായി മഅ്‌ദിൻ അക്കാദമിയിൽ മുദരിസായി സേവനമനുഷ്ഠിച്ചിരുന്ന അസ്‌ലം അഹ്‌സനി വിജ്ഞാന മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു.അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ശിഷ്യരിലും സഹപ്രവർത്തകരിലും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.പരേതനായ അബ്ദുല്ല മുസ്‌ലിയാരുടെയും പരേതയായ ഹലീമയുടെയും മകനാണ്. ​ഖദീജ മോര്യയാണ് ഭാര്യ. മക്കൾ: ത്വയ്യിബ്, ഹസൻ, അബ്ദുസ്സലാം, ആയിശ ജുമാന. സഹോദരങ്ങൾ: ശാഹിദ് അഹ്സനി, സഹ്ൽ ഹികമ...

അരീക്കോട് – മഞ്ചേരി റോഡിൽ ഗ്ലാസ് ലോറി മറിഞ്ഞു; ഒരാൾ ഉള്ളിൽ കുടുങ്ങി

Accident
അരീക്കോട്: അരീക്കോട് - മഞ്ചേരി റോഡിലെ എളിയൂരിൽ ഗ്ലാസുകൾ കയറ്റിവന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തിൽ വാഹനത്തിനുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. റോഡരികിലേക്ക് വാഹനം മറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തുകയും കുടുങ്ങിക്കിടക്കുന്ന ആളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന ഗ്ലാസുകൾ റോഡിൽ ചിതറിക്കിടക്കുന്നതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. അപകടത്തെത്തുടർന്ന് ഈ പാതയിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന ആളെ എത്രയും വേഗം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്....

വെങ്കുളത്ത് സ്കൂട്ടർ അപകടം: 18 വയസ്സുകാരൻ മരണപ്പെട്ടു

Accident
ഊരകം: മലപ്പുറം ഊരകം വെങ്കുളത്ത് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ മരിച്ചു. റഹ്മത്ത് നഗർ സ്വദേശി യൂസഫ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം നടന്നത്. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് യൂസഫിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്. നിയന്ത്രണം വിട്ട ബൈക്കുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. പരേതനായ യൂസഫിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും....

വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ് ആറു വയസ്സുകാരി മരിച്ചു

Accident
വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. കരിങ്കപ്പാറ ജി.യു.പി സ്കൂളിലെ വിദ്യാർത്ഥിനി തൻസിയ എം.പി (6) ആണ് മരിച്ചത്. പെരുമണ്ണ ചിറക്കൽ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകളാണ്.​കഴിഞ്ഞ ദിവസം വീട്ടിൽ കളിച്ച് കൊണ്ടിരിക്കെ കോണിപ്പടിയിൽ നിന്നും തൻസിയ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ബോധരഹിതയായ കുട്ടിയെ ഉടൻ തന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പിഞ്ചുബാലികയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും വിദ്യാലയത്തെയും വലിയ ദുഃഖത്തിലാഴ്ത്തി....

വാല്‍പ്പാറ അപകടത്തിന്‍റെ നടുക്കം മാറാതെ നാട്ടുകാര്‍

Accident
വാൽപ്പാറ-പൊള്ളാച്ചി റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ച വാർത്തയുടെ നടുക്കത്തിലാണ് മലപ്പുറം ജില്ല. പാങ്ങ് പള്ളിപ്പറമ്പ് എൽ.പി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ വാർത്തയറിഞ്ഞ പ്രദേശവാസികളും ബന്ധുക്കളും വലിയ ആഘാതത്തിലാണ്. സ്കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചർ ഉൾപ്പെടെയുള്ളവരുടെ വിയോഗം നാടിന് തീരാനഷ്ടമാണെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വൈകാരികമായി പ്രതികരിച്ചു. റിട്ടയർമെന്റിന് തൊട്ടടുത്തെത്തി നിൽക്കെ സ്കൂളിന്റെ പുരോഗതിക്കായി അശ്രാന്തം പരിശ്രമിച്ചിരുന്ന ആളായിരുന്നു അജിത ടീച്ചറെന്ന് നാട്ടുകാർ ഓർക്കുന്നു. അപകടത്തിൽ പ്രധാനാധ്യാപികയായ പുലാമന്തോൾ സ്വദേശി അജിത (54), പാങ്ങ് സ്വദേശികളായ അധ്യാപകർ റംല (52), സുഹറ (43), ആശ (41), മജീദ് (43), സ്കൂളിലെ ആയ സാജിത (45), അധ്യാപിക ഷക്കീല (37)...

അമ്മയുടെ വീട്ടിലെത്തി മടങ്ങിയ യുവാവ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു

Accident, KOZHIKODE, LOCAL NEWS
കോഴിക്കോട്: ബാലുശ്ശേരി കരുമലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. എകരൂല്‍ വാകേരി കല്ലാച്ചികണ്ടി അഭിലാഷ്(38) ആണ് മരിച്ചത്. കരുമല ഉപ്പുംപെട്ടിയിലെ അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന അഭിലാഷിനെ നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അച്ഛന്‍: പരേതനായ ശേഖരന്‍ നായര്‍(വിമുക്തഭടന്‍). അമ്മ: രമണി. സഹോദരന്‍: സുരേഷ് (ഇന്ത്യന്‍ ആര്‍മി)...

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു

Accident
കോഴിക്കോട്: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു. കോഴിക്കോട് എലത്തൂര്‍ പടിഞ്ഞാറെ തെക്കിടുത്താം വീട്ടില്‍ സുമിത്ര(68) യാണ് മരിച്ചത്. രാവിലെ പത്തോടെ കോരപ്പുഴ സ്‌കൂളിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് അപകടം നടന്നത്.  ഇതുവഴി എത്തിയ സുമിത്ര റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി....

വേങ്ങര സ്വദേശി ചെന്നൈയിൽ വാഹന അപകടത്തിൽ മരിച്ചു

Accident
വേങ്ങര: കുറ്റൂർ മാടംചിന സ്വദേശി പൂവഞ്ചേരി അബൂബക്കർ (62) ചെന്നൈ തിരുവള്ളൂരിൽ കാറിടിച്ചു മരിച്ചു. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ട്രെയിൻ ഇറങ്ങി താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചുമണിയോടെയാണ് അബൂബക്കറെ കാറിടിച്ചത്. കൂടെയുണ്ടായിരുന്ന ചെങ്ങാനി സ്വദേശികളായ രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു. മൃതദേഹം നാട്ടിലെത്തിച്ചു. കബറടക്കം ഏപ്രിൽ 15-ന് ബുധനാഴ്ച രാവിലെ എട്ടുമണിക്ക് കുറ്റൂർ മാടംചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. നഫീസയാണ് ഭാര്യ. സലീന, സുഹ്‌റാബി, അഫ്സത്ത്, മാജിദ, സിയാന ജാസ്‌മിൻ എന്നിവർ മക്കളും നൗഫൽ, മൊയ്തീൻ കുട്ടി, റിയാസ്, സഫീർ, ഹംസക്കുട്ടി എന്നിവർ മരുമക്കളുമാണ്. വോട്ട് ചെയ്ത് മടങ്ങുന്നതിനിടെയുണ്ടായ ഈ ദാരുണ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി....

ബൈക്കും കാറും കൂട്ടിയിടിച്ച്‌ പതിനേഴുകാരന് ദാരുണാന്ത്യം

Accident
എടവണ്ണയില്‍ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച്‌ അപകടത്തില്‍ 17കാരൻ മരിച്ചു. പോരൂർ അയനിക്കോട് വലിയപ്പറമ്പ് സ്വദേശി കോന്തൻകുളവൻ അബ്ദുല്‍ കബീറിന്റെ മകൻ റിഫാത് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം. അപകടത്തില്‍ കൂടെയുള്ള രണ്ട് പേർക്ക് പരിക്കേറ്റു. നിയമ നടപടികള്‍ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം പോരൂർ അയനിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കും...

വെളിമുക്കിൽ തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന KSEB ഓവർസിയർ മരണപ്പെട്ടു

Accident
മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂർ വെളിമുക്കിൽ വിവാഹസൽക്കാരത്തിനിടെ തെങ്ങ് വീണ് പരിക്കേറ്റ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ മരണപ്പെട്ടു. വെളിമുക്ക് ആലുങ്ങൽ മണ്ണട്ടാംപാറ സ്വദേശിയും കെ.എസ്.ഇ.ബി ഓവർസിയറുമായ തുമ്പാണി സുനിൽകുമാർ (57) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ മാർച്ച് 30-ന് വെളിമുക്ക് ആലുങ്ങലുള്ള ബന്ധുവീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. സൽക്കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങാൻ ഒരുങ്ങുന്നതിനിടെ സമീപത്തുണ്ടായിരുന്ന തെങ്ങ് കടപുഴകി സുനിലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന ബന്ധു ശരത്തിനും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ ചേളാരിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ...

ശ്രീനന്ദയുടെ മരണം: തലയ്ക്കേറ്റ ഗുരുതര പരിക്ക് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Accident
ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ (15) പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വീഴ്ചയുടെ ആഘാതത്തിൽ ശരീരത്തിലുടനീളം പരിക്കുകളുണ്ടെന്നും പലയിടങ്ങളിലും അസ്ഥികൾ പൊട്ടിയ നിലയിലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ പരിക്കുകൾ വീഴ്ചയിൽ സംഭവിച്ചതാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികതകൾ നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഇന്ന് രാവിലെ ഒൻപത് മണിയോടെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. പത്ത് മണി വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം പത്തരയോടെ ലക്കിടി തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിക്കും.​നാല് ദിവസം നീണ്ട ഊർ...

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

Accident
തിരൂരങ്ങാടി: ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പന്താരങ്ങാടി പതിനാറുങ്ങൽ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി പിക്കപ്പ് വാനിടിച്ചാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ പഴമള്ളൂർ മിനാർ കുഴി സ്വദേശി മുല്ലപ്പള്ളി അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷാദിൽ (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ വണ്ടി ഓടിച്ചിരുന്ന അബ്ദുൽ ഗഫൂറിന് പരിക്കേറ്റു. മുഹമ്മദ് ഷാദിലിന്റെ മൃതദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്....

വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു.

Accident
തൊടുപുഴ: ഉറവപ്പാറയിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. അച്ഛൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. പെരുമ്പാവൂരിൽ നിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പാവൂർ മുടിക്കൽ വടക്കനേതിൽ നഫീസത്തുൾ മിസ്‌റിയ (12) ആണ് മരിച്ചത്. അച്ഛൻ വി എം അഫ്‌സൽ (39), തൊടുപുഴ മങ്ങാട്ടുകവല കളത്തിൽ ഗോകുൽ എസ് രാജ് (26) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരെയും ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മിസ്റിയയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കറ്റ അഫ്‌സലിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അവധി ആഘോഷിക്കാൻ തൊടുപുഴയിൽ എത്തിയ കുടുംബം തൊടുപുഴ സമ്മർഫെസ്റ്റ് കണ്ടശേഷം ഉറവപ്പാറ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. അതിശക്തമായ മഴയും കാ...

പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മരിച്ചു

Accident
പൊന്നാനി ദേശീയപാതയിൽ ബാർലിക്കുളത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മരണപ്പെട്ടു. പൊന്നാനി ആർ.വി ഹാളിന് സമീപം താമസിക്കുന്ന തട്ടേക്കാനകത്ത് ഇബ്രാഹിമിൻ്റെ മകൻ അൻസിഫ് (19), പള്ളപ്രം സ്വദേശി മാലിക്കുളം അലിയുടെ മകൻ അസ്ലം (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്.​അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ പള്ളപ്രം സ്വദേശി അൻഷിയെ ഗുരുതരാവസ്ഥയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട അൻസിഫും അസ്ലമും പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും....

MTN NEWS CHANNEL

Exit mobile version